സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ ,
തുരത്തണം തുരത്തണം നമ്മളീ രോഗഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരു മയോടെ നീങ്ങിടാം
മാസ്ക് കൊണ്ട് മുഖം മറച്ച്, അണുവിനെ അകറ്റിടാം;
കൈകൾ കഴുകി കൈ തൊടാതെ പകർച്ചയെ മുറിച്ചീടാം.
ഒത്തുകൂടൽ സൊറ പറച്ചിൽ ഒക്കെയും നിർത്തിടാം
വെറുതെയുള്ള ഷോപ്പിംഗുകൾ നമ്മൾ നിർത്തിടും
തകർക്കണം തുരത്തണം,നമ്മളി കൊറോണയെ
ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്നും ഈ മാരി തൻ കണ്ണിയെ:
തുരത്തിടാം നാട്ടിൽ നിന്നും ഈ മരണഭീതിയെ.

ആൻസി .എസ്
7 സെയിന്റ് എഫ്രേംസ് യു.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത