എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/കൊഞ്ചി പാടും പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asbsmannalur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊഞ്ചി പാടും പൂമ്പാറ്റ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊഞ്ചി പാടും പൂമ്പാറ്റ

ചേലേറും ചേമന്തിപൂ
ചാലെ വിരിഞ്ഞൊരു തോട്ടത്തിൽ
ചേലേറുന്നൊരുടുപ്പിട്ട്
ചിത്രപതംഗം വന്നെത്തി

ഓരോപുവിനും ഉമ്മകൊടുത്തു
പൂവിന് കാതിൽ കൊഞ്ചിപ്പാടി
പുള്ളിയുടുപ്പിൻ ചന്തത്തിൽ
നൃത്തം ചെയ്തു പൂമ്പാറ്റ

പാട്ടും നൃത്തവുമായിട്ടങ്ങനെ
ശലഭം തീർക്കും പൊടിപൂരം
എല്ലാം കണ്ടും ചാഞ്ചടീടും
പൂവിന് ചിരിയോ ബഹുകേമം

സ്മിജ എസ്
5 B എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത