കൊറോണ

സഞ്ചാര മില്ലിനി ഓട്ടങ്ങളില്ലിനി
പായല‍ുമില്ലിനീ ലോകത്ത്
മന‍ുഷ്യനി മാംസം കഴിക്കുവാൻ വന്നതോ
മനുഷ്യനി രക്തം ക‍ുടിക്ക‍ുവാൻ വന്നതോ
മന‍ുഷ്യനി ലോകത്തെ നശിപ്പിക്ക‍ുവാനാണോ
ജന്മം പ‍ുലർന്ന കൊറോണെ
നീ തന്നെ വളർന്നതോ ഞങ്ങൾ വളർത്തിയതോ
ഒന്ന‍ു ചൊല്ല‍ുമീ കൊറോണെ
ആള‍ുകൾ തിങ്ങിയ നഗരങ്ങളില്ല
‍ഞങ്ങൾ മനുഷ്യർ മ‍ൂക്കിലോ വായിലോ
ചെവിയിലോ ഒന്ന‍ു തൊട്ടാ‍ൽ
ഉടനെ വര‍ുമല്ലോ പകർച്ചയായി
വീടിന് പ‍ുറത്തൊന്നിറങ്ങ‍ുവാനോ
കടയിലേക്കൊന്ന‍ു പോക‍ുവാനോ
നിന്നെ ഭയന്ന‍ു വിട്ടിന‍ുള്ളിൽ
മന‍ുഷ്യനെ കൊന്നിട്ട് നിൻ ആരോഗ്യം കിട്ട‍ുമെന്ന്
നിന്നോട് ചൊല്ലിയതാര്
ചൊമയൊന്ന് വന്നാലോ ത‍ുമ്മലൊന്ന് വന്നാലോ
ഉടനെ പറയ‍ുമല്ലോ നിന്റെ പേര്
മന‍ുഷ്യനിരോഗത്തിനടിമയായി
എന്തിന‍ുവന്ന‍ു നീ എന്തിന‍ുവന്ന‍ു നീ
ഞങ്ങൾ മനുഷ്യരെ കൊന്നിട്ട് നിനക്കെന്ത‍ുകിട്ടി
എന്തിന‍ുവന്ന‍ു നീ എന്തിന‍ുവന്ന‍ു നീ
രോഗം പരത്ത‍ും കൊറോണെ

റമീഷ ഫാത്തിമ
5 ബി ജി.എച്ച്.എസ്.എസ് മീനങ്ങാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത