ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28026 (സംവാദം | സംഭാവനകൾ) (പി.ടി.എ.2018-19)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ
വിലാസം
ആരക്കുഴ

686672
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04852256391
ഇമെയിൽstmaryshs28026@gmail.com
കോഡുകൾ
സ്കൂൾ കോഡ്28026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രി.ജോസ് ജോൺ
പ്രധാന അദ്ധ്യാപകൻശ്രീമതി.മിനി മേരി മാത്യു
അവസാനം തിരുത്തിയത്
05-08-201828026


പ്രോജക്ടുകൾ





ചരിത്രം

മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ്‌ നടന്നത്‌ ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്‌. ആദ്യകാലത്ത്‌ പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതിൽ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ൽ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത്‌ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന്‌ സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നിൽക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌. അക്കാലത്ത്‌ പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട്‌ തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളിൽ നിന്ന്‌ അദ്ധ്യാപകരെ കൊണ്ടുവന്നാണ്‌ ഇവിടെ നിയമിച്ചിരുന്നത്‌. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത്‌ പള്ളിയിൽ നിന്നാണ്‌ നൽകിയിരുന്നത്‌. ആനകൂട്ടുങ്കൽ കൃഷ്‌ണൻ, പടിയാരത്തു ജോസഫ്‌, തിരുവല്ലാക്കാരൻ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവർ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്‌. സർക്കാർ അംഗീകാരം ഇല്ലാതിരുന്നതിനാൽ മൂവാറ്റുപുഴ സർക്കാർ സ്‌ക്കൂളിൽ പരീക്ഷ എഴുതിച്ചാണ്‌ കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക്‌ അയച്ചിരുന്നത്‌. എൽ. പി. സ്‌ക്കുളിന്‌ അംഗീകാരം കിട്ടിയപ്പോൾ പുതിയ കെട്ടിടം പണിത്‌ മാറ്റേണ്ടിവന്നു. പിൽക്കാലത്ത്‌ അത്‌ സെന്റ്‌ ജോസഫ്‌സ്‌ എൽ. പി. സ്‌ക്കുളിൽ ലയിപ്പിച്ചു. 1951 ൽ യു. പി. സ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂൾ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ്‌ യു. പി. ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നത്‌. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ചാലിൽ മാണിസാർ ആയിരുന്നു. 1958 ൽ ഹൈസ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത്‌ പഴയകെട്ടിടത്തിന്‌ ഇരുവശവുമുള്ള കെട്ടിടങ്ങളാണ്‌. അങ്ങനെയാണ്‌ സ്‌ക്കൂൾ കെട്ടിടം എച്ച്‌ ആകൃതിയിലായത്‌. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ്‌ ഈ സ്‌ക്കൂൾ കെട്ടിടം പണിയുവാൻ നേതൃത്വം നൽകിയത്‌. 1997 ജൂൺ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട്‌ അനുബന്ധിച്ച്‌ ഹയർ സെക്കന്ററി അനുവദിക്കാൻ പോകുന്നു എന്ന്‌ സർക്കാർ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന്‌ ഇടവക ജനങ്ങൾ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്‌. ഉടനെ ഹയർ സെക്കന്ററിക്ക്‌ അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തിൽ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താൽപ്പര്യവും മൂലം ഹയർ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയർ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോൾ തായ്‌വാനിൽ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിൻസിപ്പാൾ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കൽ സേവനമനുഷ്‌ഠിക്കുന്നു. പ്രിൻസിപ്പൽ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മിസ്‌ട്രസ്‌ ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവർക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്‌. ഈ സ്‌ക്കൂളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 478കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്.3 ക്ലാസ്സ് മുറികൾ ഹൈടെക്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ മനോഹരവും എല്ലാവിധ സൗകര്യങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് എന്നിവയും ഇവിടെ പ്രവർത്തിച്ചുവരുന്നു.

മാനേജ്മെന്റ്

കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ എജൻസി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ഡ്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.

അദ്ധ്യാപകർ

ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി മേരി മാത്യു

ശ്രീമതി.മിനി മേരി മാത്യു (ഹെഡ്മിസ്ട്രസ്)
ശ്രീ.സജിൽ വിൻസെന്റ് (എച്ച്.എസ്.എ. മലയാളം)
ശ്രീമതി.ഗീത കെ. (എച്ച്.എസ്.എ. സോഷ്യൽ സയൻസ്)
ശ്രീ.ജോസ് റ്റി.ഡി (എച്ച്.എസ്.എ. ഹിന്ദി)
ശ്രീമതി.നിമി മരിയ സെബാസ്റ്റ്യൻ(എച്ച്.എസ്.എ. നാച്ച്വറൽ സയൻസ്)
ശ്രീമതി.ആൻമേരി ഡാനിയൽ(എച്ച്.എസ്.എ. മാത്സ്)
ശ്രീമതി.ലിസമ്മ ജോർജ്ജ്(യു.പി.എസ്.എ)
ശ്രീമതി.മിനിമോൾ ജോസ്(യു.പി.എസ്.എ.)
ശ്രീമതി.റെജീന ജോർജ്ജ്(യു.പി.എസ്.എ)

പി.ടി.എ.2018-19

2018-19 വർഷത്തേക്കുള്ള പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുത്തു.സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് പി.ടി.എ. യുടെ അകമഴിഞ്ഞ സഹകരണം എന്നും ലഭിച്ചുവരുന്നു.
പ്രസിഡന്റ് - ശ്രീ.ജോസ് സെബാസ്റ്റ്യൻ
വൈസ് പ്രസിഡന്റ് - ശ്രീ.റോയി ജോൺ

ക്ലാസ്സ് പ്രതിനിധികൾ
ക്ലാസ്സ് അഞ്ച്:
ക്ലാസ്സ് ആറ്:
ക്ലാസ്സ് ഏഴ്:
ക്ലാസ്സ് എട്ട്:
ക്ലാസ്സ് ഒൻപത്:
ക്ലാസ്സ് പത്ത്:ശ്രീ.റോയി ജോൺ

പാഠ്യേതര പ്രവർത്തനങ്ങൾ

JRC 
       വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി. 
       ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.വിവിധ  ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുകയും സ്കൂൾതലകലോൽസവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന.കവിതാ രചന,കഥാരചന,ഉപന്യാസ  മത്സരം,ചിത്രരചനാ മത്സരം എന്നിവയും ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
സ്ക്കൂൾ ലോഗോ
സജിൽ വിൻസെന്റ്
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ,സ്കൂൾ ഐ.ടി.കോർഡിനേറ്റർ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.- ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസ്സുകൾ,ശുചീകരണ പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോസ് ടി. മാതേക്കൽ ( യു.എൻ.ടെക്നിക്കൽ അഡ്വൈസർ)
  • മാർ ജോർജ്ജ് ഞരളക്കാട്ട് (ബിഷപ്പ് തലശ്ശേരി അതിരൂപത)
  • സന്തോഷ് ജോർജ്ജ് (പൈലറ്റ്)
  • സാബു ആരക്കുഴ (ഗായകൻ,ഗാനരചയിതാവ്,മിമിക്രി താരം,ചിത്രകാരൻ)
  • ബിനു കെ.പി (ഗായകൻ)

നേട്ടങ്ങൾ

കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം.

വാർഡ് മെമ്പർ ശ്രീ.സാബു പൊതൂർ വൃക്ഷത്തൈ നടുന്നു (2018 June)
സ്കൂൾ മാനേജർ വൃക്ഷത്തൈ നടുന്നു(2017)

സൗകര്യങ്ങൾ

ഹൈടെക് ക്ലാസ്സ് മുറികൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൂൾ കൗൺസലിംങ്

മറ്റ‌ു പ്രവർത്തനങ്ങൾ

ഔഷധ സസ്യത്തോട്ടം
പച്ചക്കറിത്തോട്ടം
പ്രത്യേക കായിക പരിശീലനം

ആരക്കുഴ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കോഴി വിതരണം ചെയ്യുന്നു
വൃക്ഷത്തൈ വിതരണം 2018 ജൂൺ

ദിനാചരണങ്ങൾ

2018-19 വർഷം സ്കൂളിൽ നടത്തിയ ദിനാചരണങ്ങൾ.
പരിസ്ഥിതി ദിനാചരണം
ലോക സമുദ്രദിനം
വായനാദിനം
ലഹരിവിരുദ്ധ ദിനം
ബഷീർ അനുസ്മരണ ദിനം
ചാന്ദ്ര ദിനം

ലഹരി വിരുദ്ധക്ലബ്

ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു.34 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ,റാലി,സെമിനാർ എന്നിവ സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സെമിനാറിന് നേതൃത്വം നൽകി. അതുപോലെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും നടത്തി.

മുൻസാരഥികൾ

13-08-1957 - 31-05-1964 സി.പി. ശൗര്യാർ
01-01-1964 - 31-03-1983 ശ്രീ.പി.വി.മാത്യു
01-04-1983 - 31-03-1984 ശ്രീ.കെ.പി. പൗലോസ്
01-04-1984 - 31-03-1991 ശ്രീ. ഒ.എം. ഇമ്മാനുവൽ
01-04-1991 - 31-03-1993 ശ്രീ. ജോർജ്ജ് .വി.വി
01-04-1993 - 31-03-1995 ശ്രീ. ജോർജ്ജ്. പി.കെ
01-04-1995 - 31-03-2001 ശ്രീ എം.റ്റി.ജോസഫ്
01-04-2001 - 31-03-2003 ശ്രീമതി. കെ.പി.മേരി
01-04-2003 - 31-03-2005 ശ്രീ.പയസ് ജോസഫ്
01-04-2005 - 31-03-2007 ശ്രീ. ജോൺ, എൻ.വി.
01-04-2007 - 31-03-2009 ശ്രീമതി. ലില്ലി അഗസ്റ്റ്യൻ
01-04-2009 - 31-03-2011 ശ്രീ.ജോൺ കെ.എ.
01-04-2011 - 31-03-2014 ശ്രീ.ജോർജ്ജ് ജോസഫ്
01-04-2014 - 31-03-2016 ശ്രീ.യോഹന്നാൻ കെ.വി

സമീപ സ്‌കൂളുകൾ

സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ
സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്
സെന്റ്. ജോസഫ്സ് എൽ. പി. എസ്. ആരക്കുഴ
സെന്റ്. ജോസഫ്സ് യു. പി എസ്. പെരിങ്ങഴ
സെന്റ്. ജോർജ്ജ് യു. പി എസ്. തോട്ടക്കര
സേക്രട്ട് ഹാർട്ട് എൽ. പി. എസ് . പെരുമ്പല്ലൂർ
സെന്റ് സെബാസ്റ്റ്യൻസ് എൽ .പി. എസ്. അരിക്കുഴ
ഗവ. യു.പി.എസ്. പണ്ടപിള്ളി

വഴികാട്ടി