എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/മഴച്ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
മഴച്ചന്തം


മഴ മഴ മഴ മഴ മഴത്തുള്ളി
മലർ പോൽ പൊഴിയും മഴത്തുള്ളി
മഴയിൽ കാടിൻ ചന്തം കൂടുന്നു
പുഴയിൽ വെള്ളം നിറയുന്നു

ഇളമാനുകൾ ഇളകിയാടുന്നു
മയിലുകൾ പീലി വിരിക്കുന്നു
മഴത്തുള്ളികൾ മുത്തായ്‌ വീഴുമ്പോൾ
ഇലകൾ നൃത്തം ചെയ്യുന്നു .

കാക്കകൾ കുളിച്ചു രസിക്കുന്നു
മീനുകൾ തുള്ളിച്ചാടുന്നു
പോക്രോം പോക്രോം തവളകൾ
അങ്ങിങ്ങായ്‌ ചാടിനടക്കുന്നു

വെയിലും പോയി ക്ഷീണോം മാറി
എല്ലാവർക്കും മഴ കിട്ടി
മഴ മഴ മഴ മഴ മഴത്തുള്ളി
കുംഭത്തിലെ മഴത്തുള്ളി

 

ശ്രിയാധികാ ഡി രാജ്
3 B ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത