ജി.എച്ച്.എസ്.എസ്. കാരക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
വിലാസം
കാരക്കുന്ന്

കാരക്കുന്ന് പി.ഒ,
മലപ്പുറം
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 09 - 1974
വിവരങ്ങൾ
ഫോൺ04832840997
ഇമെയിൽghskarakunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസക്കീന .എൻ
പ്രധാന അദ്ധ്യാപകൻഷീല. പി
അവസാനം തിരുത്തിയത്
23-08-2018Parazak


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ, കാരക്കുന്ന്.

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.

മൾട്ടിമീഡിയാ ക്ലാസ് റൂം

ഹൈസ്കൂൾ അദ്ധ്യാപകർ സംഭാവനയായി നൽകിയ പ്രൊജക്ടർ ഉപയോഗിച്ച് ഐ.ടി.@സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. സന്നദ്ധസംഘടനകൾ 50 കസേരകളും സംഭാവന നൽകി.

ഭരണ നിർവഹണം

വഴികാട്ടി

മഞ്ചേരി നിന്ന് എടവണ്ണ ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 5 കി.മീ. ദൂരെയാണ് കാരക്കുന്ന്, തച്ചുണ്ണിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ, തിരൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ. {{#multimaps: 11.166855, 76.133902 | width=800px | zoom=12 }}