ജി. എച്ച്. എസ്. എസ്. ഉദിനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമീണ വാക്കുകളുടെ നിഘണ്ടു

'
നേതൃത്വം നൽകിയത് : പി ഭാസ്കരൻ മാസ്റ്റർ


അങ്ങ്ട്ട് - അയൽപക്കം
അടിച്ച് പാറ്റൽ - നിലം അടിച്ചു വൃത്തിയാക്കൽ
അടിച്ചൂറ്റി - ചോറിന്റെ വെള്ളം വാർക്കാൻ ഉപയോഗിക്കുന്ന ഉപകരണം
അലമ്പ് - സ്വൈര്യക്കേട്
അയ്‍മ്പത് - അൻപത്


ആങ്ങളാറ് - സഹോദരൻമാർ
ആയിറ്റ – ആയില്ല
ആര്ടാ - ആരാണെടാ
ആവിയിടുക – കോട്ടുവായിടുക



ഇപ്പം - ഇപ്പോൾ
ഇപ്പ്യ – ഇവർ
ഇച്ചിബീത്തുക – മൂത്രമൊഴിക്കുക
ഇസ്‍ക്കുക – മോഷ്ടിക്കുക
ഇലയെടുത്ത് ചാടുക – ഇല എടുത്ത് കളയുക



ഈമ്പുക – ഊമ്പുക


ഉച്ചി - മൂർദ്ധാവ്
ഉണ്ട്റാ - ഉണ്ടെടാ
ഉർപ്യ – രൂപ


ഊക്ക് - ശക്തി
ഊതിപ്പൊന്തി - ബലൂൺ


എക്കിട്ട -എക്കിൾ
എടാ - ഏ ചെറുക്കാ
എടങ്ങേറ് - പ്രയാസം
എമ്മപ്പാ - എന്താണെന്ന് അറിയില്ല
എപ്പം - എപ്പോൾ
എണേ - ഏ പെണ്ണേ
എന്തടാ - എന്താണ് എടാ
എന്തന്ന് - എന്താണ്


ഏടാ - ഏ ചെറുക്കാ
ഏണേ - ഏ പെണ്ണേ


ഐല – അയല


ഒപ്പരം - ഒരുമിച്ച്
ഒലപ്പൻ - ഉഴപ്പൻ
ഒയപ്പ് - ഓക്കാനം


ഓൻ - അവൻ
ഓള് - അവൾ
ഓറ് - അവർ
ഓക്കാനം - ഒയപ്പ്


കക്കുക – മോഷ്ടിക്കുക
കത്തി - വളരെയധികം സംസാരിക്കുന്ന ആൾ
കണ്ടം - വയൽ
കയിച്ചു - കഴിച്ചു
കലമ്പ് - കലഹം


ചപ്പ് - പുകയില
ചങ്ക് - കഴുത്ത്
ചല്ലം - തോണി തുഴയുവാൻ ഉപയോഗിക്കുന്ന ഉപകരണം

ചാ
ചാപ്പ – ചെറിയ കുടിൽ
ചെർമ്മം - സദ്യ ഒരുക്കൽ
ചൊടി - പിണക്കം
ചെവിടൻ - ചെവി കേൾക്കാത്തവൻ


തണ്ട് - അഹങ്കാരം
തരികിട – ഉഴപ്പൻ
തല്ല് - അടി


താ
താപ്പ് - കുറച്ചിൽ

തീ
തീട്ടം - മലം

തു

തുപ്പൽ - ഉമിനീർ

തേ
തേട്ടൽ - തികട്ടൽ

തൊ

തൊണ്ടൻ - പ്രായമുള്ള ആൾ
തൊണ്ടി - പ്രായമുള്ള സ്ത്രീ
തൊരയ്ക്കൽ - തുരക്കൽ
തൊപ്പൻ - ഒരുപാട്


ദമ്മ് - അഹങ്കാരം
ദായിക്കുക – ദാഹിക്കുക

കാ

കാർന്നോൻ - കാരണവർ
കാപ്പാടം - പാദസരം
കാറൽ - ഛർദ്ദിക്കൽ
കിടിയൻ - പരുന്ത്
കിട്ടീനാ - കിട്ടിയിരുന്നോ
കിത്തിക്കിളി - ഇക്കിളി
കിണ്ണം - ഓട്ടുപാത്രം
കീ
കീഞ്ഞ്പാഞ്ഞു - ഇറങ്ങിയോടി

കു

കുരിപ്പ് - ദുഷ്ടൻ
കൂവൽ - ആൾമറയില്ലാത്ത കിണർ


കേ

കേറുക – കയറുക
കേറ്റം - കയറ്റം

കൊ

കൊക്ക – തോട്ടികൊടക്കാരൻ - ക്ഷേത്രാചാരപ്രകാരം കുടയെടുത്ത് വലം വയ്ക്കുന്ന ആൾ
കൊച്ച – കൊക്ക്
കൊരങ്ങ് - കുരങ്ങ്
കൊരക്കുക – കുരയ്ക്കുക
കൊറച്ചിൽ - കുറച്ചിൽ
കൊറച്ച് - അൽപ്പം
കൊഞ്ഞനം കാട്ടൽ - മുഖം കൊണ്ട് കാണിക്കുന്ന ഒരു ഗോഷ്ടി

കോ

കോപ്പ – കപ്പ്
കോയി - കോഴി


നമ്മ – നമ്മൾ
നമ്മക്ക് - നമുക്ക്
നാ

നാറ്റം - മണം
നാറി - ദുഷ്ടൻ

നീ

നീരൽ - നിവരൽ

നെ

നെപ്പുല്ല് - ഉണങ്ങിയ വൈക്കോൽ


പച്ചാളം - പച്ച വെള്ളം
പണ്ഡാരം - നികൃഷ്ടം
പഷ്ണി - പട്ടിണി
പയിപ്പ് - വിശപ്പ്

പാ

പാത്രം വടിക്കൽ - പാത്രം കഴുകൽ
പാർക്കൽ - കല്യാണം
പായി - പായ
പായുക – ഓടുക

പി

പിറുക്ക് - കൊതുക്
പിരാന്തൻ - ഭ്രാന്തൻ
പ്‍രാവൽ - അസൂയപ്പെട്ട മനോഭാവം പ്രകടിപ്പിക്കൽ

പൊ

പൊന്ന് - സ്വർണ്ണം
പൊഞ്ഞേർ - ഗൃഹാതുരത്വം
പൊര – വീട്
പൊവ്ത്കൊള്ളൽ - ആദ്യമായി വിത്തിറക്കുന്ന സമ്പ്രദായം

പോ

പോയത്തം - അന്ധവിശ്വാസം
പോയിന് - പോയിരുന്നു
' മ'

മങ്ങണം - ചെറിയ ഇനം മൺപാത്രം
മച്ച് - പഴയ വീടുകളുടെ മുകൾനില
മച്ചൂനൻ - അമ്മാവന്റെ മകൻ
മച്ചൂനിച്ചി - അമ്മാവന്റെ മകൾ
മണങ്ങുക – ശരീരം കുനിയുക
മയ – മഴ
മീ

മീട് - മുഖം
മീട്‍വണ്ണം - മുഖം വീർപ്പിക്കൽ

മൊ

മൊത്തി - മുഖം
മൊയല് - മുയൽ

മോ

മോളിൽ - മുകളിൽ



വെകിട് - വി‍ഡ്ഢിത്തം
വട്ടി - വയർ (കൂട്ട)
വട്ട്ളം - വലിയ ഓട്ടുരുളി
വന്നിന് - വന്നിരുന്നു.