ബി എൻ വി എൽ പി എസ് പുഞ്ചക്കരി
ബി എൻ വി എൽ പി എസ് പുഞ്ചക്കരി | |
---|---|
| |
വിലാസം | |
പുഞ്ചക്കരി ബി.എൻ.വി.എൽ.പി.എസ്സ്. പുഞ്ചക്കരി , 695027 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 9526406444 |
ഇമെയിൽ | bnvlpschool@gmail.com |
വെബ്‍സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 43220 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാലിനി . വി എസ്സ് |
അവസാനം തിരുത്തിയത് | |
15-04-2020 | 43220 |
ചരിത്രം
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ ൻ കൃഷ്ണപിളള അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. 1957 -ൽ താൽക്കാലിക ഷെഡിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിനുവേണ്ടി 1961 -ൽ സ്ഥിര കെട്ടിടം പണിതു. ശ്രീ കരുമം ചെല്ലപ്പൻ പിളള യായിരുന്നു സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. അദ്ദേഹത്തിന്റെയും തുടർന്നുളളവരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചു വരുന്നു. പുരോഗതിയുടെ പാതയിലേയ് ക്ക് കുതിക്കുന്ന ഈ സ്കൂളിൽ 1996 – 97 അദ്ധ്യയനവർഷം മുതൽ പ്രീ പ്രൈമറി വിഭാഗവും 2003 – 2004 അദ്ധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു.
അദ്ധ്യാപക രക്ഷാകർത്തൃ സംഘടനയുടെയും, മാനേജ്മെന്റിന്റെയും ആത്മാർത്ഥമായ സഹകരണത്തോടെപുരോഗതിയിലേക്ക് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല, ജില്ല, കലാകായിക മത്സരങ്ങളിലും,ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയമേളകളിലും അഭിമാനാർഹങ്ങളായ നേട്ടങ്ങൾ കൈവരിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
• സ്മാർട്സ് ക്ലാസ് റൂം • ലൈബ്രറി • മൾട്ടിമീഡിയ റൂം • ജൈവവൈവിധ്യ ഉദ്യാനം • ക്ലാസ് ലൈബ്രറികൾ • കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ്ബ് & ബുൾബുൾ
- ഹെൽത്ത് ക്ലബ്ബ്.
- കൃഷി ക്ലബ്ബ്.
- റീഡേഴ്സ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- പ്രവൃത്തിപരിചയ ക്ലബ്ബ്
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സ്കൂൾ മാനേജർ - ശ്രീ എൻ കൃഷ്ണപിളള
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4448232,76.9692975 | zoom=12 }}