എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

{PHSSchoolFrame/Pages}}


38013 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 38013
യൂണിറ്റ് നമ്പർ LK/2018/38013
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ലീഡർ ശിവജ്യോതി.ബി
ഡെപ്യൂട്ടി ലീഡർ അനന്തു അനിൽകുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അഞ്ജു പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 എൻ.കല
05/ 03/ 2019 ന് Snguru
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

                


വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വവെയർ,ഇലക്ട്രോണിക്സു് എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഈ സ്കൂളിൽ 2018 മാർച്ച് 3 ന് എട്ടാം ക്സാസ്സിലെ കുട്ടികൾക്ക് അഭിരുചിപരീക്ഷ നടത്തുകയും യോഗ്യത നേടിയ 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആദ്യബാച്ച് രൂപികരിക്കുകയും ചെയ്തു.==

Inaguration chenneerkara.JPG

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം

                

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം 14-6-2018-ൽ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ഷീബ നിർവ്വഹിച്ചു.സ്കൂൾ മാനേജർ,പി.റ്റി എ പ്രസിഡന്റ്,രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ രജിസ്ട്രേഷൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.==


ലക്ഷ്യങ്ങൾ

                
  * വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
                          
  *വിവരവിനിമയ   വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ  യുക്തിയും  ഘടനയുംപരിചയപ്പെടുത്തുക.   
                                                                                                                                           
  *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.

ഡിജിറ്റൽ മാഗസിൻ 2019

GK ഗെയിമുകൾ ആരംഭിച്ചു

                


കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു സമീപ പ്രദേശത്തെ 1 മുതൽ 4 വരെ ഉള്ള ക്ലാസിലെ കുട്ടികളുടെ GK പാഠഭാഗമായി ബന്ധപ്പെടുത്തിയാണ് നിർമ്മിച്ചത്

ഡിജിറ്റൽ മാഗസിൻ പ്രകാശനം

School mag.JPG

                


വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ പട്ടം എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു


രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ

                
     PARENTS1.resized.JPG       PARENTS2.resized.JPG PARENTS3.resized.JPG PARENTS3.resized.JPG 
 രക്ഷിതാക്കൾക്കുള്ള   ITക്ലാസ്സുകൾ
ചെന്നീർക്കര S.N.D.P.H.S.S ലെ little kites unitന്റെ നേതൃത്വത്തിൽ
രക്ഷിതാക്കൾക്ക്  IT    പരിശീലന കളരി ആരംഭിച്ചു.
ഇവിടെ  KITE അംഗങ്ങൾ തന്നെയാണ്  ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.
Little kites unit ന്റെ  നേതൃത്വത്തിൽ വിവിധ പരിപാടികളാണ്
സംഘടിപ്പിക്കുന്നത്.
മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന കളരിയുലേക്ക്
രക്ഷകർത്താക്കൾ  പൂർണ്ണ മനസ്സോടെയാണ് പങ്കെടുക്കുന്നത്.