Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
സഞ്ചാര മില്ലിനി ഓട്ടങ്ങളില്ലിനി
പായലുമില്ലിനീ ലോകത്ത്
മനുഷ്യനി മാംസം കഴിക്കുവാൻ വന്നതോ
മനുഷ്യനി രക്തം കുടിക്കുവാൻ വന്നതോ
മനുഷ്യനി ലോകത്തെ നശിപ്പിക്കുവാനാണോ
ജന്മം പുലർന്ന കൊറോണെ
നീ തന്നെ വളർന്നതോ ഞങ്ങൾ വളർത്തിയതോ
ഒന്നു ചൊല്ലുമീ കൊറോണെ
ആളുകൾ തിങ്ങിയ നഗരങ്ങളില്ല
ഞങ്ങൾ മനുഷ്യർ മൂക്കിലോ വായിലോ
ചെവിയിലോ ഒന്നു തൊട്ടാൽ
ഉടനെ വരുമല്ലോ പകർച്ചയായി
വീടിന് പുറത്തൊന്നിറങ്ങുവാനോ
കടയിലേക്കൊന്നു പോകുവാനോ
നിന്നെ ഭയന്നു വിട്ടിനുള്ളിൽ
മനുഷ്യനെ കൊന്നിട്ട് നിൻ ആരോഗ്യം കിട്ടുമെന്ന്
നിന്നോട് ചൊല്ലിയതാര്
ചൊമയൊന്ന് വന്നാലോ തുമ്മലൊന്ന് വന്നാലോ
ഉടനെ പറയുമല്ലോ നിന്റെ പേര്
മനുഷ്യനിരോഗത്തിനടിമയായി
എന്തിനുവന്നു നീ എന്തിനുവന്നു നീ
ഞങ്ങൾ മനുഷ്യരെ കൊന്നിട്ട് നിനക്കെന്തുകിട്ടി
എന്തിനുവന്നു നീ എന്തിനുവന്നു നീ
രോഗം പരത്തും കൊറോണെ
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:വയനാട് ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:സുൽത്താൻബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]
ശുചിത്വം
കഴുകിത്തുടച്ച കൈകളിൽ വീണ്ടും നോക്കി
പതിയെ ഇരിക്കുന്നുണ്ടോ ആ കാണാകാലൻ
അറിയാതെ അകത്തുകയറി ശ്വാസനാളത്തെ
മുറക്കി പിടിക്കുമോ,ജീവശ്വാസം കിട്ടാതെ
പിടഞ്ഞുവീഴുമോ?
എത്രപേരെ ശ്വാസം മുട്ടിച്ചുകൊന്നു നീ ?
ഇനി എത്രപേരുടെയുള്ളിൽ കയറാൻ
കാത്തിരിക്കുന്നു ? ലോകം നിശ്ചലമാക്കിയ
മാരകവിത്തേ !
മരണം ലക്ഷങ്ങൾ കടക്കുമ്പോഴും
ഇത്തിരിക്കുഞ്ഞനെ വരുതിയിലാക്കാൻ
ഇത്തിരി സോപ്പും വെള്ളവും മാത്രം
കൂട്ടം കൂടിയിരിക്കുന്ന നമ്മൾ പാലിക്കണമത്രെ
അകലം മീറ്ററു കണക്കിനു കാരണം-
തക്കം പാർത്തിരിക്കുന്നുണ്ട് അകത്തുകയറി
പെറ്റുപെരുകി മണ്ണിൽ മനുജനെ അടക്കാൻ
കണ്ണിൽ കാണാത്ത ആ കൊലപാതകി
മൂക്കും വായും മൂടിക്കെട്ടിയ മുഖങ്ങളാണെങ്ങും
എന്നും തുടരണമീശീലങ്ങൾ നമ്മൾ
തുമ്മിയും ചുമച്ചും നമ്മിലെ കീടത്തെ
അന്യനു കൊടുത്തുകൂടാ ഒരിക്കലും
കാൽ നനച്ചകത്തു കയറീടാൻ ഉമ്മറക്കോലായിൽ
അമ്മ വെച്ചൊരു ഓട്ടുകിണ്ടിയിന്നെങ്ങുപോയി?
പച്ചപ്പരിഷ്കാരത്തിൻ ചെരിപ്പിട്ട കാലുകൾ
ലോകം ചുറ്റിവന്നിട്ട് കേറി നിരങ്ങീടുന്നടുക്കളവരെയും
ചീഞ്ഞതും, ചത്തതും, കൊന്നതും
പലപേരുകളിൽ തീൻ മേശയിൽ നിരത്തി
വയററിയാതെ അകത്താക്കിയ നാം
ഭക്ഷണശുചിത്വവും ഭക്ഷണമഹത്വവും പാടെ മറന്നു
കൂടെവൃത്തിയുള്ളൊരാ ഓട്ടുകിണ്ണത്തിൽ വിളമ്പിയ
കുത്തരിക്കഞ്ഞിയും, ചക്കപ്പുഴുക്കും തൊട്ടുകൂട്ടാനുള്ള
തേങ്ങ ചുട്ടരച്ച ചമ്മന്തിയും
വേണം ,വ്യക്തിശുചിത്വവും,സാമൂഹ്യശുചിത്വവും
ഇതു രണ്ടും മറന്ന നമ്മളീ ഭൂമിയെ കുപ്പത്തൊട്ടിയാക്കിപുഴയിലും കടലിലും മാലിന്യമായത്
പലപേരുകളിൽ പലരോഗങ്ങളായി
നമ്മളെത്തന്നെ വിഴുങ്ങന്നു
പൊരുതണം പൊരുതിജയിക്കണം
മർത്യനു മുകളിൽ വിജയം തീർക്കുന്ന
മഹാമാരികളെ , പൊട്ടിച്ചെറിയണം
നമ്മെ തടവിലാക്കിയ മഹാവിപത്തിനെ
ശുചിത്വമെന്ന പടവാളുകൊണ്ട്....
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:വയനാട് ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:സുൽത്താൻബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]
|
|