എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊലയാളി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊലയാളി

ഇറ്റലിയിൽ നിന്നൊരു മാമനും മാമിയും
അവധി ആഘോഷിക്കാൻ
നാട്ടിലെത്തി
അറിയാതെ കൂടെ വന്നൊരു കൊലയാളി
നാട്ടാരെ മുഴുവൻ കണ്ണീരിലാഴ്ത്തി
കളിയില്ല ചിരിയില്ല പാട്ടില്ല കഥയില്ല പള്ളിക്കൂടങ്ങൾ അടഞ്ഞുപോയി
നാട്ടിലും റോട്ടിലും ആളൊഴിഞ്ഞു
ആഘോഷം ഉത്സവം പോയ്‌ മറഞ്ഞു
വാൾഏന്തി നിന്നൊരു യവ്വനവും
കത്തിക്കയറും പ്രസംഗങ്ങളും
റാലിയും സമരങ്ങൾ ഒന്നുമില്ല
എല്ലാം നിലച്ചു നിശബ്‌ദമായി
അക്രമമില്ല അനീതിയില്ല
എല്ലാരും ഒന്നായ് കഴിഞ്ഞിടുന്നു
ഈ മഹാമാരിയെ തൂത്തെറിയാൻ ഒരുമിച്ചീടണം നാമെല്ലാവരും
നേർവഴി കാട്ടി നടത്തിടുവാൻ
നിയമപാലകർ കൂട്ടിനുണ്ട്
നീട്ടിയ കൈകളെ തട്ടിയകറ്റാത്ത സർവേശ്വരനോട്
തേടുക നാം.

 


ഫിനു ഫാത്തിമ പി പി
6 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത