ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/പുതിയൊരു നാളേയ്ക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയൊരു നാളേയ്ക്കു വേണ്ടി

ഞങ്ങൾക്കു ചങ്ങലപ്പൂട്ടുനൽകീ
ഉല്ലാസവേളയ്ക്ക്‌ മങ്ങലേറ്റു
വൈറസ്‌ കഥകളാണെങ്ങുമെങ്ങും
രോഗം കവർന്നു പോയ്‌ ജീവനേറെ
കൈകൾ കഴുകാം മുഖംമറയ്ക്കാം
വൃത്തിയ്ക്കു പ്രാധാന്യമേറെ നൽക
രോഗം പരത്താനിടവരുത്തും
മലിനമായ്‌ വീഥികൾ മാറിടുമ്പോൾ
ഭീതിയൊഴിഞ്ഞൊരുനാളിനായി
നമ്മൾക്കൊരല്പം പരിശ്രമിക്കാം
അമ്മയുമച്ഛനും കൂട്ടുചേർന്ന്‌
വീടും തൊടികളും വൃത്തിയാക്കാം
പൊരുതാമകറ്റീടാം രോഗഭീതി
പുതിയൊരു നാളേയ്ക്കു വേണ്ടിയിപ്പോൾ

ദേവിക .വി
6 B ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത