"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം)
(→‎സ്കൂൾ തല ക്യാമ്പ്: ചിത്രം ഉൾപ്പെടുത്തി)
വരി 248: വരി 248:
പ്രമാണം:22076 camponam2023 2.jpeg
പ്രമാണം:22076 camponam2023 2.jpeg
പ്രമാണം:22076 camponam2023 1.jpeg
പ്രമാണം:22076 camponam2023 1.jpeg
</gallery>
== ചിത്രശാല ==
<gallery>
പ്രമാണം:22076 LK MAL1.jpg|അക്ഷര പഠനം
പ്രമാണം:22076 LK Robotics1 22 25.jpg|റോബോട്ടിക്സ് - പരിശീലനം
പ്രമാണം:22076 LK Robotics2 22 25.jpg|റോബോട്ടിക്സ് - പരിശീലനം
പ്രമാണം:22076 LK Robotics3 22 25.jpg|റോബോട്ടിക്സ് - പരിശീലനം
</gallery>
</gallery>

23:17, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

22076 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 22076
യൂണിറ്റ് നമ്പർ LK/2018/22076
അധ്യയനവർഷം 2022-225
അംഗങ്ങളുടെ എണ്ണം 31
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർ ഗാഥ സി വി
ഡെപ്യൂട്ടി ലീഡർ അമൃത രമേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 രശ്‌മി സി ‍ജി
11/ 12/ 2023 ന് 22076
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2022 ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്. ലീഡറായി എട്ട് ബിയിലെ സി വി ഗാഥയേയും ഡെപ്യൂട്ടി ലീഡറായി അമൃത രമേഷിനേയും തിരഞ്ഞെടുത്തു. പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - പ്രവീൺ ആർ, വി ബി എച്ച് എസ് എസിലെ എസ് ഐ ടി സി - ഷഗന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി.

ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര് ക്ലാസ്സ് ഫോട്ടോ
1 13434 അനാമിക എം എൽ 8 എ
2 13435 ആദ്യ കെ ബി 8 എ
3 13982 ഐറിൻ ജോജു 8 എ
4 13475 ദേവനന്ദ പി എസ് 8 എ
5 14010 ഫെൽന ഫ്രാൻസിസ് 8 എ
6 13912 അനന്യ സുധീർ 8 എ
7 13899 സൗഗന്ധിക സുനിൽ 8 എ
8 14063 ശ്രീനന്ദ കെ 8 എ
9 13494 കാവ്യ പി ബി 8 ബി
10 13500 ഗാഥ സി വി 8 ബി
11 13545 ദിഷ തിരുപതി സാഡി 8 ബി
12 13488 ദേവിക എൻ പി 8 ബി
13 13485 ദേവികൃഷ്ണ പി എം 8 ബി
14 13461 നിരഞ്ജന എ എസ് 8 ബി
15 13868 പ്രദീപ്ത ജി ജെ 8 ബി
16 13489 സായ് ലക്ഷ്മി ടി എസ് 8 ബി
17 13506 അമൃത രമേഷ് 8 സി
18 13532 അൽന ബിനോയ് 8 സി
19 13508 അശ്വതി കെ ജി 8 സി
20 13647 നയന എസ് നായർ 8 സി
21 13428 നിവേദിത അനീഷ് 8 സി
22 13966 ഇന്ദുലേഖ എം 8 ഡി
23 14001 ദേവിക കെ ആർ 8 ഡി
24 13906 ലാവണ്യ പി എം 8 ഡി
25 13422 ശ്രീലക്ഷ്മി കെ വി 8 ഡി
26 13953 സ്മൃതി നന്ദൻ 8 ഡി
27 13514 അഞ്ജലി ഇ ആർ 8 ഇ
28 13448 എബിന ബിജോയ് 8 ഇ
29 13519 ഭദ്ര കെ എസ് 8 ഇ
30 13527 ശിഖ കെ യു 8 ഇ
31 13520 ശ്വേത എം എസ് 8 ഇ

ദൈനം ദിന ക്ലാസ്സുകൾ ചൊവ്വാഴ്ചകളിലാണ്. നടത്താറ്. എട്ടാം ക്ലാസ്സിൽ പ്രൊജക്റ്റർ സെറ്റിംഗ്സ്, ഗ്രാഫിക്സ്,  ആനിമേഷൻ (റ്റുപി റ്റ്യൂബ്  ഡെസ്‌ക് )  എന്നീ വിഭാഗങ്ങളിലായി അഞ്ച് ക്ലാസുകൾ നടത്തുകയുണ്ടായി. അവധിക്കാല ക്ലാസ്സുകൾക്ക് അനുമതിയില്ലാത്തതിനാൽ ക്യാമറ, മലയാളം കമ്പ്യൂട്ടിങ്, പ്രോഗ്രാമിങ് ക്ലാസ്സുകൾ  ജൂണിലായിരുന്നു. തുടർന്ന് ജൂലൈ മുതൽ ഒമ്പതാം ക്ലാസ്സിലെ ദൈനം ദിന ക്ലാസ്സുകളാരംഭിച്ചു. സെപ്റ്റംബർ ഒനതിന് സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.

മലയാളം കമ്പ്യൂട്ടിങിലൂടെ അക്ഷര പഠനം

മലയാളം കമ്പ്യൂട്ടിങിലൂടെ അക്ഷര പഠനം എന്ന പ്രോജക്റ്റിന് നേതൃത്വം നൽകിയത് മഹാരാഷ്ട്ര സ്വദേശിനിയായ ദിഷ തിരുപ്പതി സാഡിയാണ്. മലയാള അക്ഷരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ദിഷയെ സഹായിച്ചത് മലയാളം ടൈപ്പിങ് ആണ്. ഇത് മറ്റ് അന്യ സംസ്ഥാന വിദ്യാർത്ഥികൾക്കും സഹായകമാകുമെന്ന് കണ്ടെത്തി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരെ പരിശീലിപ്പിക്കാൻ തുടങ്ങി. മലയാളം അധ്യാപിക ജിൽസിയും കുട്ടികളോടൊപ്പം ചേർന്നു. സ്കൂൾ സമയത്തിനു ശേഷം അന്യസംസ്ഥാന വിദ്യാർത്ഥിനികളെ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുമായിരുന്നു. ഒപ്പം ടൈപ്പിങും കൂടിയായപ്പോൾ കുട്ടികൾക്ക് താല്പര്യമേറി. പദങ്ങളിലെ വിഭജനം, കൂട്ടക്ഷരങ്ങൾ ഇവയെല്ലാം ടൈപ്പിങ്ങിലൂടെ കൂടുതൽ വ്യക്തത വരുത്താൻ സാധിച്ചു.

സ്കൂൾ തല ക്യാമ്പ്

2023 സെപ്റ്റംബർ 9 - ന് ശ്രീശാരദ സ്കൂളിൽ ക്യാമ്പോണം നടത്തുകയുണ്ടായി. 2022 - 25 ബാച്ചിലെ ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കാണ് ക്യാമ്പോണം എന്ന പേരിൽ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചത്. പേരു പോലെ തന്നെ ഓണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത്. ആരംഭ.പ്രവർത്തനമായി സ്ക്രാച്ചിൽ തയ്യാറാക്കിയ പുലിക്കളിയുടെ മേളമാണ് നൽകിയത്. തുടർന്ന് കുട്ടികൾ അവരുടെതായ താളങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു. ആനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസകൾ എന്ന സന്ദേശമടങ്ങുന്ന ജിഫ് വീഡിയോ തയ്യാറാക്കലായിരുന്നു നൽകിയത്. കുട്ടികൾക്കത് വളരെയധികം ഇഷ്ടപ്പെട്ടു. തുടർന്ന് പ്രൊമോഷൻ വീഡിയോ വിഭാഗത്തിൽ പെടുന്ന ശബ്ദമുൾക്കൊള്ളുന്ന വീഡിയോ തയ്യാറാക്കലും . അതും കുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തു.

ഉച്ചക്ക് ശേഷം പ്രോഗ്രാമിങ് - സ്ക്രാച്ച് 3 സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പൂക്കള മത്സരമായിരുന്നു. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതും എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്ന വിധത്തിലുള്ളതുമായിരുന്നു ഇത്തവണത്തെ ക്യാമ്പോണം എന്ന പേരിലുള്ള സ്കൂൾ തല ക്യാമ്പ് . ക്ലാസ്സെടുക്കാനായെത്തിയത് ശ്രീ ദുർഗ്ഗവിലാസം ഹയർസെക്കന്ററി സ്കൂളിലെ എസ് ഐ ടി സി രമ്യ ശിവദാസ് ആണ്. കൈറ്റ് മിസ്ട്രസ്സായ സി ജി രശ്മിയും ഒപ്പം ഉണ്ടായിരുന്നു. ഒരു ഓണാഘോഷം കഴിഞ്ഞതിന്റെ ഉത്സാഹത്തോടെയാണ് കുട്ടികൾ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്.ഗാഥ സി വി, ദേവിക പി എൻ, അമൃത രമേഷ്, എന്നിവർ പ്രോഗ്രാമിങ് മേഖലയിലേക്കും ദേവീകൃഷ്ണ പി എം, സ്മൃതി നന്ദൻ, പ്രദീപ്ത ജി  ജെ,  സായ് ലക്ഷ്മി എന്നിവർ അനിമേഷനിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ചിത്രശാല