എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2024-252023-242022-23 വരെ

പ്രവർത്തനങ്ങളിലൂടെയുള്ള അദ്ധ്യയനം

2023- 24 അദ്ധ്യയന വർഷത്തിൽ വിവിധ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാണ് സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിൽ അസൂത്രണം ചെയ്തിരിക്കുന്നത്.

വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടുള്ള പ്രവേശനോത്സവം

പ്രവേശനോത്സവം ഉദ്ഘാടനം

ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-24 അദ്ധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ളാക സെന്തോം മാർത്തോമാ പാരിഷ് ഹാളിൽ, സ്കൂൾ മാനേജർ റവ.ഡോക്ടർ റ്റി.റ്റി സക്കറിയയുടെ അധ്യക്ഷതയിൽ നടന്നു.

പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവേശനോത്സവ പരിപാടികളുടെ തൽസമയ ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നവാഗതരിൽ എത്തിച്ചു എന്നുള്ളത് സ്കൂളിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. സ്കൂളിന്റെ മികവുകൾ കാണിക്കുന്ന വീഡിയോസുകൾ യോഗത്തിൽ പ്രദർശിപ്പിച്ചു.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് ശ്രീമതി ഷീജ റ്റി റ്റോജി ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ അനൂപ് ജി ഷാജിയുടെ ഗാനം യോഗത്തിന് കുളിർമയേകി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ് നായർ, ളാക സെന്തോം അസിസ്റ്റന്റ് വികാരി റവ. അലക്സ് കെ ചാക്കോ, പി.ടി.എ പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാർ തുടങ്ങിയവർ ആശംസ അറിയിച്ചു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു.യോഗത്തിന് ഹെഡ്മിസ്ട്രസ് ശ്രീമതി അനില ശമുവേൽ കൃതജ്ഞത നിർവഹിച്ചു. പ്രവേശനോത്സവ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. ശ്രീമതി.സുനു മേരി സാമുവൽ യോഗത്തിന് അവതാരകയായിരുന്നു. എൻസിസി, ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ നവാഗതരെ ക്ലാസുകളിലേക്ക് ആനയിച്ചു.

ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

പരിസ്ഥിതി ദിനത്തിൽ യുവകർഷകനുമായി അഭിമുഖം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ക്രമീകരിച്ചത്.പരിസ്ഥിതി, ഫോറെസ്റ്ററി, ഹെൽത്ത് തുടങ്ങിയ ക്ലബ്ബകളുടെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.അസംബ്ലിയിൽ പൂർവ്വ വിദ്യാർത്ഥികളും കർഷകരും ആയ ആരോമൽ, സുനിൽകുമാർ എന്നിവരെ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ ലാലി ജോണും ഹെഡ്മിസ്ട്രസ് അനില ശമുവേലും അസംബ്ലിക്ക് നേതൃത്വം നൽകി.പി ടി എ പ്രസിഡണ്ടന്റ് സന്തോഷ് കുമാർ അസംബ്ലിയിൽ മുഖ്യ സന്ദേശം നടത്തി.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾ അസംബ്ലിയിൽ എടുത്തു.

പരിസ്ഥിതി, ഫോറസ്റ്റ് ക്ലബ്ബ് കൺവീനർമാരായ ലക്ഷ്മി പ്രകാശ്, സന്ധ്യ ജി നായർ തുടങ്ങിയ അധ്യാപകർ സ്കൂളിനു വേണ്ടി പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തെ ആസ്പദമാക്കി യുപി,എച്ച്എസ് വിഭാഗങ്ങളിലായി ഉപന്യാസരചന നടത്തപ്പെട്ടു.ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണറാലിയിൽ അധ്യാപകരും നിരവധി കുട്ടികളും പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.യുവ കർഷകനായ സുനിൽകുമാറിൽ നിന്നും ഫോറസ്റ്റ് ക്ലബ്ബിലെ കുട്ടികൾക്ക് ലഭിച്ച കൃഷി രീതികളെ കുറിച്ചുള്ള സംശയനിവാരണ ക്ലാസ് തികച്ചും പ്രശംസനീയമായിരുന്നു.ഐടി ലാബിൽ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസിന് ഫോറസ്റ്റ് ഓഫീസർ ബാബു എ നേതൃത്വം നൽകി. ബീറ്റ് പ്ലാസ്റ്റിക് പൊലൂഷ്യൻ എന്ന ഈ വർഷത്തെ മുദ്രാവാക്യം കുട്ടികളിൽ എത്തിച്ചു.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും അതിനെ പ്രതികരിക്കുവാനുള്ള നിരവധി കർമ്മപരിപാടികളും സ്കൂൾ ആസൂത്രണം ചെയ്തു.കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളും അറിവുകളും നേടാൻ ഈ ക്ലാസുകളിലൂടെ സാധിച്ചു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.

വായന വാരാചരണത്തിന്റെ ഉദ്ഘാടനം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 രാവിലെ 10 30ന് സ്കൂൾ ലൈബ്രറിയിൽ വച്ച് നടത്തി. മീറ്റിംഗിന് സ്വാഗതം ആശംസിച്ചത് ശ്രീമതി ബിന്ദു കെ ഫിലിപ് ആയിരുന്നു. ശ്രീമതി അനില സാമുവൽ അധ്യക്ഷപദം അലങ്കരിച്ചു.

മുൻ മലയാളം അധ്യാപിക ശ്രീമതി വത്സമ്മ മാത്യു വായനാദിനം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്ററും മലയാളം അധ്യാപകനും ആയ പി കെ ഗീവർഗീസും,പൂർവ വിദ്യാർത്ഥിയും പ്രവാസിയുമായ ജിജു കുമ്പളപള്ളിലും കുട്ടികൾക്ക് വായനാദിന ആശംസകൾ നേർന്നു.അനൂപ് ഷാജി നാടൻ പാട്ട് ആലപിച്ചു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി. സൗമ്യ ബിജുവും, മറ്റ് പി.ടി.എ ഭാരവാഹികളും കുട്ടികൾക്ക് വായനാദിന ആശംസകൾ നേർന്നു.

വായനാദിന ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെ നാടൻപാട്ട് സമ്മേളനത്തിന് കുളിർമയേകി. സ്കൂൾ ലൈബ്രററിയനായ ശ്രീമതി പ്രൈസി ടീച്ചർ മീറ്റിങ്ങിന് നന്ദി പ്രകാശിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രോഗ്രാം ഡോക്കുമെന്റ് ചെയ്തു.

മദ്യത്തിനും മയക്കുമരുന്നിനും വിട

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ, മദ്യവും മയക്കുമരുന്നും സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്. വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള തെരുവ് നാടകം സ്കൂളിൽ അവതരിപ്പിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷങ്ങൾ വിവരിക്കുന്നതായ ലഘുലേഖകൾ വിതരണം ചെയ്തു.

കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും വിദ്യാർഥികകളുമായി സംവദിച്ചു. നവദർശൻ, അനാംസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വരച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി.

മലങ്കര മാർത്തോമാ സുറിയാനി സഭ ലഹരി വിരുദ്ധ സമിതി ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ സമ്മേളനം അഭിവന്ദ്യ തോമസ് തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ യോദ്ധാവ് യൂണിറ്റിന്റെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികൾക്ക് പത്തനംതിട്ട റെയിഞ്ച് ഓഫീസിലെ പ്രിവന്റ്റ്റീവ്  ഓഫീസറായ പ്രഭാകരൻ പിള്ള സർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 2023 ജൂലൈ ഇരുപതാം തീയതി എടുത്തു. ലഹരിയുടെ ദോഷഫലങ്ങളെ കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കി വിദ്യാലയത്തിലെ മറ്റു കുട്ടികളെ ബോധവാന്മാരാക്കി.

മാജിക്കിലൂടെ ഒരു പഠനം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-2024  വർഷത്തെ ശാസ്ത്രരംഗം ഉദ്ഘാടനം 22/7/2023 വെള്ളിയാഴ്ച സ്കൂൾ ഹാളിൽ നടക്കുകയുണ്ടായി. SITC ആശ പി മാത്യുവിന്റെ സ്വാഗത പ്രസംഗത്തോട് കൂടി  ആരംഭിച്ച യോഗത്തിനു അധ്യക്ഷ സ്ഥാനം വഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  ശ്രീമതി അനില സാമുവൽ ആണ്. ഈ യോഗത്തിന് ആശംസ പ്രസംഗം നടത്തിയത് സ്റ്റാഫ് സെക്രട്ടറി  ശ്രീമതി സുനു മേരി സാമുവൽ ആണ്. ഉദ്ഘാടനം നടത്തിയത് ഞാറക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ ഗണിത അധ്യാപകനായി പ്രവർത്തിക്കുന്ന ശ്രീ അജിത്ത് അഞ്ചാലുംമൂട് ആണ്. നന്ദി  പറഞ്ഞത് സയൻസ് ക്ലബ് കൺവീനർ  ശ്രീമതി ഷീന മാത്യു ആണ്.

 യോഗ ഉദ്ഘാടനത്തിന് ശേഷം  ശ്രീ അജിത് സാർ തീപ്പെട്ടിയുടെ സഹായമില്ലാതെ  ഗ്ലിസറോളിന്റെയും, പൊട്ടാസ്യം പെർമാംഗനേറ്റിന്റെയും സാന്നിധ്യത്തിൽ  ദീപം തെളിയിച്ചു. അതിനുശേഷം ക്യാപ്പിലറി ആക്ഷൻ കൊണ്ട്  ചിരാതു കത്തുന്ന പരീക്ഷണം ചെയ്തു. അയോഡിൻ അടങ്ങിയ ജലം  വെളുപ്പിക്കുന്ന പ്രവർത്തനം ചെയ്തു കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചു. ഗണിതം എളുപ്പമാക്കുന്ന എളുപ്പ മാർഗ്ഗങ്ങളെപ്പറ്റി ചർച്ച ചെയ്തു. നാലക്ക സംഖ്യകൾ കൂട്ടുന്നതിന്  സാധാരണ വലതുവശത്ത് നിന്ന് കൂട്ടുന്ന മാർഗത്തിന് വിപരീതമായി ഇടതുവശത്തുനിന്നും കൂട്ടി ഉത്തരം കണ്ടെത്താവുന്ന എളുപ്പ വഴികൾ ചർച്ച ചെയ്തു. ഇതുവഴി  കുട്ടികൾക്ക് ഗണിതത്തോടുള്ള താൽപര്യം വളർത്തുവാൻ സഹായിച്ചു. അവസാനമായി ചില മാജിക്ഷോകളും സാർ അവതരിപ്പിച്ചു.

ഇങ്ങനെ ശാസ്ത്ര ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ക്ലബ്ബുകളെ എല്ലാം ഒത്തൊരുമിച്ച് ശാസ്ത്രരംഗം എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രവർത്തനത്തിന് പരീക്ഷണങ്ങൾ ഏറെ പ്രയോജനം ചെയ്തു.

സ്കൂളിലൊരു  കുട്ടിക്കർഷകൻ

സ്കൂളിലൊരു  കുട്ടിക്കർഷകൻ

ആറന്മുള പഞ്ചായത്ത് നടപ്പാക്കുന്ന  കുട്ടി കർഷകൻ തെരഞ്ഞെടുപ്പ് പദ്ധതിയിൽ ഞങ്ങളുടെ സ്കൂളിനെയും ഉൾപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥിയും കർഷക അവാർഡ് ജേതാവുമായ ശ്രീ സുനിൽകുമാർ പരിസ്ഥിതി ക്ലബ്ബിലെ 1/8/2023 ചൊവ്വാഴ്ച വിദ്യാർഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഇന്നത്തെ തലമുറയ്ക്ക് കൃഷിയുടെ ഗൃഹപാഠങ്ങൾ നൽകുന്ന  നല്ലൊരു ക്ലാസിന് തുടക്കം കുറിച്ചു.



സ്വാതന്ത്ര്യദിന ആഘോഷം

ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ 2023 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ വിപുലമായി ആചരിച്ചു. എൻ.സി.സി, എസ്.പി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരേഡ് നടന്നു. പ്രിൻസിപ്പൽ ലാലി ജോൺ ദേശീയ പതാക ഉയർത്തി. സ്കൂൾ മാനേജർ റവ. ഡോ. റ്റി. റ്റി. സഖറിയ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സമൂഹത്തിലെ അനീതിക്കും അസമത്വത്തിനും എതിരെ പ്രവർത്തിക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം തന്റെ സന്ദേശത്തിലൂടെ ഓർമിപ്പിച്ചു. ഹെഡ്മിസ്ട്രസ് അനില സാമുവൽ  ഏവർക്കും നന്ദി അറിയിച്ചു. തുടർന്ന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതും സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതുമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടുള്ള സ്വാതന്ത്ര്യദിന റാലി നടത്തപ്പെട്ടു.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സെമിനാർ അവതരണം നടന്നു.  ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവ്, നിസ്സഹകരണ സമരം, നിയമലംഘന സമരം, കിറ്റിന്ത്യാ സമരം, ബദൽ സമരങ്ങൾ, സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ ഇങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാർ അവതരണങ്ങൾ ആണ് നടന്നത്. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഉദ്യാനം മോടി പിടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ നിർവഹിച്ചു.  ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ  സ്വാതന്ത്ര്യ ദിനം വിദ്യാർത്ഥികൾക്ക്  ഒരു പുത്തൻ അനുഭവമായിത്തീർന്നു.

കുട്ടികർഷകൾക്കുള്ള ആദരവ്

കേരളത്തിന്റെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഒത്തൊരുമയോടെ പ്രവർത്തിക്കാനുമുള്ള അവസരമാണ് കർഷക ദിനമായ ചിങ്ങം 1. ആറൻമുള ഗ്രാമ പഞ്ചായത്തിന്റെയും , കൃഷിഭവൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനാചരണം 2023 ആഗസ്റ്റ്  17ാം തീയതി വ്യാഴാഴ്ച (1199 ചിങ്ങം 1) രാവിലെ 10.30 ന് ഇടയാറന്മുള വൈ. എം സി എ ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിൽ ആറൻമുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ടി ടോജി ഇടയാറൻമുള എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടി കർഷകരെ ആദരിച്ചു. കാർഷിക മേഖലയോട് താല്പര്യം കുറയുന്ന ഇന്നത്തെ തലമുറയ്ക്ക്  ഇങ്ങനെയുള്ള പരിപാടികൾ ധാരാളം പ്രാത്സാഹനവും ഉണർവും നൽകുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് ചിങ്ങം 1 കർഷകദിനത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സ്കൂളിലെ കുട്ടികർഷകരെ 12.30 പി.എം ന്  സ്കൂൾ ഐ റ്റി ലാബിൽ ആദരിച്ചു.

ചന്ദ്രയാൻ 3

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷങ്ങൾ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി നടത്തി. ജൂലൈ 21 ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി യു.പി, എച്ച്എസ് കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. യു.പിയിൽ നിന്നും ദേവിക, അശ്വിൻ എന്നിവർ ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂളിൽ പൂജ.വി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3.2023 ജൂലൈ 14ന് പദ്ധതി വിജയകരമായി വിക്ഷേപിച്ചു. 2023 ആഗസ്റ്റ് 23 വൈകുന്നേരം 6:4 ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങി.

ഐസിടിയുടെ സഹായത്തോടെ  ക്ലാസ് മുറികളിൽ ചന്ദ്രയാൻ 3 യുടെ വിക്ഷേപണത്തിന്റെയും, ലാൻഡിങ്ങിന്റെയും തത്സമയ സംപ്രേഷണം വിദ്യാർത്ഥികളിൽ എത്തിച്ചു. അസംബ്ലിയിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യവും, മാനവരാശിയുടെ കുതിച്ചുചാട്ടവും വിശകലനം ചെയ്തു.. കുട്ടികൾ ലഘുലേഖകൾ തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു.

ഗുരുവന്ദനം

ഇടയാറന്മുള എ.എം.എം  ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന്  ഈ അദ്ധ്യാപക ദിനത്തിൽ ദീർഘ വർഷത്തെ സേവനത്തിനുശേഷം വിരമിച്ച അദ്ധ്യാപകരായ സുമതി പിള്ള, മേരി ജോൺ, ഗിരിജ തമ്പാട്ടി,  ജോർജ് പി തോമസ്, സാറാമ്മ ജോസഫ്, ടി എസ് അന്നമ്മ, ശശികുമാരി തുടങ്ങിയ അദ്ധ്യാപകരെ  ആദരിക്കുകയും, പുത്തൻ തലമുറയിൽ അദ്ധ്യാപക  അവബോധം വളർത്തുന്നതിന്റെ ഭാഗമായി ക്ലാസുകൾക്ക് വിദ്യാർത്ഥികൾ നേതൃത്വം നൽകി.

കേരളപ്പിറവി ദിനാഘോഷം

67 മത് കേരളപ്പിറവി ദിനം പത്തനംതിട്ട ജില്ലയിലെ  ഇടയാറൻമുള എ എം.എം  ഹയർ സെക്കൻഡറി സ്കൂൾ  വിപുലമായ ആഘോഷങ്ങളോടെ നടത്തി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച  സ്കൂൾ അസംബ്ലിക്ക് സ്വാഗതവും  അദ്ധ്യക്ഷതയും നിർവഹിച്ചത് പ്രധാന അധ്യാപിക  അനില സാമുവേൽ ആണ്. കേരളീയം എന്ന പേരിൽ ജില്ലകളുടെ അവതരണം വിവിധവിദ്യാർത്ഥികൾ നടത്തി. പ്രകൃതി രമണീയമായ കേരളത്തിന്റെ സവിശേഷതകൾ ആയുഷ്  ഭംഗിയായി അവതരിപ്പിച്ചു. ഉപന്യാ കൃഷ്ണ വിദ്യാർത്ഥികൾക്ക്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളപ്പിറവിയോട് അനുബന്ധിച്ച ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. നവംബർ ഒന്നിന് ജന്മദിനം ഉള്ള വിദ്യാർത്ഥിയായ ആൽബിൻ കേരൾ സുരജിന് സന്ധ്യാ ജി നായർ സമ്മാനം നൽകി. രോഹിത് രമേശിന്റെ   മലയാള കവിതാലാപനത്തിലൂടെ വിദ്യാർത്ഥികളിൽ കേരളത്തിന്റെ  രൂപ ഭംഗി   എത്തിച്ചു.  ആദിയ അനീഷ്  ഭാഷാ ദേവതകളെ കുറിച്ചുള്ള അറിവ് പങ്കുവെച്ചു. അസംബ്ലിയിൽ ഗൗരി കൃഷ്ണ ലഹരിവിരുദ്ധ സന്ദേശം നൽകി.   അഞ്ജലി ദേവി കൃതജ്ഞത പറഞ്ഞു. ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.

ഹരിത സഭ

ആറന്മുള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2023 നവംബർ 14ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് സ്വാഗതം ഹെഡ്മിസ്ട്രസ് അനില സാമുവേൽ ആശംസിച്ചു. യോഗത്തിന് അധ്യക്ഷപദം ശ്രീനി ചാണ്ടിശ്ശേരി  അലങ്കരിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ റ്റി ടോജി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത് പഞ്ചായത്ത് സെക്രട്ടറി രാജേഷ് ആർ ആണ്. വിദ്യാർത്ഥികൾക്ക്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്  ഗായത്രി ആർ ആയിരുന്നു . എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.

ലോക ഡയബറ്റിക് ദിനാഘോഷം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2023 നവംബർ 14 ലോക ഡയബറ്റിക് ദിനം ആചരിച്ചു.. അസംബ്ലിയിൽ ഡയബറ്റിക് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണം കുട്ടികൾക്ക് നൽകി. വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ കനീഷ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്രമേഹ ദിനത്തോടനുബന്ധിച്ച് റാലിയും വിദ്യാലയം സംഘടിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.