സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 27 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ)

[[ [[]] ]]

സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
വിലാസം
എറണാകുളം

സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്.
എറണാകുളം,
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം01 - 05 - 1887
വിവരങ്ങൾ
ഫോൺ04842351744
ഇമെയിൽstteresas-ekm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലില്ലി പി .ജെ (സിസ്റ്റർ മാജി)
അവസാനം തിരുത്തിയത്
27-11-201826037


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1887 മെയ് 9 ന് നിലവിൽ വന്ന സെന്റ് തെരേസാസ് ഹൈസ്ക്കൂൾ ഇന്ന് 130വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സാമൂഹികമായ ഉച്ചനീചത്വങ്ങൾ, ദുരാചാരങ്ങൾ, അസമത്വങ്ങൾ എന്നിവ നിലനിന്നിരുന്ന അക്കാലത്ത് സമൂഹ നിർമിതിയിൽ സ്ത്രീകൾക്കുള്ള പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പെൺക്കുട്ടികൾക്കായുള്ള ഈ വിദ്യാലയം സ്ഥാപിച്ചു. പഠനത്തോടൊപ്പം വിവിധതരത്തിലുള്ള തൊഴിലുകൾക്കും പ്രാധാന്യം നൽകിയാണ് ഈ വിദ്യാലയം ഇന്നും മുന്നോട്ട് പോകുന്നത്. സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേകളിലും, കലോത്സവങ്ങളിലും ഓവറോൾ നിലനിർത്തി കൊണ്ടും, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്നു. സംസ്ഥാന തലത്തിൽ തുടർച്ചയായി രണ്ടു തവണ ഓവറോൾ കടസ്ഥമാക്കുക കൂടാതെ കേരള ബ്ലാസ്റ്റേഴ്‍സിനെ ഗ്രൗണ്ടിലേക്കു നയിക്കാൻ ഈ സ്ക്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക്ഭാഗ്യം ലഭിക്കുകയും ചെയ്തു. എസ് എസ്എൽ സി ക്ക് ജില്ലയിൽ തന്നെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കികൊണ്ടും, ആധ്യാത്മിക ബൗദ്ധിക മേഖലകളിൽ ഉയർന്ന നിലവാരം പൂർത്തിയാക്കികൊണ്ടും മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന് ശക്തമായ പിന്തുണയോടെ ഒരു പി ടി എ യും ഉണ്ട്. ഇന്നും പെൺക്കുട്ടികൾക്ക് പ്രാധാന്യം നൽകികൊണ്ടിരിക്കുന്ന ഈ സ്ക്കൂളിലേക്ക് സെന്റ് തെരേസാസ്എൽ പി സ്ക്കൂളിൽ നിന്നുള്ള കുട്ടികൾക്കാണ്കൂടുതൽ പരിഗണന നൽകുന്നത്.

ദർശനം

മുദ്രവാക്യം

ദൗത്യം

ചരിത്രം

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ എറണാകുളത്തിന്റെ മുഖചിത്രം മാറ്റിവരച്ചത് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കൊച്ചിയുടെ അമ്മയായിരുന്നു. സ്വയം എരിഞ്ഞ് അപരന് പ്രകാശം നൽകിയ ദിവ്യതാരമാ​ണ് അമ്മ. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് കൊച്ചിയിൽ അനാഥാലയവും വൃദ്ധമന്ദിരവും പാവപ്പെട്ടവർക്കായുള്ള ചികിത്സാകേന്ദ്രവും പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് സ്ക്കൂളും മാതൃഭാഷ സ്ക്കൂളുമെല്ലാം സ്ഥാപിക്കപ്പെട്ടത് ദൈവദാസി മദർ തെരേസയുടെ നേത‍ൃത്വത്തിലാണ്. അക്കാലത്ത് പശ്ചാത്യമിഷണറിമാർ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ ‍ജനിച്ചുവളർന്ന്, പിന്നീട് കേരളത്തിന്റെ സാമൂഹികവികസനത്തിനായി ജീവിച്ചയാളെന്ന നിലയിൽ മദർ തെരേസയുടെ മഹത്വം ഏറെ വലുതാണ്. 1887മെയ് ഒമ്പതാം തീയതി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂൾ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകൾക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂൾ തുടങ്ങാനും മദർ മുൻകയ്യെടുത്തു. 1887 മെയ് മാസത്തിൽ ആരംഭിച്ച സെന്റ് തെരേസാസ് സ് കൂളിൽ എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല, മലയാളം സ്കൂളാണ് ആവശ്യമെന്ന് മനസ്സിലാക്കിയ മദർ താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ച് ആംഗ്ലോവെർണാക്കുലർ സ്കൂൾ ആക്കി. 1941 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കൂൾ മിലിറ്ററി ക്യാമ്പ് ആക്കിയതിനാൽ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ൽ തിരിച്ച് എറണാകുളത്തേക്ക് മാറ്റി. 1997 ൽ സെന്റ് തെരേസാസ് ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തി. ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്.

           1887 ഏപ്രിൽ 24 തിയതി മദർ തെരേസ സെന്റ് തെരേസാസ് മഠം സ്ഥാപിച്ചു. 1887മെയ് 9 ന് സെന്റ് തെരേസാസ് സ്ക്കൂളിനു തുടക്കമിട്ടു. ഇംഗ്ലീഷ് സ്ക്കൂൾ മാത്രം കൊണ്ട് മദർ തൃപ്തയായില്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട പെൺക്കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കത്തക്കവിധം നാട്ടുഭാഷയിലുള്ള ഒരു സ്ക്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത്  ആംഗ്ലോ-വെർണക്കുലർ സ്ക്കൂളാക്കി മാറ്റി എടുക്കുകയും ചെയ്തു. വെറുതെ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, നല്ല സ്വഭാവം വാർത്തെടുക്കാൻ,മനസ്സിനെ രൂപികരിക്കുവാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം വേണമെന്ന് മദറിന് ബോദ്ധ്യമുണ്ടായിരുന്നു. സെന്റ് തെരേസാസ് ‍ജാതിമത ഭേദമെന്യേ, വരേണ്യർക്കും, അധഃസ്ഥിതർക്കും ഒന്നുപോലെ മദർ ഇവിടെ പ്രവേശനം നൽകി.‌
         എറ​ണാകുളം ഉണ്ണിമിശിഹ പള്ളിക്കുടത്തുള്ള ശ്രീ. ലീലയുടെ വീട് 10 രൂപ നിരക്കിൽ വാടകയ്ക്ക് എടുത്തു കൊണ്ട് മദർ തെരേസ സെന്റ് റോസ് ഓഫ് ലിമ ആരംഭിച്ച സ്ഥാപനമാണ് ഇന്ന് ​എല്ലാ മേഖലകളിലും മികവു പുലർത്തികൊണ്ടു മുന്നേറുന്ന സെന്റ് തെരേസാസ് ​എന്ന വിദ്യാലയമായി മാറിയത്. 
             131 വർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന ഈ കാലയളവിൽ, പിന്നോട്ടുനോക്കുമ്പോൾ, ലോകത്തിന്റെ വിവിധ തുറകളിൽ വിവിധ മേഖലകളിൽ പ്രശംസനീയമാംവിധം സേവനം അനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകളേ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്.
           അപ്പർ പ്രൈമറി മുതൽ ഹയർ സെക്കന്ററിതലം വരെ വിവിധ ക്ലാസ്സുകളിലായി 2300 ൽ പരം പഠിതാക്കളുണ്ട് .300 ൽ പരം വിദ്യാർത്ഥിവികളെ പരീക്ഷയ്ക്ക് സജ്ജമാക്കുകയും, 100 ശതമാനം വിജയവും, ജില്ലയിൽ കൂടുതൽ A+ കരസ്ഥമാക്കികൊണ്ടിരിക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്. യു എസ് എസ്, എൻ എം എം എസ്, പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
             കലാകായിക മേളകളിലും ഇവിടുത്തെ വിദ്യാർത്ഥിനികൾ സംസ്ഥാന തലത്തിലും മികവു തെളിയിച്ചവരാണ്. ഈ വിദ്യാലയത്തിലെ 20 ഓളം വിദ്യാർത്ഥിനികൾ രാജ്യപുരസ്കാരം നേടി. 62 വിദ്യാർത്ഥിനികൾ അടങ്ങുന്ന രണ്ട് ഗൈഡ് കമ്പനികൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിൽ ഇവിടുത്തെ കുട്ടികൾ രാഷ്ട്രപതി അവാർഡുകൾ നേടിയിട്ടുണ്ട്. 


സെന്റ് .തെരേസാസ് സി .ജി .എച് .എസ് .എസ്സിൽ ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചു .

[[

പ്രമാണം:Haritha keralam(STC).jpg
ഹരിത കേരള റാലി .
ഹരിത കേരള റാലി .

]]

നല്ല പാഠം

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==ഈ വർഷതെ പ്രവർതങൽ ഞങൽജുനെ 12 നെ തുദങി

സ്കൗട്ട് & ഗൈഡ്സ്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ലിറ്റിൽ കൈറ്റ്സ് .യുവജനോത്സവം . കലാകായിക പരിശീലനങ്ങൾ

2017-18 വർഷത്തെ പ്രവർത്തനങ്ങൾ

.8.1. എയ്ഡ്സ് ദിനാചരണം .അധ്യാപക ദിനാചരണം .സ്ക്കൂൾ ദിനാചരണം .വയോജന ദിനാചരണം .ശിശു ദിനാഘോഷം .സയൻസ് എക്സിബിഷൻ .വിദ്യാരംഗം കലാ സാഹിത്യവേദി .സ്ക്കൂൾ യുവജനോത്സവം

മാനേജ്മെന്റ്

മുൻ സാരഥികൾ

  • സിസ്റ്റർ ലുസീന
  • സിസ്റ്റർ ഫാത്തിമ
  • സിസ്റ്റർ അന്റോണിയ
  • ജോസ്ഫിൻ ടിച്ചര്
  • അന്നമ്മ മാത്യു ടീച്ചര്
  • മിൽഡ്രഡ് കബ്രാൾ
  • സിസ്റ്റർ അരുൾ ജ്യോതി,
  • ക്ലോറ്റിൽഡ മേരി ഐവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൗമിനി ജെയിൻ (മേയർ കൊച്ചിൻ) , അനുരാധ നാലപ്പാട്ട് (എഴുത്തുകാരി, കലാകാരി, സംഗീത അക്കാദമി അംഗം), സുജാത (പാട്ടുകാരി), ജസ്റ്റിസ് അനു ശിവരാമൻ (ഹൈക്കോർട്ട് ഓഫ് കേരള) , ഉണ്ണി മേരി (സിനിമ നടി) തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സാനിധ്യം അറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="9.976628" lon="76.278902" zoom="17"> 9.976482, 76.278992 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.