സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് | |
---|---|
വിലാസം | |
Koonammavu പി.ഒ, , 683518 | |
വിവരങ്ങൾ | |
ഫോൺ | 04842516014 |
ഇമെയിൽ | st.josephsupsknmv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25855 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SR.SEENA JOSE |
അവസാനം തിരുത്തിയത് | |
02-10-2018 | Stjosephupsknmv |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- പ്രാർഥനാ മുറി. ( ചാപ്പൽ )
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് റൂം
- ഓഡിറ്റോറിയം
- പ്ലേയ്ഗ്രൗണ്ട്
- സ്റ്റേജ്
- സയൻസ് ലാബ്
- ലൈബ്രറി
- പാചകപുര
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവ ഉദ്‌ഘാടനം
കോട്ടുവള്ളി പഞ്ചായത്തു തല പ്രവേശനോത്സവ ഉദഘാടനം ഞങ്ങളുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.ലോക്കൽ മാനേജർ ഡോക്ടർ.സി ജോളി സി എം സി ഏവർകും സ്വാഗതം ഏകി.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ ശാന്ത ഉദഘാടന കർമം നിർവഹിച്ചു.വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി റാഫേൽ , വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജു , പി ടി എ പ്രസിഡന്റ് ശ്രീ അനീഷ് ജോസ് എന്നിവർ ആശംസ അർപ്പിച്ചു.സെൻറ് ജോസഫ് സ്കൂളിന്റെ പ്രധാന അധ്യാപിക സിസ്റ്റർ സീന ജോസ് , വിദ്യാഭാസ മന്ത്രിയുടെ സന്ദേശം നൽകി, പുതുവർഷത്തിൽ ആദ്യമായ് കടന്നുവന്ന ----- നവാഗതർക്ക് നോട്ടുബുക്ക്,ബലൂൺ,മധുരപലഹാരം എന്നിവ നൽകി കുട്ടികളെ വരവേറ്റു . അതോടൊപ്പം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏവർക്കും ആസ്വാദകരമായി.
ഡോക്ടർസ് ഡേ
2/7/18 തിങ്കളാഴ്ച സെൻറ് ജോസഫ്‌സ് സ്കൂളിൽ ഡോക്ടർസ് ഡേ സമുചിതമായി ആചരിച്ചു."രോഗം വന്നിട്ട് ഡോക്ടറെ തേടാതെ , രോഗം വരാതെ ശ്രെദ്ധിക്കുക " എന്ന ചിന്ത കുട്ടികൾക്ക് നൽകാൻ പറ്റുന്ന രീതിയിലായിരുന്നു ഈ വർഷത്തെ ഡോക്ടർസ് ഡേ ആചരണം. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തു എന്ന് ഓരോ വിദ്യാർത്ഥിക്കൾക്കും മനസിലാക്കി കൊടുക്കുവാൻ തക്കരീതിയിൽ സ്കൂളും പരിസരവും വൃത്തിയാക്കികൊണ്ടു ഇത് ആരംഭിച്ചു. കുട്ടികൾക്കൊപ്പം ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസും മത്തു അധ്യാപകരും "സീറോ വേസ്റ്റ് " ഗ്രൗണ്ട് നിര്മാണത്തിനിറങ്ങിയത് കുട്ടികൾക്ക് ഉത്സാഹം വർധിപ്പിച്ചു.ചിരട്ടകൾ,പൂച്ചട്ടികൾ മറ്റു പാത്രങ്ങൾ എന്നിവയിലെ മലിനജലം കൊതുകിന് കുഞ്ഞുങ്ങളുടെ വളർച്ചക്ക് കാരണമാകും എന്ന് അറിയാവുന്ന കുട്ടികൾ ഇവ വെടിപ്പാക്കാനും,വേസ്റ്റ് ടെറാകോട്ടകളിൽ നിക്ഷേപിച്ചു പ്രകൃതിദത്തമായ രീതിയിൽ ഇവ നിർമാർജനം ചെയാൻ തുടങ്ങിയതും ഏറെ പ്രശംസാര്ഹമായിരുന്നു.
ഗുരു സപര്യ
7/7/18ശനിയാഴ്ച രാവിലെ -- മണിക്ക് എറണാകുളം ബി.എഡ് കോളേജിൽ വെച്ച് വിമല പ്രൊവിൻസിനു കീഴിലുള്ള എല്ലാ അധ്യാപകരും ഒന്നിച്ചു ചേർന്നു. അധ്യക്ഷനായി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ലിറ്റിൽ ഫ്ലവറും , ഉദഘാടനം പ്രൊവിൻഷ്യൽ സിസ്റ്റർ ശുഭ മരിയയും ആയിരുന്നു. പ്രൊവിൻസിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലേക്കും മികച്ച നേട്ടങ്ങൾ കൈവരിച്ച അധ്യാപകർക്കും, സ്കൂളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.മഹാരാജാസ് കോളേജിലെ റിട്ടയേർഡ് പ്രിസിപ്പൽ ഡോക്ടർ മറിയ മെറ്റിൽഡ അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് നടത്തി. നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു. 1.30 നു ഉച്ചഭക്ഷണത്തോടെ 2018-19 ലെ ഗുരു സപര്യ സമാപിച്ചു.
പി ടി എ ജനറൽ ബോഡി മീറ്റിംഗ്
13/7/18 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സെൻറ് ജോസഫ്‌സ് യു പി എസ് കൂനമ്മാവിൽ 1 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളുടെ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തുകയുണ്ടായി. ഏകദേശം 1500 മാതാപിതാക്കൾ ഇതിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സീന ജോസിന്റെ സ്വാഗതത്തോടെ മീറ്റിംഗ് ആരംഭിച്ചു.അധ്യാപക പ്രധിനിധി ലീമാമോൾ ടീച്ചർ 2017 -18 വർഷത്തെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും , വരവ് ചെലവ് കണക്കുകളും സമക്ഷം അവതരിപ്പിച്ചു.മാനേജർ ഡോക്ടർ സിസ്റ്റർ ജോളി ഉദഘാടനം നിർവഹിക്കുകയും,പി ടി എ പ്രസിഡന്റ് മിസ്റ്റർ അനിൽ ജോസ് അധ്യക്ഷ പദം അലങ്കരിക്കുകയും ചെയ്‌തു. വിദ്യാഭാസ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളുടെ ഇംഗ്ലീഷിനോടുള്ള താല്പര്യം വളർത്താനായി ആരംഭിച്ച ഹലോ ഇംഗിഷിന്റെ ഭാഗമായി ഓരോ ക്ലാസ്സുകാരും അന്നത്തെ യോഗത്തിൽ അവരുടെ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു ഇംഗ്ലീഷ് സ്കിറ്റും യു പി ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹിന്ദി സ്കിറ്റും അവതരിപ്പിച്ചു.
പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളം ഗവെർന്മെന്റ് പ്രസിദ്ധീകരിച്ച "നന്മ പുതുക്കുന്ന നാളെക്കായി " എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജീമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.
മാതാപിതാക്കളിൽ നിന്നും പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റീ , പി ടി എ പ്രസിഡന്റ് ആയി രാജേന്ദ്രനും വൈസ് പ്രസിഡന്റ് ആയി റോക്കിയും എം പി ടി എ ചെയർപേഴ്സൺ ആയി ഗ്ലിൻസി ജോബിനെയും തിരഞ്ഞെടുത്തു. എൽ എസ് എസ് സ്കോളർഷിപ് നേടിയ ആൽവിൻ സുനി, യു എസ് എസ് സ്കോളർഷിപ് നേടിയ അഹത്, ആദിത്യൻ എം , സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ -- ൪ത് പൊസിഷൻ വാങ്ങിയ നടാഷ റോസ്,അസ്‌ന ഷിറിൻ, വർക്ക് എക്സ്പീരിയൻസ് എ ഗ്രേഡ് നേടിയ ജ്വാല ദിനേശ് (വേസ്റ്റ് മെറ്റീരിയൽ) ആൽഡ്രിൻ ബൈജു (അഗര്ബത്തി നിർമാണം) കേരളഗണിത ശാസ്ത്ര പരിഷത് നടത്തിയ പരീക്ഷയിൽ 7 ആം റാങ്ക് നേടിയ ഗോപിക ടി എസ് , ഡി സി എൽ സ്കോളർഷിപ് നേടിയ അനഘ സുരേന്ദ്രൻ , മോറൽ സയൻസ് റാങ്ക് ജേതാക്കളായ റോസ് മരിയ ഷാജി, ഹൈമ കെ എസ് എന്നിവർക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച അധ്യാപകർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. സിസ്റ്റർ റെജിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
കാർമൽ ഡേ
ചന്ദ്ര ദിനം
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്.
ഒരു കൈതാങ്
യുവജനോത്സവം
ലോക പ്രകൃതി സംരക്ഷണ ദിനം
സ്കൗട്ട് & ഗൈഡ്സ്
അധ്യാപക ദിനം
പ്രയർ ഗ്രൂപ്പ്
കെ സി എസ് എൽ
ഡാൻസ് ക്ലാസ്
മ്യൂസിക് ക്ലാസ്
ഡോക്യുമെന്ററി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.10115, 76.26179 |zoom=17}}