ഗവ.എച്ച് .എസ്.എസ്.പാല
ഗവ.എച്ച് .എസ്.എസ്.പാല | |
---|---|
![]() | |
വിലാസം | |
പാല കാക്കയങ്ങാട് പി.ഒ, , കണ്ണൂർ 670673 , കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 04902457881 |
ഇമെയിൽ | palaghsshsknr@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 14035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രവീന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | കെ ആർ വിനോദിനി |
അവസാനം തിരുത്തിയത് | |
06-08-2018 | 14035 |
കേരള ബഡ്ജറ്റിൽ ജി എച്ച് എസ് എസ് പാലയ്ക്ക് 5 കോടി
അന്താരാഷ്ര പദവിയിലേക്കുയരുന്ന പാല ജി എച്ച് എസ് എസിനു കേരള ബഡ്ജറ്റിൽ ബഹു. ധനമന്ത്രി ശ്രീ. തോമസ് ഐസക്ക് 5 കോടി രൂപ അനുവദിച്ചു .സ്കൂൾ വികസന സമിതിയുടെ യോഗം ചേർന്ന് പാല ജി എച്ച് എസ് എസിനു ബഡ്ജറ്റിൽ തുക അനുവദിച്ചതിനു കേരള സർക്കാരിനെ അഭിനന്ദിച്ചു
ചരിത്രം
1924 മെയിൽ മുഴ്ക്കുന്നു എലിമെന്ററി ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു. 1957 ൽ ഗവണ്മെണ്ട് യു പി സ്കൂളായി ഉയർത്തപ്പെട്ടു.1976-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1979-ൽ SSLC ആദ്യ ബാച്ച് .2000-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. .ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി പേരാവൂർ മണ്ഡലത്തിൽ നിന്നും GHSS പാല തിരഞ്ഞെടുക്കപ്പെട്ടു.സ്കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലർ ഉണ്ട്.3 ദിവസങ്ങളിൽ ഹെൽത്ത് നേഴ്സിന്റെ സേവനം ലഭിക്കുണ്ട്. | ചിത്രം= 123.jpg | }}
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- കൗണ്സിലിഗ് സെന്റ്ര്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചക്ക മഹോത്സവം
നമ്മുടെ ഭക്ഷണശാശീലം തിരിച്ച് പിടിക്കുന്നതിനും അവഗണിക്കപ്പെടുന്ന പലതും മൂല്യ വർധിത ഉത്പന്നങ്ങലായി തിരിച്ചു വരുന്നത് തിച്ചറിയാനും വേണ്ടിയാണ് ചക്കമഹത്സവം സംഘടിപ്പിച്ചത് . മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തമുള്ള ഈ മേള ഒരു പക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ ചക്ക വിഭവ മേള യായിരിക്കും
![](/images/thumb/7/75/Chakka.jpg/300px-Chakka.jpg)
പുസ്തക പ്രദർശനം
നമ്മുടെ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വ്യത്യസ്ത വിഭാഗത്തിൽ പെട്ട പുസ്തകങ്ങൾ കാണാനും പരിചയപ്പെടാനും വായനയുടെ വൈവിധ്യത്തെക്കുറിച്ച് തിരിച്ചറി യാനും ഈ പ്രദർശനത്തിൽ കൂടി വിദ്യാർത്ഥികൾക്ക് സാധിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടി സമാഹരിച്ച വിവിധ മേഖലയിൽ പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
കഥയുടെ ഉറവിടം തേടി
ഈ വർ ഷം നടത്തിയ അക്കാദമിക് പ്രവർത്തനമായിരുന്നു കഥയുടെ ഉറവിടം തേടി എന്ന പഠനയാത്ര.8-)0 ക്ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ രണ്ട് മൽസ്യങ്ങൾ എന്ന കഥയുമായി ബന്ധപ്പെട്ട് കഥാകൃത്ത് അംബികാസുതൻ മാങ്ങാടിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പഠനയാത്ര ചെയ്യുകയായിരുന്നു. കവ്വായി കായൽ , ഇടയിലെക്കാട് കാവ് , എന്നിവ സന്ദർശിച്ച് കഥാകൃത്തുമായി സംവദിച്ചുകൊണ്ടു വിദ്യാര്തഥികൾ ഒരു ദിവസം ചെലവഴിച്ചു .രണ്ടു ബസ്സുകളിലായി 100 ഓളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു . എൻഡോസൾഫാൻ ദുരിതബാധിതർക്കു 10000/- രൂപ സംഭാവനയായി നൽകിയാണ് യാത്രാസംഘം മടെങ്ങിയത്. വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായി ഈ പഠനയാത്ര .
മികവുകൾ
കേരള സോഷ്യൽ സയൻസ് അക്കാദമി യുടെ നേതൃത്തത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന വാർത്ത അവതരണ മത്സരത്തിൽ ജില്ലയിൽ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനവും ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ A ഗ്രേഡ് ഓടെ മൂന്നാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാലയത്തിലെ 9-)0 ക്ളാസ്സിലെ സിറ്റിമിയ ദേവസ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്
ഉണർവ് നവജീവന പരിശീലന പരിപാടി
കഴിവും പഠനശേഷിയും ഉണ്ടെങ്കിലും കുട്ടികൾ വേണ്ടത്ര ജീവിത വിജയം കൈവരിക്കുന്നില്ല എന്ന കണ്ടെത്തലിൽ നിന്നാണ് ഉണർവ് എന്ന പരിശീലന പരിപാടി ആരംഭിക്കുന്നത് .ചെറുപ്പത്തിൽ തന്നെ അവനവന്റെ , പ്രശ്നങ്ങൾ കണ്ടെത്തി അവ തിരുത്തി ആൽമവിശ്വാസം കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് .
വികസന സെമിനാർ നടത്തി
നമ്മടെ സ്കൂളിനെ അന്താരാഷ്ര നിലവാത്തിലേക്ക് ഉയർത്തുന്നത്തിന്റെ ഭാഗമായി സ്കൂളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെ ക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ക്രോഡീകരിക്കുന്നതിനും വേണ്ടി ഒരു ഏകദിന ശിൽപ്പശാല സെപ്തംബർ 5 ന് സ്കൂളിൽ നടത്തി. ജില്ലാ പഞ്ചയാത്ത് മെമ്പർ ശ്രീ .സണ്ണി മേച്ചേരി ശിൽപ്പശാല ഉത്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡണ്ട് ശ്രീ വി വി വിനോദ്, ഹെഡ്മാസ്റ്റർ ശ്രിമതി കെ ആർ വിനോദിനി ടീച്ചർ , പ്രിൻസിപ്പാൾ ശ്രീ. മണികണ്ഠൻ മാസ്റ്റർ മുതലായവർ ആശംസ പ്രസംഗങ്ങൾ നടത്തി. ശ്രീ അബ്ദുൾ ഗഫൂർ മാസ്റ്റർ കരട് രേഖ അവതരിപ്പിച്ചു. 4 ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ച നടത്തി, ചർച്ച ക്രോഡീകരിച്ച് വികസന രേഖയാക്കി.
മാനേജ്മെന്റ്
ഹെഡ് മാസ്റ്റ്ർ : കെ ആർ വിനോദിനി/ പ്രിൻസിപ്പൽ : രവീന്ദ്രൻ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കായിക പ്രതിഭകൾ
- കെ.ടി.കുര്യാച്ചൻ
- ഗ്രീഷ്മ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.975181" lon="75.701294" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.969135, 75.699921, pala pala </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.