ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/പുതിയൊരു നാളേയ്ക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതിയൊരു നാളേയ്ക്കു വേണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയൊരു നാളേയ്ക്കു വേണ്ടി

ഞങ്ങൾക്കു ചങ്ങലപ്പൂട്ടുനൽകീ
ഉല്ലാസവേളയ്ക്ക്‌ മങ്ങലേറ്റു
വൈറസ്‌ കഥകളാണെങ്ങുമെങ്ങും
രോഗം കവർന്നു പോയ്‌ ജീവനേറെ
കൈകൾ കഴുകാം മുഖംമറയ്ക്കാം
വൃത്തിയ്ക്കു പ്രാധാന്യമേറെ നൽക
രോഗം പരത്താനിടവരുത്തും
മലിനമായ്‌ വീഥികൾ മാറിടുമ്പോൾ
ഭീതിയൊഴിഞ്ഞൊരുനാളിനായി
നമ്മൾക്കൊരല്പം പരിശ്രമിക്കാം
അമ്മയുമച്ഛനും കൂട്ടുചേർന്ന്‌
വീടും തൊടികളും വൃത്തിയാക്കാം
പൊരുതാമകറ്റീടാം രോഗഭീതി
പുതിയൊരു നാളേയ്ക്കു വേണ്ടിയിപ്പോൾ

ദേവിക .വി
6 B ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത