ചപ്പാരപ്പടവ് ഹൈസ്ക്കൂൾ
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ നിന്നു് 15 കി മി വടക്കു് ചപ്പാരപ്പടവ് ടൗണിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ് ഹൈസ്ക്കൂൾ . 'മലയോര മേഖലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണീ വിദ്യാലയം.തളിപ്പറമ്പിൽ മാത്രമാണു് അതിനു മുമ്പ് വിദ്യാലയമുണ്ടായിരുന്നതു്.
ചപ്പാരപ്പടവ് ഹൈസ്ക്കൂൾ | |
---|---|
വിലാസം | |
ചപ്പാരപ്പടവു് ചപ്പരപടവ്, , കണ്ണൂർ 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04602270233 |
ഇമെയിൽ | cpdvhs@yahoo.co.in |
വെബ്സൈറ്റ് | http://www.cpdvhs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. ജ്യോതി |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ജ്യോത്സ്ന |
അവസാനം തിരുത്തിയത് | |
24-09-2020 | CHAPPARAPADAVA HSS |
ചരിത്രം
1950 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാർ ഹാജി അവർകളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റർ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1953 ൽ ഹയർ എലിമെൻറ റി സ്കൂളായി.. കുട്ടി മാസ്റ്റർ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിൻെ സാരഥിയായി. 1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. വി. നാരായണൻ നായർ 1960 ജൂൺ 30 നു് ചാർജെടുത്തു. എം അസൈനാർ ഹാജിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1961 ൽ എൽ. പി. വിഭാഗം വേർപെടുത്തപ്പെട്ടു. 2004 മാർച്ചു് 26 നു് യു. പി. വിഭാഗം വേർപെടുത്തപ്പെട്ടെങ്കിലും 2007 ൽ വീണ്ടും ഹൈസ്ക്കൂളിൻറെ ഭാഗമായി.2008 എപ്രിൽ 1 നു ശ്രീ ഐ ദാമോദരൻ മാസ്റ്റ്ർ പ്രധാനധ്യാപകനായി ചാർജെടുതു. 2009 ൽ 98.2 ശതമാനം കുട്ടികൾ എസ്. എസ്. എൽ. സി. പരീക്ഷ് യിൽ വിജയിചു 2010 സുവർണ ജൂബിലി വർഷമായി ആഘോഷിക്കൂന്നു
2010 ആഗസ്റ്റിൽ ഹയർ സെക്ക്ന്ററി ആയി ഉയർത്ത്പ്പെട്ടു. ഹയർ സെക്ക്ന്ററി യുടെ പ്രിൻസിപ്പലായി ശ്രീ ഐ ദാമോദരൻ പ്രവർതിക്കുന്നു.
ഹയർ സെക്ക്ന്ററി വിഭാഗതിൽ സയൻസ്,കൊമേർസ് എനനീ രണ്ട് ബാചുകൾ പ്രവർതിക്കുന്നു. ഒരു ബാചിൽ 60 സീറ്റ് വീതം ഉണ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ടു്. ശുദ്ധജലവിതരണ പദ്ധതി 10000 ലിറ്റർ ശേഷിയുള്ള പ്രധാന ടാങ്കും 3000 ലിറ്റർ ശേഷിയുള്ള ഉപടാങ്കുകളും അടങ്ങുന്ന അതിബൃഹത്തായ ശുദ്ധജലവിതരണ പദ്ധതി വിദ്യാലയത്തിനുണ്ടു്. ഇതിന്റെ നിർമ്മാണം പി. ടി. എ നിർവഹിച്ചതാണു്. ഹൈസ്കൂളിനും യു. പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ. സി. ഡി. പ്രോജക്ടർ, ഏതാനും കമ്പ്യൂട്ടറുകൾ ഇവ പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി നൽകിയതാണു്.
നേർകാഴ്ച== പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- ഇക്കോ ക്ലബ്ബ് , റോഡ് സുരക്ഷാ ക്ലബ്ബ്,..
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മറ്റ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
എം അസൈനാർ ഹാജിയാണു് സ്ഥാപക മാനേജർ.പിന്നീടു് ജ. എം കുഞ്ഞബ്ദുള്ള ഹാജി, ജ. എം. മൊയ്തു ഹാജി, എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു.ഇപ്പോൾ എം. എ എച്ച് എഡ്യുക്കേഷണൽ&ചാരിറ്റബിൾ ട്രസ്റ്റിനുവേണ്ടി സിക്രട്ടറി, ഡോ. എം. പി. അസൈനാർ മാനേജറായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.ശ്രീ. വി. നാരായണൻ നായർ 2. ശ്രീ. കെ. എൻ. അഹമ്മദ്. 3. ശ്രീ. പി. പി. ചക്രപാണി വാര്യർ. 4. ശ്രീ. എം. ബി.അസൈനാർ. 5. ശ്രീ. വി. എ. ജോസഫ്. 6. ശ്രീമതി. ടി. വി.സെലിൻ. 7. ശ്രീ. ടി. പി. നാരായണൻ.
==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==
- ഡോക്ടര് ജെയിം അബ്രഹാം-അമേരിക്കയിൽ വെർജീനിയ യൂനിവേഴ് സിറ്റി പ്രൊഫസർ, കാൻസർ ചികില്സാരംഗത്ത് പ്രശസ്തമായ കണ്ടുപിടുത്തം.നടത്തിDr Jame Abraham has won the Pazhassi Raja Award of the Indian Government which was awarded to him by Her Excellency Smt Prathibha Pattil in the first week of February 2010.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.061145" lon="75.35634" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.048638, 75.367498, CHAPPARAPADAVA HS
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
header 1 | header 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2 | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |