സെന്റ് ആൻസ് എൽ പി എസ് പേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 22 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stanneslps (സംവാദം | സംഭാവനകൾ)


സെന്റ് ആൻസ് എൽ പി എസ് പേട്ട
School Photo
വിലാസം
പേട്ട

സെന്റ് ആൻസ് എൽ പി എസ്,പേട്ട
,
695024
,
തിരുനന്തപുരം ജില്ല
സ്ഥാപിതംബുധൻ - ജൂൺ - 1888
വിവരങ്ങൾ
ഫോൺ04712576429
ഇമെയിൽpettahstanneslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻഡ ആൽബർട്ട്
പ്രധാന അദ്ധ്യാപകൻലിൻഡ ആൽബർട്ട്
അവസാനം തിരുത്തിയത്
22-08-2019Stanneslps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ധർമ്മരാജാവിന്റെ കാലത്തു അദ്ദേഹത്തെ സഹായിച്ചിരുന്നത് പ്രഭുവുംവ്യവസായിയുമായ എഴുപുന്നക്കാരൻ തച്ചിൽ മാത്തൂത്തരകനാണ്.മഹാരാജാവ് കാരമൊഴിവായി അദ്ദേഹത്തിന് നൽകിയ ഭൂമിയിൽ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി ഒരു പള്ളി പണിതു .ഈ പള്ളി തന്നെയാണ് തിരുവന്തപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും.പള്ളിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങുക എന്ന മഹത്തായ ധർമം ഏറ്റെടുത്തു ലത്തീൻ സഭ 1888 ൽ ഈ പള്ളിക്കൂടം സ്‌ഥാപിക്കുകയുണ്ടായി .സെന്റ് ആൻസ് എൽ.പി.എസ് എന്ന് നാമകരണം ചെയ്തു .പ്രധാന റോഡിനരികിൽ ഓല മേഞ്ഞ മുളക്കൂരകളും ,വശങ്ങൾ പനമ്പായകൾ ഉപയോഗിച്ച് നിർമിച്ചവയും ആയിരുന്നു .സമീപ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായിട്ടാണ് ഈ സ്കൂൾ നിർമ്മിച്ചത് .പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാൽ പള്ളിമുക്ക് എന്ന പേര് ഈ സ്‌ഥലത്തിനു ലഭിച്ചു .

                                              1888 -ൽ വിദ്യാഭ്യാസം ആരംഭിക്കുമ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു .1962 വരെ അഞ്ചാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നതായ് രേഖ കൾ വ്യക്തമാക്കുന്നു .തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ സമൂല മാറ്റത്തിന്റെ ഭാഗമായി എൽ.പി.വിഭാഗം 1 മുതൽ 4 വരെ ക്ലാസ്സുകളായ് നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും 1 മുതൽ 4 വരെ ക്ലാസ്സുകൾ നിലനിന്നു .


ഭൗതികസൗകര്യങ്ങൾ

റോഡിനോട് ചേർന്ന് ഒരു നീണ്ട ഹാളിൽ അഞ്ചു ക്ലാസ്സുകൾ പ്രവർത്തിക്കുന്നു കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽ കിണറും പൊതുവിതരണ പൈപ്പും സ്‌ഥാപിച്ചിടുണ്ട് കുട്ടികൾക്ക് ആഹാരം പാകപ്പെടുത്തുന്നതിനായ് ബയോഗ്യാസ് സ്‌ഥാപിച്ചിടുണ്ട് കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച്,മേശ,കസേര ,ബ്ലാക്ക് ബോർഡ് ,എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ഗാന്ധി ദർശൻ, വിദ്യാരംഗം,സ്പോർട്സ് ക്ലബ്ബ്,പ്രദർശന മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ,

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.4964659,76.9297048 7 | zoom=12 }}