ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 23 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38435 (സംവാദം | സംഭാവനകൾ)

GUPS KOZHENCHERRY EAST

ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്
[[File:school-photo.png‎ ‌|frameless|upright=1]]
വിലാസം
കോഴഞ്ചേരി

ഗവ. യു.പി. എസ്. കോഴഞ്ചേരി ഈസ്റ്റ്,കോഴഞ്ചേരി ഈസ്റ്റ് പി .ഒ
,
689641
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9495508554
ഇമെയിൽgupskozhencherrye@gmail.com
കോഡുകൾ
സ്കൂൾ കോഡ്38435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേശ്വരിഅമ്മ പി .കെ
അവസാനം തിരുത്തിയത്
23-02-201938435


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മാതൃ സംഗമം പ്രസിഡൻറ്-ഷീന സുരേഷ്


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത് 1911 ൽ ആണ്.കോഴെഞ്ചേരി ഈസ്റ്റ് പോസ്റ്റോഫീസിനു കിഴക്ക് റോഡിന് വലതുവശത്തായി അയന്തിയിൽ വീടിനുസമീപം ഭിത്തി കുമ്മായം പൂശിയതും മേൽക്കൂര ഓല മേഞ്ഞതുമായ ഒരു ജീർണിച്ച കെട്ടിടത്തിൽ മാർത്തോമ്മാസഭക്കാരുടെ നാലാംതരം വരെ പ്രവർത്തിച്ചിരുന്ന അയന്തിയിൽ സ്കൂൾ അന്നത്തെ സർക്കാർ വാടകയ്ക്ക് ഏറ്റെടുത്തു.കോഴെഞ്ചേരി കിഴക്ക്മാർത്തോമ്മാ ഇടവക പ്രാർഥനക്കെട്ടിടത്തിലേക്ക്( ഇന്ന് ബെഥേൽ എന്നറിയപ്പെടുന്ന കെട്ടിടത്തിലേക്ക്) കോഴെഞ്ചേരി ഈസ്റ്റ് മലയാളം പ്രൈമറിസ്കൂൾ (എം.പി.സ്കൂൾ) എന്ന പേരിൽ പ്രവർത്തിച്ചു.പിൽക്കാലത്ത് സർക്കാർവക കെട്ടിടത്തിലേക്ക് മാറ്റി.1963-64 കാലയളവിൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾഎന്ന പേരിൽ മോഡൽ സ്കൂളായി അറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

 വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ‌.പി ,യു‌.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ് സൌകര്യം ഐ‌.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.  ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക് ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം. 2018-19 ഇൽ സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയുക്തമാക്കി.വെഞ്ചുറി യൂണിറ്റ്,ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിൽകൃഷി ആരംഭിച്ചു.വിദ്യാലയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമഹോൽസവം 2019 ഫെബ്രുവരി 22 നു കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.കൃഷി വകുപ്പ് പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ‌ ശ്രീമതി സിസി കുര്യൻറെ നേതൃത്വത്തിൽ കോഴഞ്ചേരി കൃഷി ആപ്പീസർ ശ്രീമതി കവിത എസിൻറെ നിർദേശപ്രകാരം സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയോഗിച്ചു.ആധുനിക കൃഷി സങ്കേതം ഉപയോഗിച്ച് 45 ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ഹൈബ്രിഡ് ഇനം വിത്തുകളാണ് നട്ടത്.കുക്കുമ്പര്,പയർ,വെണ്ട,വഴുതന,പടവലം എന്നിവയാണ് കൃഷി ചെയ്തത്.വിദ്യാർഥികളായ ആദിത്യൻ കുറുപ്പ്,ആദിത്യൻ മഹാദേവൻശ്രീരാജ്,അഭിജിത്ത്,ആനന്ദു,ജോയൽ,ഹെഡ്മിസ്ട്രെസ് പി കെ രാജേശ്വരിയമ്മ,പി ടി എ പ്രസിഡൻറ് മഞ്ജു സി നായർ,എക്കോക്ലബ് കൺവീനര് സിസിലി എബ്രഹാം ,ഒ എ ശ്രീ സജിതോമസ് എന്നിവർ ചേർന്ന് പരിപാലിക്കുന്നു.ബ്ളോക്ക് ഡിവിഷൻ അംഗം ശ്രീ ജെറി സാം മാത്യു, ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻറ് ശ്രീ പ്രകാശ് കുമാർ എം എസ്,വികസനകാര്യ ചെയർപേർസൺ ശ്രീമതി ലത ചെറിയാൻ,വാർഡ് മെമ്പറന്മാരായ ശ്രീമതി സുനിതാ ഫിലിപ്പ്,ശ്രീമതി.മോളി ജോസഫ് കൃഷി ആഫീസർ ശ്രീമതി കവിത എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
  • കലാകായികപരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • അമ്മമാർക്ക് ക്വിസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • മികച്ച വായനക്കാരെ കണ്ടെത്തൽ,

വഴികാട്ടി

പത്തനംതിട്ടജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നകോഴഞ്ചേരിയിൽ നിന്ന്കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിൽ പാമ്പാടിമണ്ണിൽ നിന്നും നാരങ്ങാനം ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരത്തിൽ ചെന്നാൽ റോഡിൻറെ ഇടത്തുഭാഗത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾ. [[പ്രമാണം:GUPS MAP.jpg|ലഘുചിത്രം

അധ്യാപകർ

രാജേശ്വരിയമ്മ പി.കെ എച്ച്.എം, ശ്രീദേവി വി.കെ സീനിയർ ടീച്ചർ, മോളി ജെ, ഷൈലജ വി എൻ എസ് ആർ ജി കൺവീനർ, സിസിലി എബ്രഹാം, മാല ടി ജെ, ശാലിനി ഐസക്ക്, സിന്ധു എം.

==ക്ലബ്ബിങ്അദ്ധ്യാപകൻ-സാബു ഫിലിപ്പ്, , ==ഫിസിക്കൽ എഡൂക്കേഷൻ/ആഴ്ചയിൽ ഒരുദിവസം-അനിത എസ്

അനധ്യാപകർ

സജി തോമസ്., .മികച്ച പൂർവ വിദ്യാർഥികൾ- ലിപിൻരാജ് എം പി