സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ

12:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13947 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
"St.mary's ups payyanur"
വിലാസം
പയ്യന്നൂ൪

പയ്യന്നൂർ,കണ്ണൂർ
,
670307
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04985201898
ഇമെയിൽsmspnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13947 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്ററർ ഷാന്റി ഫിലിപ്പ്
അവസാനം തിരുത്തിയത്
18-04-202013947


പ്രോജക്ടുകൾ



ചരിത്രം

         പുഞ്ചക്കാടിന്റെ നിറദീപമായി ജ്വലിച്ച് നിന്ന് , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നേകുന്ന ഈ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നിൽ സ്നേഹത്തിന്റെ സേവനത്തിന്റെ ആത്മസമർപ്പണത്തിന്റെ ചരിത്രമുണ്ട്. ശാന്തസുന്ദരമായ പ്രദേശം. വിദ്യാഭ്യാസം മേലാളൻമാർക്ക് മാത്രം എന്ന് ശഠിച്ചിരുന്ന ആ കാലഘട്ടത്തിൽ വിയർത്ത് അധ്വാനിച്ചാലും വിശപ്പു മാറ്റാൻ സാധിക്കാത്ത പട്ടിണിപാവങ്ങൾ താമസിച്ചിരുന്ന പ്രദേശം. അവർക്ക് ആശ്വാസമായി സ്നേഹവും സാന്ത്വനവും പകർന്ന്കൊണ്ട് ക്രൂശിതന്റെ ജിവിത സന്ദേശം ഉൾകരുത്താക്കിയ മിഷനറി വൈദികർ എത്തി. മരുന്നും ഭക്ഷണവും വസ്ത്രവും എന്നതുപോലെ വിദ്യാഭ്യാസവും ഈ ജനതയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു. ആദ്യകാലത്തെ ഫാദർ സ്കൂൾ  എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ്മേരീസ് യു പി സ്കൂൾ .
           ഇന്ന് പയ്യന്നൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഈ സ്ക്കൂൾ 1941 മുതൽ ഉർസുലൈൻ സന്യാസിനികളുടെ കീഴിലാണ്. 1941ൽ റവ.ഫാ.ബ്രിഗാൻസയാൽ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. പിന്നിട് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉർസുലൈൻ സന്യാസസഭയ്ക്ക് കൈമാറി. ആദ്യകാലത്ത് ഈ സ്കൂൾ എലിമെന്റെറി സ്കൂൾ ആയിരുന്നു.100 ശതമാനം വിജയം കൈവരിച്ച് ഈ സ്കൂൾ അക്കാലത്തും ഖ്യാതി നേടി. കലാകായികമേളയിൽ ആദ്യകാലം മുതൽ പ്രഥമസ്ഥാനിയരാകാൻ സ്കൂളിന് സാധിച്ചു. 75 വർഷങ്ങൾ പിന്നിട്ടപ്പോൾ 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായിത് വളർന്നു. എൽ കെ ജി മുതൽ എഴാം ക്ലാസ് വരെ ഇവിടെയുണ്ട്.
           നാം ഇന്ന് ഇത്രയും വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ആദ്യകാലഘട്ടത്തെ ത്യാഗപൂർണമായ പ്രവർത്തനങ്ങളെയും പ്രവർത്തിച്ചവരെയും സ്മരിക്കേണ്ടതുണ്ട്. മിഷനറി വൈദികർ,മദർ ജനറൽ ,മാനേജർമാർ, അൽമായർ, രക്ഷിതാക്കൾ, നാട്ടുകാർ എല്ലാവരെയും മനസാ ഓർക്കുന്നു. ആദ്യകാലത്തെ പ്രധാന അധ്യാപകരായ മദർ ലൂയിസ് മാർഗരറ്റ് ,അച്ചുണ്ണി ടീച്ചർ, സി.മേരി ഡിക്കോത്ത,മദർ അലോഷ്യവാസ് എന്നിവരുടെ അധ്വാനവും വിയർപ്പും ഈ സ്ക്കൂളിന്റെ ശക്തിയും പുരോഗതിമായിരുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={{#multimaps:12.0835837,75.6042449|width=800px|zoom=16}}