ഞങ്ങൾക്കു ചങ്ങലപ്പൂട്ടുനൽകീ
ഉല്ലാസവേളയ്ക്ക് മങ്ങലേറ്റു
വൈറസ് കഥകളാണെങ്ങുമെങ്ങും
രോഗം കവർന്നു പോയ് ജീവനേറെ
കൈകൾ കഴുകാം മുഖംമറയ്ക്കാം
വൃത്തിയ്ക്കു പ്രാധാന്യമേറെ നൽക
രോഗം പരത്താനിടവരുത്തും
മലിനമായ് വീഥികൾ മാറിടുമ്പോൾ
ഭീതിയൊഴിഞ്ഞൊരുനാളിനായി
നമ്മൾക്കൊരല്പം പരിശ്രമിക്കാം
അമ്മയുമച്ഛനും കൂട്ടുചേർന്ന്
വീടും തൊടികളും വൃത്തിയാക്കാം
പൊരുതാമകറ്റീടാം രോഗഭീതി
പുതിയൊരു നാളേയ്ക്കു വേണ്ടിയിപ്പോൾ