ജി.എൽ.പി. സ്ക്കൂൾ ചാലിയം

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (G. L. P. S. Chaliyam എന്ന താൾ ജി.എൽ.പി. സ്ക്കൂൾ ചാലിയം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoi...)
ജി.എൽ.പി. സ്ക്കൂൾ ചാലിയം
വിലാസം
ചാലിയം

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth

ചരിത്രം

     ലഭ്യമായ രേഖകളനുസരിച്ചു 1924 നു മുമ്പ് ആരംഭിച്ചതാണീ വിദ്യാലയം .മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള എലിമെന്ററി സ്കൂൾ ആയിരുന്നു .ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്നായിരുന്നു നാമധേയം . 4 അധ്യാപകർ മിക്ക കാലത്തും ജോലി ചെയ്തതായി കാണുന്നു .റംസാൻ ,അതിവർഷം,കന്നിക്കൊയ്ത്തു,മകരക്കൊയ്ത് ,ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനം ,എന്നിവക്ക് അവധി നൽകുന്ന പതിവ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു .വെള്ളി ,ഞായർ  എന്നീ ദിവസങ്ങളിൽ ആയിരുന്നു വാരാന്ത്യ അവധികൾ .
      തൊണ്ണൂറ്റി മൂന്നോളം വര്ഷം  പഴക്കം ഉള്ള ഈ വിദ്യാലയം ഡോക്ടർമാർ ,അഡ്വക്കേറ്റുകൾ ,അദ്ധ്യാപകർ മുതലായ പല പ്രശസ്തരെയും സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട് .2001 വര്ഷം മുതൽ ഈ വിദ്യാലയം റംസാൻ അവധിക്കു പകരം ഏപ്രിൽ മെയ് മാസങ്ങൾ അവധി ആയി pta തീരുമാനിക്കുകയും ആയതിനു ബഹു ഡിപി ഐ  അവർകളുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട് .നിലവിൽ ഈ വിദ്യാലയത്തിൽ 180 കുട്ടികൾ പഠിച്ചു വരുന്നു .പ്രധാന അദ്ധ്യാപകൻ കെ എം വേലായുധൻ ,7 അധ്യാപകർ ,ഒരു PTCM എന്നിവർ  ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു .കെ വി സുലൈമാൻ പ്രസിഡന്റ് ആയ പി ടി എ പ്രവർത്തക സമിതിയുടെ സഹായത്തോടെ ഈ സ്കൂളിൽ പല പ്രവർത്തനങ്ങളും നടന്നു വരുന്നു.രക്ഷകർത്താക്കളുടെ പൂർണ സഹായ സഹകരണങ്ങൾ വിദ്യാലയത്തിന് ലഭിക്കുന്നത് വളരെ സന്തോഷകരം ആണ് .സ്വന്തമായ 37 സെൻറ് സ്ഥലത്തു നിർമ്മിച്ച കെട്ടിടത്തിൽ വര്ഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഒരു കിണറും ,പാർക്കും മറ്റു പ്രാഥമിക സൗകര്യങ്ങളും നിലവിലുണ്ട് .

ഭൗതികസൗകര്യങ്ങള്‍

നിലവിൽ 10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു ഫാൻ എന്നിവ ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.

മുന്‍ സാരഥികള്‍:

          ബീന വിൻസെന്റ്, കൃഷ്ണൻ നമ്പീശൻ , രാധ,  ഗോപി ,സാന്താ ജോസഫ് ,നബീസ ബീവി  ,കമല

മാനേജ്‌മെന്റ്

           സര്‍ക്കാര്‍

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി._സ്ക്കൂൾ_ചാലിയം&oldid=574513" എന്ന താളിൽനിന്ന് ശേഖരിച്ചത്