ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/കൊറോണ നാടുവാഴും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാടുവാഴും കാലം

കൊറോണ നാടുവാണീടും കാലം
മാനുഷരെങ്ങുമേ ഭീതിയിലായി
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
ചപ്പുചവറു വലിച്ചെറിയാൻ
നാട്ടിലെങ്ങുമേ ആളുമില്ല
ജങ്ക് ഫുഡുണ്ണുന്ന കൂട്ടരൊക്കെ
ചക്കയും കഞ്ഞിയും മാത്രമാക്കി
മലിനമായ പുഴകൾ ഓർമ്മയായി
പ്രകൃതി ഭംഗിയായി കുളിച്ചൊരുങ്ങി
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരു മൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
 

ശിഖ.എൻ.സി
5 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത