ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/തടവിൽനിന്നും

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടവിൽനിന്നും

ഞാനെൻെറ വീട്ടിൽ കുടുങ്ങിയിരിക്കുന്നു
വീടിൻ വെളിയിലിറങ്ങാൻ കഴിയില്ല
കൂട്ടുകാരൊത്ത് കളിക്കാൻ കഴിയില്ല
നാട്ടുകാരെപ്പോലും കാണാനും പറ്റില്ല
എന്നെക്കുരുക്കിയതാരെന്നറിയേണ്ടേ
കൊറോണയെന്നൊരു ഭീകര വൈറസ്
സ്വൈര്യമായ് ചുറ്റിക്കറങ്ങുന്ന വൈറസ്
ഒന്നുണ്ട് നേട്ടം ഇതു വന്ന കാരണം
അമ്മതൻ സ്നേഹത്തിൻ മാധുര്യം ഏറിടുന്നു
മാതാവിൻ നന്മകൾ കണ്ടു ഞാൻ തൃപ്തനായ്
കോവിഡിൻ ഭീകര വേദന മറക്കുന്നു

വൈഗ ഗിരീഷ്
3 എ ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത