ജി എം എൽ പി എസ് പൂനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി എം എൽ പി എസ് പൂനൂർ
വിലാസം
പൂനൂർ

ജി എം എൽ പി സ്‌കൂൾ പൂനൂർ
,
673574
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ9495143688
ഇമെയിൽgmlpspoonoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47531 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹിമാൻ എം കെ
അവസാനം തിരുത്തിയത്
01-03-202047531


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


    ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്‌കൂൾ 

ചരിത്രം

ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്.

പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്തു എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

വിദ്യാലയത്തിൽ ഇപ്പോൾ 300 ഓളം വിദ്യാർത്ഥികളും 10 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയുമുണ്ട് . എട്ട് ക്ളാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, നൂതന പാചകശാല, ആവശ്യത്തിന് ടോയ് ലെറ്റ് സംവിധാനങ്ങൾ , എല്ലാം സ്ഥാപനത്തിലുണ്ട്. ബാലുശ്ശേരി ബി ആർ സി യുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ചലനം തെറാപ്പി കേന്ദ്രവും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

ഒരു കാലത്തു വളരെ പ്രതിസന്ധികളിലൂടെ കടന്നു വന്ന സ്ഥാപനം നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട് ഇന്ന് ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ലോവർ പ്രൈമറി വിദ്യാലയമാണ്.

ഭൗതികസൗകരൃങ്ങൾ

ഓഫീസ്‌,

ഒൻപത് ക്ലാസ് മുറികൾ ,

ഒരു മൾട്ടി മീഡിയ കമ്പ്യൂട്ടർ ലാബ്,

നൂതന അടുക്കള,

ചലനം തെറാപ്പി സെന്റർ ( ബി ർ സി ബാലുശ്ശേരി )

മികവുകൾ

പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര വിഷയങ്ങളിലെ മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്‌കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. ബാല സാഹിത്യങ്ങളാൽ സമ്പുഷ്ടമായ ക്ലാസ് ലൈബ്രറികൾ , സ്മാർട്ട് ക്ലാസ്സ്‌റൂം , എല്ലാ അധ്യാപർക്കും ലാപ്‌ടോപ്പ് എന്നിവ സ്‌കൂളിന്റെ മികവിന് ശോഭ നൽകുന്നു.

അധ്യാപകർ

നമ്പര് പേര് ചുമതല ഫോൺ നമ്പർ
1 എം. കെ. അബ്ദുറഹിമാൻ ഹെഡ്മാസ്റ്റർ 94 95 14 36 88
2 ഇസ്മായിൽ യു കെ സീനിയർ അസിസ്റ്റൻറ,എസ് ആർ ജി. 94 95 85 93 60
3 ഷൈമ എ പി പി ടി എ 97 45 24 62 56
4 രഞ്ജിത്ത് ബിപി പരിസ്ഥിതി ക്ലബ്,ആരോഗ്യം 96 45 13 76 67
5 നിഷ വി പി ശാസ്ത്ര മേള 94 46 07 28 55
6 അരുണ കാലടി ജാഗ്രത സമിതി 90 48 21 92 52
7 ആതിര എൻ കെ I E D C, ശുചിത്വം 94 97 89 68 27
8 ദീപ പി സി ലൈബ്രറി 95 39 66 18 72
9 അബ്ദുറഹിമാൻ. ഒ. കെ അറബിക് ക്ലബ്,കലാമേള 94 46 63 09 58
10 സൈനുൽ ആബിദ്. കെ PSITC,പഠന യാത്ര. 98 46 87 99 97
11 അതുല്യ പി കെ ബാലനിധി 98 47 11 63 71
12 മുഹമ്മദ് അഷ്‌റഫ് എ പി സ്‌കൂൾ വാർഷികം,ഉച്ചഭക്ഷണ പദ്ധതി 99 46 92 09 44
13 നന്ദന എൽ പി എസ് ടി
14 നിഷാമോൾ പി വിദ്യാരംഗം
15 ഷംന ക്രാഫ്റ്റ് ടീച്ചർ
16 വിലാസിനി കെ പി ടി സി എം

സ്‌കൂൾ വികസന സമിതി

   സി പി കരീം മാസ്റ്റർ  ( ചെയർമാൻ )
     എ കെ അബ്ദുൽ റഷീദ്  (കൺവീനർ )
   എം കെ അബ്ദുറഹിമാൻ (ട്രഷറർ )

ക്ളബുകൾ

പുഴയോരം കാർഷിക ക്ലബ്

റെയിൻബോ ഇംഗ്ലീഷ് ക്ലബ്

രാമാനുജൻ ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അലിഫ് അറബി ക്ളബ്

പ്രധാന പ്രവർത്തനങ്ങൾ

A Proud salute to Mr.K IBRAHIM Master (Arabic Teacher)
ഗണിതോത്സവം 2017
സർവീസിൽ നിന്നും വിരമിക്കുന്ന അറബിക് അധ്യാപകൻ ഇബ്രാഹിം മാസ്റ്ററെ ബി പി ഒ സഹീർ മാസ്റ്റർ ആദരിക്കുന്നു
പഠന യാത്ര 2017
ഗണിതോത്സവം 2017
സ്കൂളിലെ മർകസ് കുടിവെള്ള പദ്ധതി










വഴികാട്ടി

{{#multimaps:11.4366319,75.9019134|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_പൂനൂർ&oldid=695455" എന്ന താളിൽനിന്ന് ശേഖരിച്ചത്