ജി. എച്ച്. എസ്. എസ്. ഉദിനൂർ
ജി. എച്ച്. എസ്. എസ്. ഉദിനൂർ | |
---|---|
വിലാസം | |
ഉദിനൂർ ഉദിനൂർ, പി.ഒ, , കാസർഗോഡ് 671 349 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 04672215660 |
ഇമെയിൽ | 12059udinur@gmail.com |
വെബ്‍സൈറ്റ് | http://www.12059ghssudinur.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. പി സി ജയശ്രി |
പ്രധാന അദ്ധ്യാപകൻ | ശ്രീ. സി കെ രവിന്ദ്രൻ |
അവസാനം തിരുത്തിയത് | |
29-07-2018 | Surendrank |
കാസർഗോഡ്.
സ്കൂൾ ചരിത്രം
ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാനപുനസംഘടനയ്ക്ക്മുമ്പ്പഴയമദിരാശിസംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ.ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽസാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നുംഅനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായാണ് ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിച്ചത്. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.
സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ
പത്രതാളുകളിൽ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ
ലിറ്റിൽകൈറ്റ്സ്
സ്കൗട്സ് & ഗൈഡ്സ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
എൻ എസ്സ് എസ്സ്
വിദ്യാരംഗം
പി ടി എ
വികസന സെമിനാർ17
അനുമോദനം
ലഹരിവിരുദ്ധപ്രവർത്തനങ്ങൾ
സ്കൂളിലെ അധ്യാപകർ
കായിക നേട്ടങ്ങൾ
വിജയപ്പത്ത്
സ്കൂൾ ബ്ലോഗ്
ആനുകാലിക വാർത്തകൾ
സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി
ആസാമീസ് സത്‌റിയ നൃത്തം
കേരള ക്ഷേത്ര കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്പിക് മാകെ ആസാമീസ് സത്റി യ നൃത്തം സംഘടിപ്പിച്ചു.ഡോ.അന്വേഷ മഹന്ത നൃത്തം അവതരിപ്പിച്ച.ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ഡെമൊൺസ്‍ട്രേഷനും ഉണ്ടായിരുന്നു.
ലോകകപ്പ് ആവേശം
ലോകകപ്പ് ഫുട്ബോളിൽ മത്സരിക്കുന്ന 32 രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. വിവിധ രാജ്യങ്ങളുടെ ജെഴ്സിയണിഞ്ഞ് നൂറോളം ആൺകുട്ടികളും പെൺകുട്ടികളും റാലിയിൽ പങ്കെടുത്തു.സ്കൂളിൽ നിന്ന് ആരംഭിച്ച റാലി തടിയൻ കൊവ്വൽ വരെ പ്രയാണം നടത്തി നടക്കാവിൽ സമാപിച്ചു. ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.പി പി അശോകൻ, കെ പി സതീശൻ, ഡാനിയൽ റാഫേൽ ,എം വി വിജയൻ ,കെ ശ്രീലത, ടി വി പ്രീതി, സി വി രാജു, കെ വി ഇന്ദിര എന്നിവർ നേതൃത്വം നൽകി.
കുട്ടി പോലീസ് ആകാൻ ഇക്കുറിയും വമ്പൻ പട
ഈ വർഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ദനവിൽ ജില്ലയിൽ ഒന്നാമതായ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടിപോലീസാകാൻ കുട്ടികളുടെ വൻനിര.22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപെടെ 44 പേർ അടങ്ങുന്ന ജൂനിയർ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റിൽ വിജയിച്ച 119 പേർക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റർ,400മീറ്റർ,സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോൾ ത്രോ,ഷട്ടിൽ റിലേ ,വെർട്ടിക്കൽ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളിൽ അഞ്ചിനങ്ങളിൽ വിജയിച്ച കുട്ടികൾക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനൽ സെലക്ഷൻ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളിൽ പാഠ്യേതരവിഷയങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ,ഏഴാം തരത്തിൽ വാർഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കൽ ഫിറ്റ്സ് സർട്ടിഫിക്കറ്റ് എന്നിവ ഫൈനൽ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണൽ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകൻ, പുഷ്പ കോയ്യോൻ എന്നിവർ നേതൃത്വം നൽകി.l
അക്കാദമികരംഗം
നൂറ് ശതമാനം വിജയം, ജില്ലയിലെ ഏറ്റവും കൂടുതൽ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാലയം എന്നീ നേട്ടങ്ങൾ പോയ വർഷവും നമുക്ക് നിലനിർത്താനായി. (62 വിദ്യാർത്ഥികൾക്ക് എല്ലാവിഷയങ്ങളിലും A+).ഫിസിക്‌സ്, ബയോളജി, ഇംഗ്ലീഷ്, ഐടി. വിഷയങ്ങളിലും A+കാരുടെ എണ്ണം ജില്ലയിൽ തന്നെ മികച്ചതാണ്.പ്ലസ്ടുവിനും കഴിഞ്ഞ വർഷം തിളക്കമാർന്ന റിസൾട്ട് കാഴ്ചവെക്കാനായി. 18 ഫുൾ A+സയൻസ് 99%, കൊമേർസ് 91%, ഹ്യുമാനിറ്റീസ് 89%. ആകെ വിജയശതമാനം 91%. നവ്യ കെ. 1200ൽ 1200 മാർക്കും വാങ്ങി സ്‌കൂളിന്റെ അഭിമാനമായി.ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 200 സാധ്യായ ദിവസങ്ങൾ പ്രദാനം ചെയ്യാനായി. കല, കായികം, work experience, scout guides, JRC, SPC, NSS എന്നീ മേഖലകളിൽ 200-ൽ അധികം കുട്ടികൾക്ക് ലഭിച്ച ഗ്രേസ് മാർക്ക് സ്‌ക്കൂൾ റിസൾട്ടിൽ നിർണ്ണായകമായി.ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അക്കാദമിക മികവിന് പിന്തുണയായി refreshment, വെളിച്ചം എന്നിവ പി.ടി.എ നൽകിക്കൊണ്ട് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് രാത്രികാല ക്ലാസുകൾ നടക്കുകയുായി. 50-ഓളം വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളാവുകയും അവരുടെ വിജയത്തിന് അത് നിർണ്ണായകമാവുകയും ചെയ്തു. ഇതേ മാസങ്ങളിൽ കിനാത്തിൽ, തെക്കേക്കാട് എന്നീ കേന്ദ്രങ്ങളിൽ പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ സംഘടിപ്പിക്കുകയുായി. വിവിധ സംഘടനകൾ, ക്ലബുകൾ, അധ്യാപകർ എന്നിവർ ഇതുമായി നല്ല രീതിയിൽ പി.ടി.എ യോട് സഹകരിച്ചു. 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് minimum leavel of learning ആർജ്ജിക്കുന്നതിന് refreshment അടക്കം 'നവപ്രഭ' പദ്ധതി നടപ്പിലാക്കി. പദ്ധതി വൻവിജയമായിരുന്നു. എട്ടാംക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് 'ശ്രദ്ധ' എന്ന പദ്ധതിയും വിജയകരമായി നടപ്പാക്കി.
ENROLLMENT
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വർഷം 8-ാം ക്ലാസ്സിലേക്കുള്ള ENROLLMENT 278 കുട്ടികൾ ആയിരുന്നു. 9-ാംക്ലാസ്സിൽ 8 കുട്ടികളും 10-ാം ക്ലാസ്സിൽ 11 കുട്ടികളും ചേരുകയുായി. ടോട്ടൽ 297. സ്‌ക്കൂൾ മികവുകൾ, റിസൽട്ട് എന്നിവ പ്രദർശിപ്പിച്ച് പ്രധാന സ്ഥലങ്ങളിൽ പി.ടി.എ. സ്ഥാപിച്ച ബോർഡുകളും അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന സ്‌കാഡ് വർക്കുകളും ഫലം കണ്ടു.
പഠന ക്യാമ്പുകൾ
ഹൈസ്‌ക്കൂൾ ക്ലാസ്സിലെ പിന്തുണാ സംവിധാനം ആവശ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊുള്ള ഒ.ആർ.സി ക്യാമ്പ് 2016 ഒക്‌ടോബർ 21, 22, 23 എന്നീ തീയ്യതികളിൽ നടത്തുകയുായി. രക്ഷിതാക്കളുടെ സംഘാടക സമിതി യോഗം അതിന് മുന്നോടിയായി വിളിച്ചു ചേർത്തു. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തുകൊുള്ള ക്ലാസ്സുകൾ നടന്നു. രക്ഷിതാക്കൾക്ക് വേിയുള്ള ബോധവൽക്കരണ ക്ലാസും നടന്നു.
NSS UNIT പ്രവർത്തനങ്ങൾ
സ്‌കൂളിലെ എൻ.എസ്.എസ്. പ്രവർത്തകർ നവംബർ 15 ശിശുദിനത്തിൽ ഉദിനൂർ അംഗൻവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. ഇതേദിവസം ലോകപ്രമേഹ ദിനാചരണം റാലി നടത്തി ആചരിച്ചു. എൻ.എസ്.എസിന്റെ സപ്തദിന ക്യാമ്പ് സെന്റ് പോൾസ് എയുപിഎസിൽവെച്ച് ജനപങ്കാളിത്തത്തോടെ നടന്നു. ശുചീകരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്‌കൂളിൽ ജൈവവൈവിധ്യപാർക്ക് ഔഷധത്തോട്ടം പച്ചക്കറിത്തോട്ടം എന്നിവയുടെ പരിചരണത്തിന് എൻ.എസ്.എസ്. അംഗങ്ങൾക്ക് പിടിഎ സഹായങ്ങൾ ചെയ്തുവരുന്നു. ലഹരിക്കെതിരെ കാവലാൾ സേന രൂപീകരിച്ചും ഡങ്കു മഴക്കാല രോഗനിർമ്മാർജ്ജനത്തിനെതിരെ വാർഡുതല ശുചീകരണപ്രവർത്തനങ്ങൾക്കും പിടിഎ അംഗങ്ങളോടൊപ്പം എൻ.എസ്.എസ്. അംഗങ്ങളെ അണിനിരന്നു.
പടന്നക്കാട് വെച്ച് നടന്ന ദുരന്തനിവാരണ പരിശീലന പരിപാടിയിൽ എൻ.എസ്.എസിന്റെ 15 വൡയർമാരെ പങ്കെടുപ്പിച്ചു സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ് സിവിൽ പോലീസ് ഓഫീസർ ശ്രീ റൗഫ് സർ ക്ലാസെടുത്തു.
മെയ് 23 മുതൽ 25 വരെ നമ്മുടെ സ്‌ക്കൂൾ സ്‌ക്കൗട്ട് & ഗൈഡ്‌സിന്റെ രാഷ്ട്രപതി പ്രീടെസ്റ്റ് നടന്നു. പി.ടി.എ യുടെ മികച്ച സഹായത്താൽ ക്യാമ്പ് വൻവിജയമായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ
ഈ വർഷം സ്‌കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശ്രീമതി വിമലയ്ക്ക് പിടിഎ 50,000 രൂപ ചികിത്സാധനസഹായം നൽകി. പാചകത്തിന് സഹായിക്കുന്ന ശ്രീമതി ലിസയുടെ പാതിവഴിയായ വീട് നിർമ്മാണം പിടിഎ ഏറ്റെടുക്കുകയുായി. ഈ ഇനത്തിൽ 1 1/2 ലക്ഷം രൂപ പി.ടി.എ. സംഭാവന ചെയ്യുകയുായി. ഇവരുടെ ഭർത്താവായ സുഗതന്റെ പെട്ടെന്നുള്ള മരണത്തെതുടർന്നാണിത്. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ തമിഴ്‌നാട്ടിൽനിന്നുള്ള നന്ദഗോപൻ ചികിത്സാസഹായമായി 15,000/- രൂപ നൽകി
നിലവിലെ പ്രൊജക്ടുകൾ
1. സൈക്കിൾ പാർക്കിംഗ് സംവിധാനം പ്രൊജക്ട് തയ്യാറാക്കുന്നു.
2. മഴക്കാലത്ത് സ്‌കൂൾ പരിസരത്ത് മഴവെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനുള്ള ഡ്രൈനേജ് സംവിധാനം.
3. ഹരിതവിദ്യാലയം ഫൈനലിസ്റ്റ് ആയ വിദ്യാലയങ്ങൾക്ക് അനുവദിച്ച 1 കോടിരൂപയുടെ പദ്ധതി ഡൈനിംഗ് ഹാളിന് 50 ലക്ഷം, ക്ലാസ്സ് റൂം നവീകരണത്തിന് 50 ലക്ഷം വീതം ഇതിനുള്ള പ്രൊജക്ട് സമർപ്പിച്ചു കഴിഞ്ഞു.
4. പ്രഭാകരൻ കമ്മീഷൻ എച്ച്.എസ്.എസ്. വിഭാഗത്തിന് അനുവദിച്ച മൂന്ന് മുറി ക്ലാസ്സ് നിർമ്മാണം.
5. 9 ബാത്ത്‌റൂം യൂണിറ്റ് നിർമ്മാണം.
ബഹു. തൊഴിൽ എക്‌സൈസ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ ഉദിനൂർ എച്ച്എസ്.എസിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തപ്പോൾ സൈക്കിൾ പാർക്കിംഗ്, മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള ഡ്രൈനേജ് എന്നിവയുടെ പ്രൊജക്ട് സമർപ്പിക്കാനാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവ തയ്യാറാക്കി നൽകി.
ലഹരിക്കെതിരെ
പ്രമാണം:Udinur235.png
ലഹരി വിരുദ്ധ ശിൽപം ക്യാമ്പസിൽ ഒരുക്കിയ സ്‌കൂളാണ് ഉദിനൂർ. ഈ വർഷത്തെ ലഹരിവിരുദ്ധ ദിനത്തിൽ ജില്ലയിൽ നിന്നുള്ള ലഹരിവിരുദ്ധ ക്യാപെയിൻ സൈക്കിൾ റാലിയുടെ ആരംഭിച്ചത് ഉദിനൂർ സ്‌കൂളിൽ നിന്നായിരുന്നു. ജില്ലാ പോലീസ് ചീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ സൈക്കിൾ അസോസിയേഷനോടൊപ്പം ഉദിനൂരിലെ വിദ്യാർത്ഥികളും സൈക്കിളിൽ അനുഗമിച്ചു. എം.എൽ.എ. ശ്രീ. എം. രാജഗോപാലൻ ഫ്‌ളാഗ് ഓഫ് ചെയ്തു.
ജൈവവൈവിധ്യപാർക്ക്.
അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്ത പാർക്ക് സ്‌കൂൾ കവാടത്തിൽ ജൈവപന്തൽ ഒരുക്കിക്കൊ് ആരംഭിച്ചു 36000രൂപ പിടിഎ ഈ ഇനത്തിൽ ഉപയോഗപ്പെടുത്തി. വള്ളിച്ചെടികളും മറ്റ് പടർപ്പുകളും പരിപാലിച്ചു വരുന്നു. വരും വർഷങ്ങളിൽ ഇത് കൂടുതൽ വൈവിധ്യവൽക്കരിക്കും.
മഴവെള്ള സംഭരണി
2 മഴവെള്ള സംഭരണികൾ 2 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചു ഉപയോഗപ്പെടുത്തി വരുന്നു.
നവീകരണ പ്രവർത്തനങ്ങൾ
ലൈബ്രറി നവീകരണം ഇലക്ട്രിഫിക്കേഷൻ, ഫാൻ ഫ്‌ളോർ ടൈലിംഗ്, പെയിന്റിംഗ് എന്നിവയ്ക്ക് പിടിഎ ഈ വർഷം ഏറ്റെടുക്കുകയുായി. സ്‌കൂൾ ബിൽഡിംഗ് പെയിന്റിംഗ് ലാബ് നവീകരണം കുടിവെള്ള സൗകര്യം ഏർപ്പെടുത്തൽ എന്നിവയ്ക്കും പിടിഎ നേതൃത്വം നൽകി ഫർണിച്ചർ റിപ്പയറിംഗ് പാചകപ്പുര നവീകരണം വിശ്രാന്തിറൂം ഫർണിഷിംഗ് തുടങ്ങിയവയാണ് എടുത്തു പറയാവുന്ന മറ്റ് പ്രവർത്തനങ്ങൾ.
അക്കാദമിക മാസ്റ്റർ പ്ലാൻ
അക്കാദമിക ഭൗതിക സാമൂഹ്യ മേഖലകൾ ഊന്നൽ നൽകി വിശദമായ അക്കാദമിക മാസ്റ്റർപ്ലാൻ വ്യത്യസ്ത മേഖലകളിൽ വിദഗ്ദ്ധരായ വ്യക്തികളെ ഉൾപ്പെടുത്തി 3 യോഗങ്ങൾ വിശിച്ചു ചേർത്തതിനുശേഷം തയ്യാറാക്കാൻ കഴിഞ്ഞു.
പൂർവ്വവിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ
കുടിവെള്ളത്തിനുള്ള വാട്ടർ ഫിൽട്ടർ ഓപ്പൺ ഓഡിറ്റോറിയത്തിലെ 12 ഫാനുകൾ, 2 ഹാലൊജൻ ലൈറ്റുകൾ, സൗ് സിസ്റ്റം എന്നിവ വിവിധ പൂർവ്വ വിദ്യാർത്ഥിയോഗങ്ങൾക്കുശേഷം സ്‌കൂളി
ലേക്ക് സംഭാവനചെയ്യപ്പെട്ടവയാണ്. ഓരോ വർഷം മുഴുവൻ വിഷയങ്ങൾക്കും എ+ നേടുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ്‌പ്രൈസ് സമ്മാനിക്കുന്നതിനും പൂർവ്വവിദ്യാർത്ഥികൾ നേതൃത്വം നൽകുന്നു. പിടിഎയുടെ ക്യാഷ് അവാർഡിനും മൊമൊന്റോക്കും പുറമേയാണിത്. യഥാസമയം പൂർവ്വ വിദ്യാർത്ഥിയോഗങ്ങൾ വിളിച്ചുചേർക്കാൻ പിടിഎ ഔത്സുക്യം കാണിക്കുന്നു.
ഹരിതവിദ്യാലയം ഫൈനലിസ്റ്റ്
മികച്ച പൊതുവിദ്യാലയങ്ങളെ കെത്താൻ സർക്കാർ നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ആദ്യ പതിമൂന്ന് സ്ഥാനത്തിലെത്താൻ ഉദിനൂരിനു കഴിഞ്ഞു. പ്രിലിമിനറി റൗിൽ നല്ല പോയിന്റ് നേടി ഫ്‌ളോർ ഷൂട്ടിംഗിൽ മികച്ച പെർഫൊമൻസ് പുറത്തെടുത്ത് സ്‌കൂളിൽ നടന്ന നേരിട്ടുള്ള ഇന്ററാക്ടീവ് സെഷനിൽ ആദ്യസ്ഥാനങ്ങളെത്താൻ സ്‌കൂളിന് കഴിഞ്ഞു. നാലായിരത്തിലധികം സർക്കാർ വിദ്യാലയങ്ങളിൽ മികവ് പ്രദർശിപ്പിക്കുന്ന സ്‌കൂളായി ലോക ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞത് സ്‌കൂൾ ഏറ്റവും അഭിമാനത്തോടെയോർക്കുന്നു
നിർമ്മാണ പ്രവർത്തനങ്ങൾ
പ്രമാണം:Udinur338.jpg
09-06-18 ന് എം.എൽ.എ ശ്രീ. എം രാജഗോപാലന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ 75 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഹയർസെക്കറി ബ്ലോക്കിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡ് എന്നിവർ സന്നിഹിതരായി.
ഹൈടെക്ക് വിദ്യാലയം
സമഗ്രവിദ്യാലയ വികസനം, പൊതു വിദ്യാഭ്യാസ സംരക്ഷണം ഇവ മുൻനിർത്തി സ്‌ക്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് ക്ലാസ് റൂമുകൾ ഹൈടെക്ക് ആക്കുന്നതിനും ഉദിനൂർ സ്‌ക്കൂൾ തുടക്കം കുറിച്ച് കഴിഞ്ഞു. മുഴുവൻ എച്ച്.എസ്(20), എച്ച്.എസ്.എസ്(8) ക്ലാസ് മുറികളും ഭൗതിക സാഹചര്യങ്ങൾ പൂർത്തിയാക്കുകയും സ്മാർട്ട് ആവുകയും ചെയ്തു.
ജൈവ വൈവിധ്യ ഉദ്യാനം
വികസന ശില്പശാലയിൽ ഉരുത്തിരിഞ്ഞ ജൈവ വൈവിധ്യ ഉദ്യാനം എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പി.ടി.എ ഈ വർഷം ശ്രദ്ധ ഊന്നുന്നത്. സ്‌ക്കൂളിന് മുമ്പിൽ ജൈവ പന്തൽ, ആമ്പൽക്കുളം, ജൈവവേലി, ഉദ്യാനം എന്നിവ വിഭാവനം ചെയ്തിട്ടുള്ള പ്രൊജക്ട് അംഗീകാരത്തിനായി പി.ടി.എ എക്‌സിക്യൂട്ടീവ്-ൽ സമർപ്പിച്ചു കഴിഞ്ഞു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 35000 രൂപയാണ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ്.
സൗജന്യ പരിശീലനങ്ങൾ
കരാട്ടെ, നീന്തൽ, തയ്യൽ പരിശീലനങ്ങൾ സൗജന്യമായി സ്‌ക്കൂളിൽ നൽകിക്കൊിരുന്നു. ആൺ-പെൺ ഭേദമന്യേ കുട്ടികൾ ഇതുപയോഗപ്പെടുത്തുന്നു. ചെറുവത്തൂർ ഉപജില്ലാ നീന്തൽ മത്സരത്തിൽ തുടർച്ചയായ ആറാം തവണയും നമ്മുടെ സ്‌ക്കൂൾ ചാമ്പ്യൻമാരാണ്. ഉപജില്ലാ കായിക മേളയിൽ കഴിഞ്ഞ വർഷം റണ്ണറപ്പായി.
കായികമേള
കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ സുബ്രതോ മുഖർജി ഫുട്‌ബോൾ മത്സരത്തിൽ ഫസ്റ്റ് റണ്ണർഅപ്പ് ആയിരുന്നു ഉദിനൂർ ടീം. കഴിഞ്ഞ വർഷം നാഷണൽ മത്സരത്തിൽ പങ്കെടുത്ത കേരളാടീമിൽ നമ്മുടെ ജില്ലയിൽ നിന്ന് പങ്കെടുത്ത അശ്വിൻ. ആർ ചന്ദ്രനും സിദ്ധാർത്ഥ് വി.യും നമ്മുടെ വിദ്യാലയത്തിലെ 9-ാം തരം വിദ്യാർത്ഥികളാണെന്നത് നമുക്കഭിമാനിക്കാം ദേശീയതലത്തിൽ നടന്ന തൈക്കോാേ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കാസർഗോഡ് ജില്ലാ ടീമിന്റെ ക്യാപ്റ്റനും ഗോൾ കീപ്പറും ഉൾപ്പെടെ ടീമിലെ 8 പേരും ഉദിനൂർ സ്‌ക്കൂളിലെ കുട്ടികളാണെന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. കൂടാതെ സംസ്ഥാന സ്‌ക്കൂൾ സീനിയർ ഫുട്‌ബോൾ ചാമ്പ്യൻമാരായ കാസർഗോഡ് ജില്ലാ ടീമിൽ നമ്മുടെ വിദ്യലയത്തിലെ 7 പേർ പങ്കെടുത്തിരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ്, സോഷ്യൽ, മാത്‌സ് ക്ലബ്ബുകൾ ജില്ലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. സംസ്ഥാന തല മത്സരങ്ങളിൽ കുട്ടികൾ മികച്ച വിജയം കൈവരിച്ചു. ഗണിത ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ 4 കുട്ടികൾ പങ്കെടുത്തു. ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ മൂന്ന് കുട്ടികളും മത്സരിച്ചു.
കലോത്സവം
സ്റ്റേറ്റ് തലത്തിൽ ഗ്രൂപ്പ് ഡാൻസ്, മലയാളം കവിത, ഹിന്ദി കവിതാലപനം, ലളിതഗാനം, മലയാളം ഉപന്യാസം എന്നീ ഇനങ്ങളിൽ മികച്ച വിജയം നേടി. സ്റ്റേറ്റ് തലത്തിൽ ദീപേന്ദു പി.എസ്. മലയാളം ഉപന്യാസത്തിൽ ഒന്നാംസ്ഥാനം നേടി.
ബാലശാസ്ത്രകോൺഗ്രസ്സിൽ സംസ്ഥാനതലത്തിൽ പ്രബന്ധം അവതരിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര വാർത്താ വായന മത്സരത്തിൽ സംസ്ഥാനതലത്തിൽ നന്ദന കെ. നാലാം സ്ഥാനം നേടി.
സാന്ത്വനം
കഴിഞ്ഞ വർഷം രോഗബാധമൂലം ദുരിതമനുഭവിക്കുന്ന നാല് പേർക്ക് സഹായധനമായി 42,000 രൂപ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി.കൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും വിശാലമായ ഒരു മൾട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
31 .11 .1981 മുതൽ 21 .03 .1984 വരെ | കെ. എം സുബ്രഹ്മണ്യൻ |
22 .03 .1984 മുതൽ 31 .05 .1985 വരെ | എസ്. വിജയമ്മ |
01 .06 .1985 മുതൽ 22 .06 .1985 വരെ | ടി. കെ. കുഞ്ഞിരാമൻ |
23 .06 .1985 മുതൽ 12 .09 .1986 വരെ | എസ്. രവീന്ദ്രൻ |
12 .09 .1986 മുതൽ 15 .07 .1987 വരെ | പി.പി. ഉണ്ണിക്കൃഷ്ണൻ നായർ |
16 .07 .1987 മുതൽ 31 .05 .1989 വരെ | ജോൺ മാത്യു |
01 .06 .1989 മുതൽ 31 .05 .1992 വരെ | വി. മുകുന്ദൻ |
01 .06 .1992 മുതൽ 18 .06 .1992 വരെ | എ. രാമകൃഷ്ണൻ |
19. 06 .1992 മുതൽ 31 .03 .1993 വരെ | ഏ. വി. കുഞ്ഞിക്കണ്ണൻ |
01 .04 .1993 മുതൽ 27 .06 .1993 വരെ | എ. എം. ഹരീന്ദ്രനാഥൻ |
28 .06 .1993 മുതൽ 18 .06 .1994 വരെ | എ. ജമീല ബീവി |
19 .06 .1994 മുതൽ 16 .05 .1995 വരെ | പി. എം. കെ. നമ്പൂതിരി |
17 .05 .1995 മുതൽ 06 .07 .1995 വരെ | സി. എം. വേണുഗോപാലൻ |
07 .07 .1995 മുതൽ 25 .07 .1995 വരെ | കെ. സൗമിനി |
26 .07 .19൯5 മുതൽ 31 .03 .1996 വരെ | പി. പി. നാരായണൻ |
01 .04 .1996 മുതൽ 23 .05 .1996 വരെ | കെ. സൗമിനി |
24 .05 .1996 മുതൽ 24 .12 .1998 വരെ | ഇ. ജി. സുഭദ്രാകുഞ്ഞി |
25 .12 .1998 മുതൽ 09 .05 .1999 വരെ | വി.എം. ബാലകൃഷ്ണൻ |
10 .05 .1999 മുതൽ 31 .03 .2001 വരെ | ടി. അബ്ദുൾ ഖാദർ |
01 .04 .2001 മുതൽ 31 .05 .2001 വരെ | ലീലാമ്മ ജോസഫ് |
01 .06 .2001 മുതൽ 18 .03 .2002 വരെ | കെ. ഉമാവതി |
19 .03 .2002 മുതൽ 02 .06 .2004 വരെ | ടി.വി. മുസ്തഫ |
03 .06 .2004 മുതൽ 27 .06 .2004 വരെ | സി. എം. വേണുഗോപാലൻ |
28 .06 .2004 മുതൽ 03 .06 .2005 വരെ | പി. കെ. സുലോചന |
04 .06 .2005 മുതൽ 31 .07 .2005 വരെ | സി. എം. വേണുഗോപാലൻ |
01 .08 .2005 മുതൽ 06 .08 .2006 വരെ | കെ. വസന്ത |
07 .08 .2006 മുതൽ 06 .06 .2007 വരെ | സി. കെ. മോഹനൻ |
06 .06 .2007 മുതൽ 03 .06 .2008 വരെ | എ. വേണുഗോപാലൻ |
04 .06 .2008 മുതൽ 29.03.2010 വരെ | കെ. എം. വിനയകുമാർ |
30 .03 .2010 മുതൽ 25.05.2010 വരെ | വി. സുധാകരൻ |
26 .05 .2010 മുതൽ 30.05.2012 വരെ | സി. എം. വേണുഗോപാലൻ |
30 .06 .2012 മുതൽ 30.03.2014 വരെ | കെ രവിന്ദ്രൻ |
05 .06 .2014 മുതൽ 30.04.2016 വരെ | എ ശശിധരൻ അടിയോടി |
12 .06 .2016 മുതൽ 30.04.2017 വരെ | ഇ പി വിജയകുമാർ |
06 .06 .2017 മുതൽ 13.09.2017 വരെ | എൻ നാരായണൻ |
14 .09 .2017മുതൽ | സി കെ രവിന്ദ്രൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.1660,75.1451 |zoom=13}}