കൊറോണ നാടുവാണീടും കാലം
മാനുഷരെങ്ങുമേ ഭീതിയിലായി
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
ചപ്പുചവറു വലിച്ചെറിയാൻ
നാട്ടിലെങ്ങുമേ ആളുമില്ല
ജങ്ക് ഫുഡുണ്ണുന്ന കൂട്ടരൊക്കെ
ചക്കയും കഞ്ഞിയും മാത്രമാക്കി
മലിനമായ പുഴകൾ ഓർമ്മയായി
പ്രകൃതി ഭംഗിയായി കുളിച്ചൊരുങ്ങി
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരു മൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും