ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി | |
---|---|
വിലാസം | |
പാപ്പിനിശ്ശേരി .പാപ്പിനിശ്ശേരി പി.ഒ, , , കണ്ണുർ 670561 , കണ്ണൂൂർ ജില്ല | |
സ്ഥാപിതം | 1967 |
വിവരങ്ങൾ | |
ഫോൺ | 04972786102 |
ഇമെയിൽ | pphss.pappinisseri@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി പി വേണുഗോപാലൻ |
പ്രധാന അദ്ധ്യാപകൻ | അനൂപ് കുമാർ. സി |
അവസാനം തിരുത്തിയത് | |
21-09-2020 | Emsppns |
പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്.1998ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010ൽ ഗവൺമെൻറ് ഏറ്റെടുത്തതോട് കൂടി പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.
നേർക്കാഴ്ച
വിദ്യാഭ്യാസ വകുപ്പിൻെറ അക്ഷരവൃക്ഷം പദ്ധതി 2020ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൻെറ ദേശീയ അവാർഡ് നേടിയിരിക്കുകയാണല്ലോ.ഇതിനു തുടർച്ചയായാണ് കോവിഡുകാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായിവിദ്യാഭ്യാസ വകുപ്പ് 'നേർക്കാഴ്ച 'എന്ന പേരിൽ ഒരു ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്.ഞങ്ങളുടെ സ്കൂളിലെ മികച്ച സൃഷ്ടികൾ.....
ചരിത്രം
1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ. 1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർതിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടർ എ.കെ. നാരായണൻ കുട്ടിയെ കണ്ട് സ്കൂൾ നിലനിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനു ഭലമുണ്ടായി. 1969 ൽ സർക്കാർ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പർ പ്രൈമറിയായി ഉയർത്ഈ. 1980 ൽ ഹൈസ്കൂളായി. ഇക്കാര്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂൾ കമ്മറ്റിയുടെ പ്രവർത്തൻ പ്രശംസനീയമാണ`.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ`.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2001-2004 | പി.രാമദാസൻ |
2004-07 | |
2007-10 | |
2010-2013 | |
2013-2016 | |
2016 - 17 | |
2017- | സുമിത്രൻ |
വിജയത്തിളക്കവുമായി ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി
2019-20 അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി. പത്താം തരത്തിൽ 281 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 280 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.17 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടുകയുണ്ടായി.ഹയർ സെക്കൻററി plus two പരീക്ഷയിൽ 96.35%വിജയം കൈവരിച്ചു.സയൻസ് വിഭാഗത്തിൽ 8 വിദ്യാർത്ഥികളും കോമേഴ്സ് വിഭാഗത്തിൽ 5 വിദ്യാർത്ഥികളും അർഹരായി.
ഹൈടെക്ക് ക്ളാസ് മുറികൾ
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി അഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|