പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ | |
---|---|
വിലാസം | |
വേങ്ങര ചേറൂർപി.ഒ, , മലപ്പുറം 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0494 2451 231 |
ഇമെയിൽ | pptmyhsscherur@gmail.com |
വെബ്‍സൈറ്റ് | സ്കൂൾ ബ്ലോഗ് http://pptmyscherur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19015 (50015) ((50015) സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രി. അബ്ദുൽ ഗഫൂർ കാപ്പൻ Phone :9847980430 |
പ്രധാന അദ്ധ്യാപകൻ | ശ്രി. അബ്ദുൽ മജീദ് പറങ്ങോടത്ത് Phone:9605066060 |
അവസാനം തിരുത്തിയത് | |
15-08-2018 | 19015 |
ചരിത്രം
1983 ജൂൺ 15 ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. വിജയഭേരി പ്രവർത്തനങ്ങൾ സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. 2008 ൽ ആണ് സ്കൂളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചത്.
1986 ലെ പ്രഥമ എസ് എസ് എൽ സി ബാച്ചിന്റെ വിജയം 92 ശതമാനം ആയിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻസ്,ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിൽ ആയി 325 സീറ്റുകൾ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to Z , Std. IX Div. A to Y, Std X Div. A to Z). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി അൻപത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 63 ഓളം ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി പ്രവർത്തിച്ചു വരുന്നു. ബാക്കിയുള്ള 14 ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി മാറ്റാൻ ഒരുക്കങ്ങൾ നടന്നു വരുന്നു.200ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.
-
Hi-tech Inauguration
-
School
-
സ്കൂൾ കെട്ടിടം
-
സ്കൂൾ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സ്റ്റുഡന്റ് പോലീസ്
- ജൂനിയർ റെഡ് ക്രോസ്സ്
- കലാ കായികം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്കൂൾ തല പൊതു പരിപാടികൾ
- സ്കൂൾ മികവുകൾ
സ്കൂളിന്റെ വീഡിയോ ചിത്രങ്ങൾ - യു ടൂബിൽ
മാനേജ്മെന്റ്
ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് .
ശ്രീ. എം.എം കുട്ടി മൗലവി സെക്രട്ടറിയും ശ്രീ. ബീരാൻകുട്ടി മാസ്റ്റർ മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ ശ്രീ.ബാബു മാസ്റ്ററും സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ അബ്ദുൽ മജീദ് മാസ്റ്ററും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1983 - 1988 | ശ്രീ. മുഹമ്മദാലി മാസ്റ്റർ |
1989 - 2001 | ശ്രീ. മൂസ്സ മാസ്റ്റർ |
2001 - 2004 | ശ്രീ. ഹംസ മാസ്റ്റർ |
2005 - 2018 | ശ്രീ. അനിൽകുമാർ മാസ്റ്റർ |
2018 - | ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Google Map Satellite View (കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)