സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വശീലം

ശുചിത്വശീലം ഇന്നത്തെ കാലത്തു ഏറെ പ്രാധാന്യമുള്ള വിഷയമാണ്.ശുചിത്വത്തിന്റെ കാര്യത്തിൽ നാം വളരെയധികം ശ്രദ്ധിക്കണം.ചെറുപ്പത്തിൽ തന്നെ കുട്ടികൾ ശുചിത്വത്തെപ്പറ്റി ബോധവാന്മാരാകണം.ശുചിത്വശീലം പാലിച്ചുതന്നെ വളരണം. നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.നമ്മൾ നടക്കുന്ന വഴികളിലും,ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യങ്ങൾ അടിയുന്നു.അറിഞ്ഞും അറിയാതെയും അതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു.അതുകൊണ്ടുതന്നെ പലതരത്തിലുള്ള രോഗത്തിന് അടിമപ്പെടുന്നു . ഇതിൽ നിന്നും മോചനം നേടുവാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം.ശുചിത്വബോധം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിനുവേണ്ടി നമ്മുടെ പഞ്ചായത്തും ആരോഗ്യപ്രവർത്തകരും വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്.

അനുരഞ്ച് നമ്പ്യാർ   
  5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി 
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം