സെന്റ്. തോമസ്സ് യു പി എസ് പൊയ്യ

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 5 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23551 (സംവാദം | സംഭാവനകൾ)
സെന്റ്. തോമസ്സ് യു പി എസ് പൊയ്യ
[[File:23551-stthomasupspoyya.jpg I|frameless|upright=1]]
വിലാസം
പുളിപ്പറമ്പ്

സെൻറ് തോമസ് യു .പി .സ്‌കൂൾ പൊയ്യ,പി. ഒ.
,
680733
സ്ഥാപിതംജൂൺ4 - ജൂൺ - 1956
വിവരങ്ങൾ
ഫോൺ04802894080
ഇമെയിൽpoyyastthomas23551@gmail.com
കോഡുകൾ
സ്കൂൾ കോഡ്23551 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ മേരി ടി.ഡി.
അവസാനം തിരുത്തിയത്
05-03-201923551


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                 പൊയ്യയിൽ  പഞ്ഞിക്കാരൻ  വറീത്  തോമൻറെ   താമസസ്ഥലോത്തോട് അടുത്തുള്ള പ്രദേശങ്ങളുടെ പുരോഗതിക്കായി ഒരു പ്രാഥമികവിദ്യാലയം  ഉണ്ടാകുന്നതിനുവേണ്ടി  വളരെയധികം പരിശ്രമിച്ചതിൻറെ  ഫലമായി ശ്രീ തോമൻ അവർകളുടെ മാനേജ്മെന്റിൽ  ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഒരു ലോവർ  പ്രൈമറി വിദ്യാലയത്തിന്  അനുമതി ലഭിച്ചു .അങ്ങനെ 1956 ജൂൺ മാസത്തിൽവിദ്യാലയം ഉത്ഘാടനം ചെയ്യപ്പെട്ടു. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും നിർധനരും ആയിരിക്കെ വിദ്യാലയം അനുവദിച്ചു കിട്ടിയത് വലിയൊരു അനുഗ്രഹമായി വിദ്യാലയം ആരംഭിക്കുന്നതിനു ഒരു ഷെഡ് ശ്രീ തോമൻ .നിർമ്മിച്ചു.പുതിയ വിദ്യാലയം സെൻറ് തോമസ് ലോവർ പ്രൈമറി സ്‌കൂൾ എന്ന നാമത്തിൽ അറിയപ്പെട്ടു.  20.04.1964 ൽ ലോവർ പ്രൈമറി സ്‌കൂൾ പൂർത്തിയായപ്പോൾ മുതൽ ഇതൊരു അപ്പർ പ്രൈമറിയായി ഉയർത്താൻ ഏവരും പരിശ്രമിച്ചതിൻറെ ഫലമായി  1964 ൽ സെൻറ് തോമസ്‌ എൽ .പി.സ്‌കൂൾ യു .പി.സ്‌കൂളായി ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

                 2011-ൽ പഴയ കെട്ടിടം നവീകരിച്ചു മനോഹരമാക്കി .കുട്ടികളുടെ കായിക വളർച്ചക്ക് വേണ്ടി വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .2012 നവീകരിച്ച അടുക്കളയും,ആത്മീയപക്വതയിൽ വളരാൻ പ്രാർത്ഥനാ മുറി, 2015 - 16 ഭക്ഷണശാലയും വിദ്യാലയത്തിൽ ഭംഗിയായി ക്രമീകരിചിരിക്കുന്നു. ആധുനീകമായ എല്ലാ സൗകര്യങ്ങളോടും കൂടെ നിർമിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതി കരിച്ചിരിക്കുന്നു .സ്കൂളിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന നല്ലൊരു പി.ടി.എ.ഉണ്ട്.ശുദ്ധജല സൗകര്യത്തിനായി കിണറും, പൈപ്പുലൈനും, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾബസ്‌,ഫോൺ,പഠനം എളുപ്പമാക്കുവാൻ ടി.വി, ഇന്റർനെറ്റ്, പത്രം തുടങ്ങിയവയെല്ലാം തന്നെ ഈ വിദ്യാലയത്തിനു സ്വന്തം.ഒന്നാം ക്ലാസ്സ്‌ child friendly class room ആക്കാൻ സാധിച്ചതും ഈ വിദ്യാലയതിന്റെ എടുത്തുപറയാവുന്ന മറ്റൊരു വസ്തുതയാണ്.2016 - 17 കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ toilet നിർമിക്കുകയും ചെയ്തു.ഇവയെല്ലാം തന്നെ സെന്റ്‌.തോമസിന്റെ വിജയത്തിൻറെ ചവിട്ടുപടികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാമഅബാക്കസ്‌ കുട്ടികളുടെ കഴിവുകൾ ഉയർത്തുവാൻ വേണ്ടി ചിത്രരചന, സംഗീതം, ശാരീകവും മാനസീകവുമായ ഉണർവിനായും ഏകാഗ്രത ലഭിക്കുന്നതിനായി യോഗ പരിശീലനം, ഡാൻസ്, മലയാളത്തിൽ പിന്നോക്കം നിൽകുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടുവരുവൻ മലയാളത്തിളക്കം,ഇംഗ്ലീഷ്‌ പഠനം രസകരമാക്കാൻ ഹല്ലോ ഇംഗ്ലീഷ്‌, കണക്ക്‌ പഠിക്കാൻ ഗണിതോൽസവം, രാഷ്ട്ര ഭാഷ പഠിക്കുവാൻ സുരീലി ഹിന്ദി തുടങ്ങിയവ ഈ സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങളിൽ പെടുന്നു.

മുൻ സാരഥികൾ

                1956-ൽ മാനേജ്മെൻറ് പഞ്ഞിക്കാരൻ തോമൻ മക്കൾ കൊച്ചുവറീത,1956 ജൂൺ 4 നു ഹെഡ്മിസ്ട്രസ് സിസ്റ്റർ റിച്ചാർഡ്‌ 1964-ൽ  L.P.School,  U.P ആക്കി ഉയർത്തി.
    ഇവർ  വിദ്യാലയത്തിൻറെ ചാലക ശക്തികൾ 

1956-1972 സിസ്റ്റർ റിച്ചാർഡ്‌ 1972-1974 സിസ്റ്റർ റെയ്നോൾഡ് 1974-1977 സിസ്റ്റർ ഫാബിയാന 1977-1982 സിസ്റ്റർ പൊമ്പീലി 1982-1989 സിസ്റ്റർ അമൻസിയ 1989-1990 സിസ്റ്റർ ബോന 1990-1991 ശ്രീമതി ലീല 1991-1992 സിസ്റ്റർ ഗോഡ്‌വിൻ 1992-1995 സിസ്റ്റർ സൂസൻ 1995-2000 സിസ്റ്റർ ലാൻസ്‌ലെറ്റ് 2000-2004 സിസ്റ്റർ ജെസ്സിൻ 2004-2005 സിസ്റ്റർ ജൂലി 2005-2008 സിസ്റ്റർ റൈനി 2008-2010 സിസ്റ്റർ ഡെയ്‌സ് 2010-2015 സിസ്റ്റർ റൂബി 2015- സിസ്റ്റർ മേരി ടി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                ഡോക്ടർ ഗിരീഷ്,ഫാദർ വില്യംസ് ,ഫാദർ ഫ്രാൻസിസ് ,ഫാദർ സജു,ഫാദർ ടോണി,ഫാദർ പ്രവീൺ ,സിസ്റ്റർറോസ് ,സിസ്റ്റർ ആനി ,സിസ്റ്റർ ഡീന തൊമ്മൻ മാസ്റ്റർ

അപ്രേം മാസ്റ്റർ ,ശ്രീമതി ലീല ടീച്ചർ , വിവേക് മാസ്റ്റർ ,ഇങ്ങ നെ നിരവധി മേഖലകളിൽ തിളങ്ങി പ്രശോഭിക്കുന്ന അനേകം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ചിലർ മാത്രം

നേട്ടങ്ങൾ .അവാർഡുകൾ.

           സന്മാർഗ മൂല്യങ്ങളിൽ കുട്ടികളെ വളർത്തിയെടുക്കാൻ  ഒത്തിരിയേറെ സഹായകമായ സംഘടനയാണ് കെ.സി .എസ് .എൽ.2000-ലും 2004-ലും ഈ സംഘടന ബെസ്ററ് യൂണിറ്റായി  ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി. 2004-ൽ മാളഉപജില്ലാ കായിക മേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വഴികാട്ടി