എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/കൊഞ്ചി പാടും പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
കൊഞ്ചി പാടും പൂമ്പാറ്റ

ചേലേറും ചേമന്തിപൂ
ചാലെ വിരിഞ്ഞൊരു തോട്ടത്തിൽ
ചേലേറുന്നൊരുടുപ്പിട്ട്
ചിത്രപതംഗം വന്നെത്തി

ഓരോപുവിനും ഉമ്മകൊടുത്തു
പൂവിന് കാതിൽ കൊഞ്ചിപ്പാടി
പുള്ളിയുടുപ്പിൻ ചന്തത്തിൽ
നൃത്തം ചെയ്തു പൂമ്പാറ്റ

പാട്ടും നൃത്തവുമായിട്ടങ്ങനെ
ശലഭം തീർക്കും പൊടിപൂരം
എല്ലാം കണ്ടും ചാഞ്ചടീടും
പൂവിന് ചിരിയോ ബഹുകേമം

സ്മിജ എസ്
5 B എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത