ഉള്ളടക്കത്തിലേക്ക് പോവുക

രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി

Schoolwiki സംരംഭത്തിൽ നിന്ന്
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
വിലാസം
മൊകേരി

670692
,
കണ്ണുർ ജില്ല
സ്ഥാപിതം26 - 06 - 1995
വിവരങ്ങൾ
ഫോൺ04902313011
ഇമെയിൽragamhsmokeri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമദാസൻ. ഏ.കെ
പ്രധാന അദ്ധ്യാപകൻസുധീന്ദ്രൻ സി പി
അവസാനം തിരുത്തിയത്
30-08-201814028


പ്രോജക്ടുകൾ




രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി

1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിൽ, മൊകേരി പഞ്ചായത്തിൽ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂൾ പ്രവർത്തിക്കുന്നു.രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വിജനമായ പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം.ഒരു വിദ്യാലയം ഈ നാട്ടുകാർക്ക് വിദൂര സ്വപ്നമായിരുന്നു എന്നാൽ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറമ്പോക്ക് ഭൂമിയുടെ ഊഷരതയിൽ നിന്നും വളർന്ന് ഒരു വലിയ പടുവൃക്ഷമായി ഒരു നാടിന്റെ സമഗ്ര വികസനത്തിന് താങ്ങായ ചോലമരമായി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ മാറി കഴിഞ്ഞു.


ചരിത്രം

1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .ഇന്ന് 98 അദ്ധാപകരുടെയും 7 അനദ്ധ്യാപകരുടെയും 3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്. 1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ ​എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി രാജീവ്.പി
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സഹർഷം[1](◄ഇവിടെ ക്ലിക്ക് ചെയ്യുക)

ഭൗതികസൗകര്യങ്ങൾ

നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻഉതകുന്ന രീതിയിൽ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 50ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.ഈ കാലത്ത് അതി നൂതനമായ ദൃശ്യ,വർണ്ണ,സംഗീത പ്രപഞ്ചം കണ്ടും കേട്ടും അനുഭവിച്ചും പരിചയിച്ച കുട്ടികൾക്ക് മുന്നിൽ അഥവാ ഹൈ ടെക്ക് സെൻസറി സ്റ്റിമുലേഷൻ ലഭിച്ച കുട്ടികൾക്ക് മുന്നിൽ ബ്ലാക്ക്ബോഡും,ചോക്കും മാത്രം ആയുധമാക്കി വരുന്ന അദ്ധ്യാപകർ തീർത്തും നിരായുധരാണ്.പഴയ കാലങ്ങളിൽ ഒരു മരച്ചുവട്ടിൽ മികച്ച വിദ്യാലയങ്ങളുണ്ടാക്കാനായിട്ടുണ്ടാകാം. പുതിയ കാലത്ത് മികച്ച കെട്ടിടത്തിൽ സാധാരണ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ടാകാം. എന്നാൽ നമുക്ക് വേണ്ടത് മികച്ച സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാണ്.ഇത്തരം കാഴ്ച്ചപ്പാടുകളോടെ എല്ലാ ക്ലാസമുറികളും സ്മാർട്ടാക്കാനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ മാനേജ് ‌മെന്റും അദ്ധ്യാപകരും പി.ടി.എ യും.മാനേജ് ‌മെന്റും,അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നുള്ളൊരു മികച്ച ടീമിനു മാത്രമേ ഒരു മികച്ച വിദ്യാലയം പടുത്തുയർത്താനാകൂവെന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക[2]


മികവ് നിലനിർത്തുന്ന ഘടകങ്ങൾ

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് . പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഞായറാഴ്ച ക്ലാസ്സുകളും നൈറ്റ് ക്ലാസ്സുകളും .പഠനത്തിൽ മുന്നാക്കം നിൽക്കുന്നവർക്ക് പാഠപുസ്തക നിർമ്മാണ സമിതിയിൽ ഉൾപ്പെട്ട അധ്യാപകർ ഉൾപെടയുള്ളവരുടെ Expert ക്ലാസ്സുകൾ. പരീക്ഷഭയം അകറ്റാൻ കൗൺസിലിംഗ് ക്ലാസ്സുകൾ .

ഹെൽപ്പ് ഡെസ്ക്ക്

8ാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലാസ്സ് തലത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് ഹെൽപ്പ് ഡെസ്ക്ക് .ഇതിന്റെ ഭാഗമായി ക്ലാസ്സിലെ സമർത്ഥരായ കുട്ടികളെ അവരുടെ താത്പര്യം, അറിവ് എന്നീ കാര്യങ്ങൾ പരിഗണിച്ച് കൊണ്ട് വിഷയാടിസ്ഥാനത്തിൽ 5 ഗ്രൂപ്പകളിൽ ഉൾപ്പെടുത്തുന്നു.ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു ഡെപ്യുട്ടി ലീഡറും ഉണ്ട്.ഓരോ ഗ്രൂപ്പിന്റെയും ലീഡർ കൈവശം ഒരു നോട്ട്ബുക്ക് സൂക്ഷിക്കുന്നു.വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരം നേടിയെടുത്ത വിദ്യാർത്ഥികളെ പിന്നോക്കം നിൽക്കുന്ന കുട്ടികൾ സംശയ നിവാരണത്തിന് സമീപിക്കുകയും അവ ഗ്രൂപ്പിനെ ഏൽപ്പിച്ച പുസ്തകത്തിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾ അവരെ സമീപിക്കുന്ന കുട്ടികളുടെ പേരും പാഠഭാഗത്തിന്റെ പേരും തീയ്യതിയും സമയവും നോട്ട്ബുക്കിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഈ നോട്ട്ബുക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ക്ലാസ്സ് ടീച്ചർ ക്ലാസ്സ് സഭ യിൽ വെച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുന്നു.ഗണിതം,സയൻസ് ,സാമൂഹ്യശാസ്ത്രം ,ഹിന്ദി ,മലയാളം എന്നീ വിഷയങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഹെൽപ്പ് ഡെസ്ക്ക് ലഭ്യമാക്കിയ വിഷയങ്ങളുടെ പേരും അംഗങ്ങളുടെ പേരും ഒരു ചാർട്ടിൽ ക്ലാസ്സിൽ ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഒഴിവു സമയങ്ങളിലും ഇടവേളകളിലും ഹെൽപ്പ ഡെസ്ക്ക് അംഗങ്ങളുടെ സേവനം ലഭ്യമാണ്.ഇതിലൂടെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളിൽ ഗുണപരമായ മാറ്റങ്ങൾ ദൃശ്യമാണ്.

ക്ലാസ്സ് തല ഹെൽപ്പ് ഡെസ്ക്കിന്റെ പ്രധാന നേട്ടങ്ങൾ 1.കുട്ടികളുടെ സംശയങ്ങൾക്ക് ക്ലാസ്സിൽ വെച്ച് തന്നെ പരിഹാരം ലഭിക്കുന്നു. 2.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾക്കും പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ സാധിക്കുന്നു. 3.സങ്കോചത്താൽ സംശയ നിവാരണത്തിന് അധ്യാപകരെ സമീപിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്.

സ്കൂളിന്റെ നേട്ടങ്ങൾ

  • സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര ക്വിസ്സിൽ(ഹൈസ്‌കൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍‌നിഗ്ദ്ധ. കെ നേടി(ആർ.ജി.എം.എച്ച്.എസ്സ്. എസ്സ് മൊകേരി)
  • കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ പല തവണ ചാമ്പ്യൻമാർ,
  • പാനൂർ ഉപജില്ലാ കലോത്സവത്തിൽ കഴിഞ്ഞ 23 വർഷമായി ചാമ്പ്യൻമാർ,
  • പാനൂർ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ,ഐ.ടി മേളകളിൽ വർഷങ്ങളായി ചാമ്പ്യൻമാർ,
  • It mela-സംസ്ഥാന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും ,it projectൽ A gadeഉം നേടി
  • ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി ആർ.എം എസ് എ യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പരിപാടിയിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അവതരിപ്പിച്ചി പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു
  • 2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിനെ തിരഞ്ഞെടുത്തു. കണ്ണൂർ പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേ‍ഡ്.
  • ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു --2017 jan.
  • ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ അഭിനന്ദും,സ്നിഗ്ദയും നേടിയെടുത്തു --2016 jan.
  • 2016 november മാസം ഷോർണൂരിൽ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ hs വിഭാഗത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂൾ കൈവരിക്കുന്നത്.
  • ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡും നേടി.
  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ കെ .കൃഷ്ണൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ലഭിച്ചു
  • മലയാള മനോരമ പഠിപ്പുര സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തിൽ പ്രോത്സാഹനസമ്മാനമായ 10000 രൂപ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.
  • അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
  • അന്താരാഷ്ട്രപ്രകാശവർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
  • റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി
  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി വിക്ടേഴ്സ് ചാനൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തു
  • സോഷ്യൽസയൻസ് ക്ലബ്ബ് നടത്തിയ ജില്ലാതല വാർത്തവായന മത്സരത്തിൽ rgmhss ലെ അനന്യ എന്ന വിദ്യാത്ഥിനിയ്ക്ക് ഒന്നാം സ്ഥാനം.
  • സയ‍ൻസ് സെമിനാറിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ മാളവിക എന്ന വിദ്യാർത്ഥിനിക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം
  • മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ സ്കൂളിൽ നാല് ദിവസങ്ങളിലായി ലഹരിയുടെ ദൂഷ്യവശങ്ങൾ പ്രകടമാക്കുന്ന എക്സിബിഷൻ നടത്തി
  • 2013-14 സംസ്ഥാന സ്കൂൾ കലോൽസവത്തിന് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ 9 std ൽ പഠിക്കുന്ന അർജുൻ വിഘ്നേഷിന്റെ പോസ്ററർ തിരഞ്ഞെടുത്തു

കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും

  • കലോൽസവം.

പാനൂർ ഉപജില്ലാ കലോത്സവത്തിൽ കഴിഞ്ഞ 23 വർഷമായി ചാമ്പ്യൻമാർ,കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്,അറബിക്ക് കലോത്സവത്തിൽ ചാമ്പ്യൻമാർ,സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥി‍കൾക്ക്എ ഗ്രേഡ്.ഗ്രൂപ്പിനങ്ങളിൽ ഒപ്പന,ദഫ്‌മുട്ട്,പരിചമുട്ട്,ചെണ്ടമേളം ഇവയിൽ എ ഗ്രേഡ് സംസ്ഥാനതലത്തിൽ ലഭിച്ചിട്ടുണ്ട്

  • പ്രവൃത്തി പരിചയം

സംസ്ഥാനതലത്തിലും,ജില്ലാ തലത്തിലും മികച്ച വിദ്യാലയം

  • എസ്.എസ്,എൽ.സി റിസൽട്ട് 2017-18

ഇക്കഴിഞ്ഞ എസ്.എസ്,എൽ.സി പരീക്ഷയിൽ 1124 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1121 കുട്ടികൾ വിജയിച്ചു.141 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്,74 കുട്ടികൾക്ക് 9 വിഷയത്തിൽ എ പ്ലസ്സ്.വിജയം 99.5 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്,എൽ.സി പരീക്ഷയ്കിരുത്തിയത് ഞങ്ങളുടെ സ്കൂളായിരുന്നു.അതുപോലെ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് നേടിയതും ഞങ്ങളുടെ സ്കൂൾ തന്നെ എസ്.എസ്,എൽ.സി പരീക്ഷ യിൽ സ്കൂൾ തുടങ്ങിയത് മുതൽ ഇന്നേവരെ ഉന്നത വിജയമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു പറ്റം അധ്യാപികാധ്യപകൻമാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഞങ്ങളുടെ ഈ ഉന്നത വിജയം

  • ശാസ്തമേള.

മുഴുവൻ വിഭാഗത്തിലും ഉപജില്ലാ ചാമ്പ്യൻഷിപ്പ്,ജില്ലാ ശാസ്തമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര ക്വിസ്സിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം ,സ്റ്റിൽ മോഡലിൽ എ ഗ്രേ‍ഡ്

  • ഗണിതശാസ്ത്ര മേള.

ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്,സംസ്ഥാനമേളയിൽ അ‍ഞ്ച് കുട്ടികൾ പങ്കെടുത്ത് മൂന്ന് ഇനങ്ങളിൽ രണ്ടാം സ്ഥാനം,രണ്ടിനത്തിൽ എ ഗ്രേഡ്,സംസ്ഥനത്തെ മികച്ച വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനവും ഈ വിദ്യാലയത്തിനാണ്

  • ഐ.ടി.മേള.

ഉപജില്ലാ ചാമ്പ്യൻഷിപ്പ്,ജില്ലാ ഐ.ടി.മേളയിൽ ഐ.ടി.ക്വിസ്സിൽ ഒന്നാം സ്ഥാനം ഐ.ടി.പ്രോജക്ട് രണ്ടാം സ്ഥാനം, സംസ്ഥാന ഐ.ടി.മേളയിൽ ഐ.ടി.ക്വിസ്സിൽ രണ്ടാം സ്ഥാനം,ഐ.ടി.പ്രോജക്ട് ബി ഗ്രേഡ്

  • ചെസ്സ്

വിസ്‍മയ കെ സി എന്ന പിദ്യാർത്ഥിനി ദേശീയതലത്തിൽ ചെസ്സ്മത്സരത്തിൽ പങ്കെടുത്ത് ആറാം സ്ഥനം നേടി കേരളത്തിന്റെയും സ്കൂളിന്റെയും അഭിമാനമായി

  • ഹൈസ്കൂൾ മികവ്.

ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി ആർ.എം എസ് എ യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പരിപാടിയിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അവതരിപ്പിച്ച പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.കുട്ടികളുടെ പങ്കാളിത്തതോടുകൂടി ബാലസഭകൾ സംഘടിപ്പിച്ച് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ കൊണ്ടുവരുന്ന പ്രവർത്തനമാണ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ നടപ്പിലക്കിയത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന നൂറ്റിഇരുപതിലേറെ കുട്ടികളെ മുൻനിരയിൽ കൊണ്ടുവരാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചു

  • രക്ത ദാനം

ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ അറുപതോളം അദ്ധാപകർ മലബാർ കാൻസർ സെന്ററിലേക്ക് രക്തം ദാനം നല്കി ഒരു മാതൃക കാണിച്ചു

  • ബെസ്റ്റ് പ്ലാറ്റൂൺ

2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിനെ തിരഞ്ഞെടുത്തു. കണ്ണൂർ പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേ‍ഡ്. കണ്ണൂർ കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിൽ നിന്നും കാഡറ്റുകൾ അവാർഡ്ഏറ്റുവാങ്ങി

അഭിമാന നിമിഷങ്ങൾ

  • റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി.അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ [മാനസ് മനോഹർ നേടി.
  • സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര പ്രശ്നോത്തരിയിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍‌നിഗ്ദ്ധ. കെ നേടി(ആർ.ജി.എം.എച്ച്.എസ്സ്. എസ്സ് മൊകേരി),ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു --2017 jan.
  • ചെസ്സിൽ വിസ്‍മയ കെ സി എന്ന പിദ്യാർത്ഥിനി ദേശീയതലത്തിൽ പങ്കെടുത്ത് ആറാം സ്ഥനം നേടി
  • സംസ്ഥാന സ്കുൾ കലോൽസവത്തിൽ അറബിക്‌തർജമയിൽ ഒന്നാം സ്ഥാനം rgmhssലെ മിടുക്കി നസീഹത്ത് നേടി
  • തിരുവനന്തപുരത്ത് വെച്ച് നടന്ന spc summer camp ൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് all rounder ആയി അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ നന്ദന എന്ന വിദ്യാർത്ഥിനിക്ക് കഴിഞ്ഞു

സ്മാര്ട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം

രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു.

"ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ "
"സദസ്സ്"
"എസ്.പി.സി പരേഡ് വീക്ഷിക്കുന്നു"


നവപ്രഭ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 9-ാം തരത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ പഠനതാത്പര്യം വളർത്തുന്നതിനുമായി ആരംഭിച്ച നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്‌ററർ സുധീന്ദ്രൻ സി പി നിർവഹിച്ചു. പദ്ധതിയുടെ സ്ക‌ൂൾതല കോഡിനേറ്റർ വൽസൻ മാസ്‌ററർ രക്ഷിതാക്കൾക്ക് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്നുവരുന്ന ദിവസങ്ങളിൽ സ്ക‌ൂൾ സമയത്തിനുശേഷം അദ്ധ്യാപകർ അതാതു വിഷയങ്ങളിൽ അംഗങ്ങളായ കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി വരുന്നു

കാൽ‍പ്പാടുകൾതേടി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്

മാസികയുടെ വിവിധ താളുകൾ

ഹരിതവിദ്യാലയം

വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കഴ്ചവെക്കാനും പ്രശംസ പിടിച്ചുപറ്റാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്
വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.

അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

വിവിധ ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്

പാറക്കെട്ടുകൾ നിറഞ്ഞ തരിശ് നിലമായിരുന്നു സ്കൂൾ നിൽക്കുന്ന പ്രദേശം.പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവർത്തനം ഇവിടം ഹരിതാഭമാക്കി. മഹാഗണി, വേങ്ങ ഞാവൽ, മണിമരുത്,ഉങ്ങ്, കൂവളം,കറപ്പ, കണിക്കൊന്ന..... എന്നിങ്ങനെ മഹാവൃക്ഷങ്ങൾ സ്കൂളിന് തണലും തണുപ്പുമേകുന്നു. 'എന്റെ മരം' പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും അംഗമാവുകയും തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൂന്തോട്ടവും പുൽപരപ്പുകളും വിദ്യാർത്ഥികളുടെ വിയർപ്പിൽ കുതിർന്നതാണ്.വനം വകുപ്പുമായി സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ നടന്നു

  • ഇംഗ്ലീഷ് ക്ലബ്ബ്.

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം പ്രശംസനീയമാണ് ,ഐ.സി.ആർ ഡബ്ലു-ഇൻടെൻസിവ് കേർ ഫോർ റീഡിംഗ് ആന്റ് റൈറ്റിംഗ്( ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സഹായം),ക്യൂൻസ് ഇംഗ്ലീഷ് (ഭാഷയിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള വിവിധ പരിപാടികൾ),വാൾ മാഗസിൻ-(മാസം തോറും ക്ലസ് തല മത്സരം), ക്സാസ് മാഗസിൻ, ബുള്ളറ്റിൻ ബോർഡ് ഡക്കറേഷൻ(ക്ലസ് തല മത്സരം ആഴ്ചതോറും),പീയർ ടീച്ചിംഗ്(കുട്ടികൾ തന്നെ പഠിക്കുന്ന പരിപാടി),സ്കീൾതല പ്രസംഗ മത്സരം ഇവ സംഘടിപ്പിച്ചു.
english blog [[ഫലകം:Enviourment]]

  • ഫിലിം ക്ലബ്

സ്കൂളിൽ ഫിലം ക്ലബ്ബ് ഐടി ക്ലബ്ബുമായി യോജിച്ച് പ്രവർത്തിച്ചുവരുന്നു.നല്ലൊരു ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.പാഠഭാഗവുമായി ബന്ധപ്പെട്ടതും,മഹത്തായസന്ദേശംനല്കുന്നതുമായ ധരാളം സിനിമകളും ഡോക്യുമെന്ററികളും ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചുവരുന്നു.ഒരു ചെറുപുഞ്ചിരി,ബ്രിഡ്ജ്,മോഡേൺ ടൈംസ്,ബഷീർ ദ മേൻ എന്നിവ പ്രദർശിപ്പിച്ചു
ഞങ്ങൾ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്
* ഡോക്യുമെന്ററി കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • വാല്യു ക്ലബ്

മൂല്യ ബോധം വളർത്തുന്നതിനായ് ഒരുപാട് പ്രവർത്തനങ്ങൾ 'വാല്യൂ ക്ലബ്ബ് ' നടത്തിവരുന്നു.പൂർവ്വ വിദ്യാർത്ഥിയും വൃക്ക രോഗിയുമായ ഷിനോജിന് 76,000രൂപ വാല്യൂ ക്ലബ്ബ് അംഗങ്ങൾ ചികിത്സക്കായി നൽകി.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ആവശ്യമായ സഹായസഹകരണങ്ങളും നല്കി വരുന്നുകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും കൗൺസിലിങ്ങിനും മാസം തോറും ക്ലാസ്സുകൾ. പ്രാദേശിക ഭരണകൂടങ്ങളുമായ് സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ. അവശത അനുഭവിക്കുന്നവരേയും,പാർശ്വവൽകരിക്കപ്പെടുന്നവരേയും പൊതു സമൂഹത്തിന്റെ ഭാഗമായ് കാണുവാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നതിനായി വാല്യൂക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും ആവർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

മാനേജ്മെന്റ്

വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ മഹീന്ദ്രൻ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ ആർ.കെ.നാണു മാസ്റ്റർ. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ

1995-2008 കെ .കൃഷ്ണൻ മാസ്റ്റർ

മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,
ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു

ഇപ്പോഴത്തെ സാരഥികൾ

'


  • ഡപ്യൂട്ടി ഹെഡ്‌മിസ്ട്രസ്സ്.പുഷ്പവല്ലി.പി.ടി

പി ടി എ

പി ടി എ പ്രസിഡന്റ് -സജീവൻ മാസ്റ്റർ
മദർ പി ടി എ പ്രസിഡന്റ് - നിഷ

സ്കൾ മികവ്

  • കമ്പ്യൂട്ടർ ലാബ്

മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. അതിവേഗ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്.

  • ഓണാഘോഷം

ഐശ്യര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം സ്കൂളിൽ കൊണ്ടാടാറുണ്ട്. കുട്ടികൾ ക്ലാസുകളിൽ പൂക്കളം ഒരുക്കുന്നു. ഓണസദ്യയും ക്ലാസിൽ ഒരുക്കാറുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ പ്രാധാന്യവും സന്ദേശവും കുട്ടികളിലെത്തിക്കാൻ ഇത്തരം പരിപാടിയിലൂടെ സാധ്യമായി.പ്രളയകെടുതിയിൽ ദുരിതം അനുഭവിക്കുന്നവരോടുള്ള ആദര സൂചകമായിഈ വർഷം ഓണാഘോഷ പരുപാടികൾ ഉണ്ടായിരുന്നില്ല

  • ഇഫ്‌താർ സംഗമം

എല്ലാവർഷവും ഇഫ്‌താർ സംഗമം സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്

വിവിധ ബ്ലോഗുകൾ

പത്രങ്ങൾ

മാത്രുഭൂമി ദിനപത്രം
മലയാള മനോരമ ദിനപത്രം
കേരളകൗമുദി
മംഗളം ദിനപത്രം

പത്രതാളുകളിലെ RGMHSS

നാടൻ വിഭവമേള

പരമ്പരാഗത ഭക്ഷണശീലം തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി രാജീവ്ഗന്ധി സ്കൂളിൽ നാടൻ വിഭവമേള നടന്നു.വിഷരഹിതമായതും,നാട്ടിൻപുറത്ത് ലഭിക്കുന്നതും,ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ വിഭവങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള നടന്നത്

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ

ഉപതാളുകളിലേക്ക് പോകാനായി താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്യുക

ചരിത്രം കായികം നേട്ടങ്ങൾ സ്കൂൾ:ഓർമ്മകൾ അദ്ധ്യാപകർ-എച്ച്.എസ് അദ്ധ്യാപകർ-എച്ച്.എസ്.എസ് അനദ്ധ്യാപകർ

PHOTO GALLERY

എസ്.എസ്.എൽ.സി വിജയശതമാനം

അധ്യയന വർഷം പരീക്ഷ എഴുതിയവർ വിജയികൾ വിജയ ശതമാനം A+
1997 - 1998 58 58 100%
1998 - 1999 240 237 99%
1999 - 2000 337 315 93.5%
2000 - 2001 388 367 94.5%
2001 - 2002 477 472 98.9%
2002 - 2003 521 515 99%
2003 - 2004 538 538 100%
2004 - 2005 590 574 97.2%
2005 - 2006 772 745 96.5%
2006 - 2007 753 751 99.73%
2007 - 2008 758 758 100%
2008 - 2009 890 889 99.9%
2009 - 2010 871 870 99.9%
2010 - 2011 831 831 100% 46
2011 - 2012 992 990 99.8% 48
2012 - 2013 971 967 99.7% 65
2013 - 2014 1087 1085 98.8% 107
2014 - 2015 1154 1154 100% 90
2015 - 2016 1191 1183 98.9% 107
2016 - 2017 1109 1087 98.9% 105
2017 - 2018 1124 1021 99.5% 141


"Full A+ 2010-2011 "
"Full A+ 2011-2012 "



"Full A+ 2013-2014 "
"Full A+ 2013-2014 "

Full A+ 2013-2014
"Full A+ 2014-2015 "
"Full A+ 2016-2017 "




Full A+ 2017-2018


ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ(2017-18) മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് 99.5 ശതമാനം വിജയം
1121/1124. Full A+ 141, 9 A+ 74.

സ്റ്റാഫ് ഫോട്ടൊ



സ്റ്റാഫ് കുടുംബ സംഗമം,,ഊട്ടി യാത്ര കൂടുതൽ ചിത്രങ്ങൾ

സ്റ്റാഫിന്റെ വിവരങ്ങൾ

സ്റ്റാഫിന്റെ വിവരങ്ങൾ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവവിദ്യാർത്ഥികളിൽ ചിലർ

  • സുകല-ഇൻഷൂറന്സ് ഡവലപ്പ്മെന്റ് ഓഫീസർ വടകര
  • ഷമ-എഞ്ചിനീയറിംഗ് കോളജ് ടീച്ചർ
  • ഡോ.അഹന
  • ഡോ.അസ്‌ന
  • ഡോ.നിമിഷ
  • ഡോ.ശ്രീജി
  • ഡോ.ഫാത്തിമ
  • ഡോ.ശ്രീലാൽ
  • ഡോ.മഷൂദ്
  • ഡോ.പ്രജിന
  • ഡോ.അശ്വതി ഭരത്.പാനൂർ ഗവ.ഹോസ്പിറ്റൽ
  • ഡോ.ടിന്റു.പാനൂർ ഗവ.ഹോസ്പിറ്റൽ
  • ഡോ.ജിതിൻ തലശ്ശേരി ഗവ.ഹോസ്പിറ്റൽ
  • ഡോ.ആനഘ നായർ-റേഡിയോളജി,ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
  • ഡോ.തേജസ്വിനി- ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
  • ദീപിന.എസ്‌.ബി.ഐ സ്റ്റാഫ് പാനൂർ
  • മൃദുആനന്ദ്.ബംഗലൂരു എയർപോർട്ട്
  • ജിഷ്ണു.പത്രപ്രവര്ത്തനം
  • ആതിര.കവയിത്രി


വഴികാട്ടി

{{#multimaps: 11.787352, 75.594681}}