എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ ശുചിത്വ സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ സുന്ദര കേരളം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ സുന്ദര കേരളം

ശുചിത്വ സുന്ദര കേരളത്തിനായി
നമുക്ക് കൈകോർക്കാം
പാലിക്കേണം വ്യക്തി ശുചിത്വം
പരിപാലിക്കേണം പരിസ്ഥിതിയേയും
മലിനമാക്കപ്പെട്ടിരിക്കുന്നു ജലവും വായുവും
പകർച്ച വ്യാധികൾ പെരുകുന്നു
മാറ്റേണം നമ്മുടെ ശീലങ്ങളെ
ശുചിത്വം നമ്മുടെ ജീവിത ഭാഗമാക്കാം
മാലിന്യം നമുക്ക് സംസ്കരിക്കാം
സംരക്ഷിക്കാം പ്രകൃതിയെ
വൃത്തിയായി സൂക്ഷിക്കാം നമ്മുടെ ശരീരത്തെ
അകറ്റി നിർത്താം രോഗങ്ങളെ
ചെറുപ്പകാലങ്ങളിലെ ശീലം
മാറുകില്ല മനുഷ്യനുള്ള കാലത്തോളം
വാർത്തെടുക്കാം ആരോഗ്യമുള്ള തലമുറയെ
പാലിക്കാം നമുക്ക് ശുചിത്വം
 

അലീന ബാബു
4 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത