ശുചിത്വ സുന്ദര കേരളത്തിനായി
നമുക്ക് കൈകോർക്കാം
പാലിക്കേണം വ്യക്തി ശുചിത്വം
പരിപാലിക്കേണം പരിസ്ഥിതിയേയും
മലിനമാക്കപ്പെട്ടിരിക്കുന്നു ജലവും വായുവും
പകർച്ച വ്യാധികൾ പെരുകുന്നു
മാറ്റേണം നമ്മുടെ ശീലങ്ങളെ
ശുചിത്വം നമ്മുടെ ജീവിത ഭാഗമാക്കാം
മാലിന്യം നമുക്ക് സംസ്കരിക്കാം
സംരക്ഷിക്കാം പ്രകൃതിയെ
വൃത്തിയായി സൂക്ഷിക്കാം നമ്മുടെ ശരീരത്തെ
അകറ്റി നിർത്താം രോഗങ്ങളെ
ചെറുപ്പകാലങ്ങളിലെ ശീലം
മാറുകില്ല മനുഷ്യനുള്ള കാലത്തോളം
വാർത്തെടുക്കാം ആരോഗ്യമുള്ള തലമുറയെ
പാലിക്കാം നമുക്ക് ശുചിത്വം