എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ കരുതലിന്റെ കരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (്ിുുപപ)
കരുതലിന്റെ കരങ്ങൾ

  പ്രകൃതിയാണെന്നമ്മ
സ്നേഹത്തിൻ നിറകുടമാണവൾ
എന്നെ ഊട്ടുന്നവൾ
എന്നെ ഉറക്കുന്നവൾ
താരാട്ടുപാടി ചാഞ്ചക്കമാട്ടി
എന്നമ്മ പ്രകൃതി
ശാസിച്ചും ശിക്ഷിച്ചും
വളർത്തുന്നൊരെന്നമ്മയെപ്പോൽ
മാതൃത്വം തുളുമ്പുന്ന സ്നേഹമായി
എന്നമ്മ പ്രകൃതി
നെഞ്ചോടു ചേർക്കുമെൻ
അമ്മയെപ്പോലെ
കരുതലുളളവളല്ലോ നീ
എന്നമ്മ പ്രകൃതി
കാക്കാം കരുതാം
നമ്മുടെ അമ്മയെ
പ്രകൃതിയാണെൻ അമ്മയെന്നു
ചൊല്ലിത്തന്ന
എന്നമ്മയ്ക് നന്ദി
എൻ ഗുരുഭതർക്കു നന്ദി
പ്രകൃതിയാകുമെന്നമ്മേ
നിനക്കൊരയിരം നന്ദി

 

ജൂഹീമരിയ സിനോജ്
6 ബി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത