എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ കരുതലിന്റെ കരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ കരങ്ങൾ

  പ്രകൃതിയാണെന്നമ്മ
സ്നേഹത്തിൻ നിറകുടമാണവൾ
എന്നെ ഊട്ടുന്നവൾ
എന്നെ ഉറക്കുന്നവൾ
താരാട്ടുപാടി ചാഞ്ചക്കമാട്ടി
എന്നമ്മ പ്രകൃതി
ശാസിച്ചും ശിക്ഷിച്ചും
വളർത്തുന്നൊരെന്നമ്മയെപ്പോൽ
മാതൃത്വം തുളുമ്പുന്ന സ്നേഹമായി
എന്നമ്മ പ്രകൃതി
നെഞ്ചോടു ചേർക്കുമെൻ
അമ്മയെപ്പോലെ
കരുതലുളളവളല്ലോ നീ
എന്നമ്മ പ്രകൃതി
കാക്കാം കരുതാം
നമ്മുടെ അമ്മയെ
പ്രകൃതിയാണെൻ അമ്മയെന്നു
ചൊല്ലിത്തന്ന
എന്നമ്മയ്ക് നന്ദി
എൻ ഗുരുഭതർക്കു നന്ദി
പ്രകൃതിയാകുമെന്നമ്മേ
നിനക്കൊരയിരം നന്ദി

 

ജൂഹീമരിയ സിനോജ്
6 ബി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത