എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/മഴച്ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴച്ചന്തം


മഴ മഴ മഴ മഴ മഴത്തുള്ളി
മലർ പോൽ പൊഴിയും മഴത്തുള്ളി
മഴയിൽ കാടിൻ ചന്തം കൂടുന്നു
പുഴയിൽ വെള്ളം നിറയുന്നു

ഇളമാനുകൾ ഇളകിയാടുന്നു
മയിലുകൾ പീലി വിരിക്കുന്നു
മഴത്തുള്ളികൾ മുത്തായ്‌ വീഴുമ്പോൾ
ഇലകൾ നൃത്തം ചെയ്യുന്നു .

കാക്കകൾ കുളിച്ചു രസിക്കുന്നു
മീനുകൾ തുള്ളിച്ചാടുന്നു
പോക്രോം പോക്രോം തവളകൾ
അങ്ങിങ്ങായ്‌ ചാടിനടക്കുന്നു

വെയിലും പോയി ക്ഷീണോം മാറി
എല്ലാവർക്കും മഴ കിട്ടി
മഴ മഴ മഴ മഴ മഴത്തുള്ളി
കുംഭത്തിലെ മഴത്തുള്ളി

 

ശ്രിയാധികാ ഡി രാജ്
3 B ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത