ജി എച്ച് എസ് എസ് കടന്നപ്പള്ളി
Kannur നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് ജി എച്ച് എസ് എസ് കടന്നപ്പള്ളി. ചന്തപ്പുര ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
ജി എച്ച് എസ് എസ് കടന്നപ്പള്ളി | |
---|---|
വിലാസം | |
kadannappally kadannappally പി.ഒ, , Kannur 670504 , kannur ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 04985277157 |
ഇമെയിൽ | kadannappallyghss@gmail.com |
വെബ്‍സൈറ്റ് | http://mullai-ngc.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | kannur |
വിദ്യാഭ്യാസ ജില്ല | Thalipparamba |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Dr.K.K.Shanmukhadas |
പ്രധാന അദ്ധ്യാപകൻ | Sri. Sudhirkumar. K.V |
അവസാനം തിരുത്തിയത് | |
20-09-2020 | Kadannappallyhs |
ചരിത്രം
1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച് 2016 ജൂണിൽ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് വളരെ നല്ല രിതിയിൽ പ്രവർത്തിക്കുന്നു.
- ജെ.ആർ.സി. നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
- എൻ.സി.സി. ഇല്ല
- ബാന്റ് ട്രൂപ്പ്. ഇല്ല
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി; വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.'കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു എം.കെ യ്കാണ് ചുമതല .
- ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്.ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർക്കാണ്.ഗണിത പസിൽ മത്സരങ്ങൾ, പ്രദർശനങ്ങൾ , മാസത്തിലും ഗണിത ക്വിസ്സുകൾ ഇവ നടത്താറുണ്ട്
- 2016-17 അദ്ധ്യനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളിൽ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ പങ്കെടുത്തു.
- മേളയിലെ ചില ദൃശ്യങ്ങൾ...
- 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി.
2017-18 ലെ സ്കൂൾ പ്രവർത്തനങ്ങൾ ==
- 2017-18 അദ്ധ്യയന വർഷം ക്ലാസ് 8 ൽ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷൻ പുതുതായി ഉണ്ടായി.
- ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്കൂൾ രണ്ടാം സ്ഥാനത്ത്.
- കലാമേളയിൽ നാടകവും കുറെ വ്യക്തിഗത ഇനങ്ങളും എ ഗ്രേഡോടെ ജില്ലയിലേക്ക്.
- കായികമേളയിൽ സ്കൂളിന്റെയും ഉപജില്ലയുടെയും യശസ്സുയർത്തിയ പ്രകടനം.
- എസ്.എസ്.എൽ.സി. 100 ശതമാനം വിജയം. 6 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.
2018-19
- വിദ്യാഭ്യാസ സംരക്ഷണയജ്ഞം- സ്കൂൾ പ്രവേശനത്തിൽ വൻ വർദ്ധനവ്
- ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ കഞ്ഞിപ്പുര എം.പി. ശ്രീ പി, കരുണാകരൻ ഉദ്ഘാടനം ചെയ്തു.
- ജില്ലാ പഞ്ചായത്ത് 15 ലക്ഷം ചെലവിൽ പുതുതായി നിർമിച്ച സ്കൂൾ ഒഡിറ്റോറിയം ഉദ്ഘാടനം ചെയ്യപ്പെട്ടു.
- ക്ലാസ്സ് മുറികളെല്ലാം ഹൈടെക്ക് ആക്കി മാറ്റി.
- ആഗസ്ത് 2 ന് സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി പ്രദർശനം നടത്തി. 15 സ്കൂളുകളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനെത്തി.ശ്രീ പ്രഭാകരൻ ഹെബ്ബാറില്ലത്ത് ഉദ്ഘാടനം ചെയ്തു.
ചില ദൃശ്യങ്ങൾ
ആഗസ്ത് 5 നു നടന്ന യുദ്ധവിരുദ്ധ റാലി--
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.ജൂൺ 5-പരിസ്ഥിതി ദിനം,ജൂൺ-19 വായനാദിനം,
- ആഗസ്ത് 10,11,12 തീയ്യതികളിൽ സബ്ജില്ലാതല പി.എൽ.ടി . ക്യാമ്പ് നടന്നു. വൻവിജയമായിരുന്നു...ചില ദൃശ്യങ്ങൾ...
- സ്കൂൾ ഡയരി:
സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
- പുതിയ കെട്ടിടം, സ്കൂൾ ബസ്സ് ഇവ അനുവദിച്ചു.
- എല്ലാ ബുധനാഴ്ചകളിലും ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിലാണ് സ്കൂൾ അസംബ്ലി തടത്തുന്നത്.സ്കൂൾ വാർത്തകൾ, പത്രവാർത്തകൾ, പുസ്തക പരിചയം, ദിനങ്ങളുടെ പ്രാധാന്യം അവതരണം തുടങ്ങിയവ അവതരിപ്പിക്കുകയും, ഉച്ചക്കഞ്ഞിയിലേക്ക് പട്ടക്കറികൾ അരി മുതലായവ സംഭാവന ചെയ്യുകയും ചെയ്യുന്നു.
- സ്കൂളിലെ ജെ.ആർ.സി യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്റ്റുഡന്റ് ഡോക്ടർ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെയും അദ്ധ്യാപകരുടെയും ഷുഗർ, പ്രഷർ തുടങ്ങിയവ പരിശോധിച്ചു.
- രാമായണ പാരായണ മത്സരത്തിൽ നിന്ന്
പ്രളയമേഖലയിലെ സ്കൂൾ കുട്ടികൾക്ക് നല്കാൻ കുട്ടികൾ ശേഖരിച്ച പഠനോപകരണങ്ങൾ "നന്മ" യ്ക്ക് കൈമാറുന്നു.
- സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.
മാനേജ്മെന്റ്
ഇതൊരു സർക്കാർ വിദ്യാലയമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ശ്രീമതി എം. രാജമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ്രിമതി ലീനയുമാണ് .
ഹൈസ്കൂൾ വിഭാഗം:
പ്രധാന അദ്ധ്യാപകൻ
ശ്രീമതി രാജമ്മ
അദ്ധ്യാപകർ
1. ശ്രീമതി. വസന്ത. എസ് (സോഷ്യൽ)
| 2. ശ്രീമതി സുദിഷ.എം (ജീവശാസ്ത്രം))
| 3. ശ്രീ. ശങ്കരൻ നമ്പൂതിരി (ഗണിതം, IT, SITC))
| 4. ശ്രീ. രവി. എം (ഹിന്ദി))
| 3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം))
| 6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം))
| 7. ശ്രീമതി പ്രേമലത. കെ.പി (മലയാളം))
| 8. ശ്രീമതി സിൽജ. എം (ഇംഗ്ലീഷ്))
| 9. ശ്രീമതി ശൈലജ. പി (മലയാളം))
| 10.ശ്രീ ലിജോ വർഗീസ് (പി.ഇ.ടി))
| 10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം))
| 11. ശ്രീ സുബൈർ. എസ്(ഭൗതികശാസ്ത്രം)
| 12. ഡീന മാത്യു (കൗൺസിലിങ്))
|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, എൻ.എം. ശ്രീധരൻ, സതിമണ്, ഹാജ്റ,വി.വി., അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത, ശ്രീ. എം.മോഹനൻ എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഗിരീഷ് കിരാമിക
- എസ്. വി. സജീവൻ (സംവിധാ.കൻ-"അതിജീവനം")
- എഴുത്തുകാരൻ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
- ശ്രീ. കെ. കെ. രാധാകൃഷ്ണൻ (Philips-Southern India Director)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.100561, 75.292749 | width=600px | zoom=15 }}
==