ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25024school (സംവാദം | സംഭാവനകൾ)
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി ‎
വിലാസം
അങ്കമാലി

ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി, അങ്കമാലി.പി.ഒ,
അങ്കമാലി
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഫോൺ04842453497
ഇമെയിൽholyfamilyagk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്'''25024''' (25024 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''എറണാകുളം'''
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറവ. സി. സാനി ജോസ്
അവസാനം തിരുത്തിയത്
13-08-201825024school


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

ചരിത്രം


നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. 'മൈതാനം' എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര് .ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷി ച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്.കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതിക ളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്.1597ൽ സ്ഥാപിക്കപ്പെട്ട,കിഴക്കേ പള്ളിയെന്നു അറിയപ്പെടുന്ന സെന്റ്.ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്കൂൾ സ്ഥാപിതമായത്.വിദ്യാലയ ത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ൽ അപ്പർപ്രൈമറി സ്ക്കുൾ ആയും 1957ൽ ഹൈസ്ക്കുൾ ആയും ഉയർത്തപ്പെട്ടു.ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ 2001ൽ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തന മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂൾ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളിൽനിന്നുള്ള ക്രിസ്ത്യൻ - മുസ്ലീം -ഹൈന്ദവ സമുദായ ങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവൻ അനാഥാലയത്തിൽനിന്നുള്ള പെൺകു ട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വർഷം 1320 കുട്ടികൾ പഠിക്കുന്നു .പ്രതിവർഷം ശരാശരി 250 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി വിജയിക്കുന്നു. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ ഫീന പോൾ ആണ്.

സൗകര്യങ്ങൾ

* ലൈബ്രറി
* മൾട്ടിമീഡിയ റൂം
* ഇ - ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
* ബാസ്കറ്റ് ബോൾ കോർട്ട്
* ബയോഗ്യാസ് സംവിധാനമുള്ള അടുക്കള
* ജൈവ പച്ചക്കറിത്തോട്ടം
* സ്പോട്സ് പിറ്റ്
* പരിസ്ഥിതി സൗഹൃദ ക്ലാസ് റൂം
* സ്കൂൾ ബസ്
*ഹൈ ടെക് ക്ലാസ്സ്‌റൂം


നേട്ടങ്ങൾ

2016-2017

  • അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
  • അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ
  • ഹൈസ്കൂൾ വിഭാഗം ഐ.ടി. മേളയിൽ ഓവറോൾ
  • യു.പി. വിഭാഗം സയൻസ് മേളയിൽ സെക്കന്റ് ഓവറോൾ
  • അങ്കമാലി സബ് ജില്ലതല കലോത്സവത്തിൽ മൂന്നാം സ്ഥാനം
  • സംസ്ഥാനതല ജൂഡോ മത്സരത്തിൽ രണ്ടുസ്വർണ്ണ മെഡലോടെ സെക്കന്റ് ഓവറോൾ
  • അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി പരീക്ഷയിൽ 100ശതമാനം വിജയം .17ഫുൾ എ.പ്ലസ്

2017-2018

  • ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി 2016-2017 വർഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര ക്ലബ്ബ്കളെ തിരഞ്ഞെടുത്തു .
  • സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷൻ
  • ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ .

മറ്റു പ്രവർത്തനങ്ങൾ

2016-2017

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാവാരാഘോഷം
  • ഇ - ലൈബ്രറി ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
  • പി.റ്റി.എ. ജനറൽബോഡി
  • ഊർജ്ജസംരക്ഷണസെമിനാർ
  • യോഗാപരിശീലനം
  • ക്ലബ്ബ് ഉദ്ഘാടനം
 * സോഷ്യൽ സയൻസ് ക്ലബ്ബ്
 * സയൻസ് ക്ലബ്ബ്   
 *മാത്തമാറ്റിക്സ് ക്ലബ്ബ്    
 * ഐ.ടി.ക്ലബ്ബ്       
 * പ്രവൃത്തി പരിചയ ക്ലബ്       
       
  • പുകയില വിരുദ്ധദിനാചരണം
  • സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
  • കെ.സി.എസ്.എൽ. മേഖലാതല ഉദ്ഘാടനം
  • അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
  • സ്കൂൾ പ്രവൃത്തിപരിചയമേള
  • വി. അൽഫോൻസാ ദിനാചരണം
  • റേഡിയോനിലയം
  • സ്കൂൾ ശാസ്ത്രമേള (സയൻസ്, സോഷ്യൽ, കണക്ക്, ഐ.ടി. മേളകൾ)
  • വിര നിർമാർജ്ജന ദിനം
  • സ്കൂൾ കലോത്സവം
  • സ്വാതന്ത്ര്യദിനാഘോ‍ഷം
  • കാർഷിക ദിനാചരണം
  • പ്ലാസ്റ്റിക് നിർമാർജ്ജന റീസൈക്ലിംങ് എക്സ്ബിഷൻ
  • അദ്ധ്യാപക ദിനാചരണം
  • ഓണാഘോഷം
  • സ്പോർട്സ് ഡേ
  • ഗാന്ധിജയന്തി (സേവനവാര ദിനം)
  • റോഡ് സുരക്ഷാ ദിനാചരണം
  • സബ്ജില്ലാതല ശാസ്ത്രമേള


2017-2018

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാവാരാഘോഷം
  • യോഗാപരിശീലനം
  • പി.റ്റി.എ. ജനറൽബോഡി
  • വി. അൽഫോൻസാ ദിനാചരണം
  • സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
  • ക്ലബ്ബ് ഉദ്ഘാടനം
ചിത്രങ്ങളിലേക്ക് മിഴിതുറക്കാം 

യാത്രാസൗകര്യം

ആലുവ - റെയിൽവേ സ്റ്റേഷൻ - ബാങ്ക് കവല - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂൾ
തൃശ്ശൂർ - അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് - ജംഗ്ഷൻ - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂൾ
പെരുമ്പാവൂർ - കാലടി - ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ - ഹോളി ഫാമിലി സ്കൂൾ

മേൽവിലാസം

ഹോളി ഫാമിലി എച്ച്.എസ്.
അങ്കമാലി പി.ഒ. അങ്കമാലി

എറണാകുളം ജില്ല,
കേരള സംസ്ഥാനം

കുട്ടികളുടെ വിഭവങ്ങൾ

 മൃത്യു (കവിത)
 ചിത്രരചന 

വഴികാട്ടി

{{#multimaps:10.188494,76.388417 | zoom=16}}

വർഗ്ഗം: സ്കൂൾ എയ്ഡഡ്