ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി
തിരുമല ദേവസ്വം ഹൈസ്കൂൾ കൊച്ചിയിലെ ജി.എസ് .ബി സമുദായത്തിന്റെ അഭിമാനസ്തംഭമാണ് .വിദ്യാഭ്യാസ സേവനോത്സുകയുടെ പ്രത്യക്ഷ ഉദാഹരണമാണ് സമുദയാങ്ങങ്ങളുടെ സാമൂഹ്യപരവും വിദ്യാഭ്യാസപരവും മതപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തിരുമാലദേവ സ്വത്തിൽ സൗജന്യമായി വേദ ശാസ്ത്രങ്ങൾ പഠിക്കുന്നതി നുള്ള സംവിധാനം ഉണ്ടായിരുന്നു. കാലക്രമേണ പ്രാദേശിക ഭാഷയായ മലയാളവും പഠിപ്പിക്യുന്നതിനായി ഒരു ആശാനെയും നിയമിച്ചു.ശ്രീ വെങ്കടാചലപതിയുടെ അനുഗ്രത്തോടെയും അന്നത്തെ മാനേജിംഗ് അധികാരിയായ ശ്രീ.ആർ.എസ്.ഹരി ഷേണായി അവർകളുടെ പ്രയത്നഫലമായും കൊല്ല വര്ഷം 1063 കന്നി ഒന്നാം തീയതി (A D 1887 ) വിജയദശമി ദിവസം തിരുമല ദേവസ്വം വിദ്യാശാല എന്നാ പേരിൽ ഒരു ആംഗലേയ നാട്ടുഭാഷ വിദ്യാലയം പടിഞ്ഞാറെ അഗ്രശാലയിൽ പ്രവർത്തനമാരംഭിച്ചു .ശ്രീ കെ പരമേശ്വരയ്യയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .1894 ഇൽ ഇത് മിഡിൽ സ്കൂൾ ആയും 1899 ഇൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1931 ഇൽ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ കൊണ്ടുവന്നു. സ്കൂളിന്റെ കനകജൂബിലി ആഘോഷം 1940 ഇൽ കൊണ്ടാടി. വജ്ര ജൂബിലി ആഘോഷം 1954 ലും കൊണ്ടാടി .1967 ഇൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . 1987 ഇൽ സ്കൂളിന്റെ ശതവാർഷികം സമുചിതമായി ആഘോഷിച്ചു.
ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി മട്ടാഞ്ചേരി.പി.ഒ, , കൊച്ചി 682002 , എറണാകുളം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04842225920 |
കോഡുകൾ | |
സ്കൂൾ കോഡ് | 26011 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സരള ഡി പ്രഭു |
അവസാനം തിരുത്തിയത് | |
22-03-2020 | 26011 |
ആമുഖം
ഇന്ന് ഇപ്പോൾ ഈ വിദ്യാലയത്തിൽ 30 ഡിവിഷനുകളിലായി 926 വിദ്യാർതികൾ പഠിച്ചുവരുന്നു.യോഗ്യതയും അർപ്പണ മനോഭാവവും ഉള്ള അധ്യാപകരുടെ പരിശ്രമത്താൽ മികച്ച വിജയ ശതമാനം കൈവരിക്കാൻ സാധിക്കുന്നു .
"വിദ്യാധനം സർവ്വധാനാത് പ്രധാനം" എന്നാ മഹത് വാക്യം ഉൾക്കൊണ്ട് ഈ സരസ്വതീക്ഷേത്രം മട്ടാഞ്ചേരിയുടെ യശസ്തംഭമായി ഉയർന്നു നില്കുന്നു.
ഭൗതികസൗകര്യങ്ങൾ
GOOD LAB
പാഠ്യേതര പ്രവർത്തനങ്ങൾ
1.മാത്തമാറ്റിക്സ് ക്ലബ്ബ്
2.ഐ. റ്റി. ക്ലബ്ബ്
3.സയൻസ് ക്ലബ്.
4.സാമൂഹിക ശാസ്ത്ര ക്ലബ്
നേട്ടങ്ങൾ
2018-19 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 29 ഫുൾ എ+ ലഭിച്ചു.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
ഏറ്റവും അടുത്ത ബസ്സ്റ്റോപ് ഫോട്കൊച്ചി റൂട്ടിൽ- കൂവപ്പാടം ( ദൂരം 300 മീറ്റർ ). മട്ടാഞ്ചേരി റൂട്ടിൽ ആനവാതിൽ ( ദൂരം 400 മീറ്റർ ) ആനവാതിൽ നിന്നും നേരെ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിൽ എത്താം . കൂവപ്പാടം സ്റ്റോപ്പിൽ നിന്നും വടക്കോട് നടന്ന് നെഹ്റു മെമ്മോറിയൽ ടൗൺഹാൾ കഴിഞ്ഞു ഇടത്തോട്ട് നടന്നാലും സ്കൂളിൽ എത്താം. ഓട്ടോ സൗകര്യവും ഉണ്ട് . {{#multimaps: 9.958295, 76.251812| width=800px | zoom=12}} T D H S mattancherry