അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ
അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ | |
---|---|
വിലാസം | |
പാലചോട്,മാലാപറമ്പ മാലാപറമ്പ്,പാലചോട്, , പി.ഒ,കുളത്തൂർ വഴി മലപ്പുറം 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1990 |
വിവരങ്ങൾ | |
ഫോൺ | 04933202442 |
ഇമെയിൽ | assisischool@gmail.com |
വെബ്‍സൈറ്റ് | http://www.assisimpm.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18766 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Sr.മേരിജോർജ്ജ് |
പ്രധാന അദ്ധ്യാപകൻ | Sr.മേരിജോർജ്ജ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ASSISI H.S.S. FOR THE DEAF
അസ്സീസി ഹയർ സെക്കൻഡറി ബധിര വിദ്യാലയം
ചരിത്രംഅങ്ങാടിപ്പുറത്തുനിന്നും വാളാഞ്ചേരിക്ക് പോകുന്ന വഴിക്കു പാലച്ചോട് കഴിഞു ചോല എന്ന സ്ഥലത്ത് മാലാപറമ്പിൽ1990 ൽ ചെറിയൊരു ഷെഡ്ഡിൽ ശ്രവണ വൈകല്യമുള്ള കുട്ടികൾക്കുവേണ്ടീ പ്രാർത്തനമാരഭിച്ച അസ്സീസി സ്കൂൾ പിന്നീട് LP, UP, HS, H.S.S-ഉം ആവുകയും, അത് എയഡഡ് അയി ഉയർത്തപെടുകയും ചെയ്തു. സ്കൂളിന്റെ ചരിത്രം തുടങുന്നത് അന്നത്തെ താമരശ്ശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി അനുഗ്രഹിച്ച് പ്രൊവിൻഷ്യാൾ സിസ്റ്റർമെക്കിൾ ഫ്രാൻസിസ്, റവ. ഫാ.ജൊസഫ് മണ്ണൂരിന്റെ സഹയത്തോടെ സ്ഥലം വാങുകയും സ്കൂൾ തുടങുകയും ചെയ്തു. ബധിരർക്കുവെണ്ടി മാത്രമായി ഒരു സ്കൂൾ എന്നതിന്റെ പ്രചോദനം. ഞങളുടെ സഭയുടെ സ്ഥാപകനായ ബഹു. മൊൻ. ജോസഫ് കെ.വി. തോമസ് കണ്ടത്തിലിൽ നിന്നാണ്. ആദ്യം നഴ്സറിയും ഒന്നാം ക്ലാസും 12 ക്കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്. തുടക്കം മുതൽതന്നെ പത്താം ക്ലാസ്സുകളിലും ഹയർസെക്കൻഡറിയിലും നൂറ് ശതമാനത്തോടെ കുട്ടികൾ വിജയിച്ചു വരുന്നുണ്ട്. അമലോൽഭവ മാതാവിൻറെ അസ്സീസി സഹോദരിമാരുടെ മാനേജ്മെന്റിൻറെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഭൗതികസൗകര്യങ്ങൾബധിരരായ കുട്ടികൾക് സ്പീച്ച് തെറാപ്പി സൗകര്യവും, താമസിച്ച് പഠിക്കാൻ ഹോസ്റ്റൽ സൗകര്യവുമുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒന്നാം ക്ലാസ്സു മുതൽ ത്തന്നെ കുട്ടികൾ കമ്പുട്ടർ പരിശ്ശീലനം നടത്തുന്നു. ബാൻറ് ട്രൂപ്പ്, സ്പോർട്സ്, കേരംസ്, ചെസ്സ്, ടൈലറിങ്, ചിത്രകലാ പഠനം എന്നിവ പരിശീലിപ്പിക്കുന്നു.കർമോൽസുകരായ ഒരു കൂട്ടം അധ്യാപകരും ഉണ്ട്.. പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പതിവുപ്പോലെ ആർട്സ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്,തുടങിയവ രൂപീകരിച്ചു. ദിനാചരണങൾ എല്ലാം ക്ലബ്ബുകൾ ഏറ്റെടുത്ത് നടത്താറുണ്ട്. W.E. ക്ളബ്ബ്ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തിപരിചയമേളയിൽ ഉൾപ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികൾ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത് എ, ഗ്രേഡോടുകൂടി വിജയികളാവുന്നു മുൻ വർഷങ്ങളിലെ തനതു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു. മാനേജ്മെന്റ്.സെന്റ് ജൊസെഫ്സ് കൊർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ വിദ്യാലയം. എറണാകുളം സെന്റ് ജോസഫ്സ് പ്രോവിൻസിലെ മൂന്ന് ബധിരവിദ്യാലയങ്ങളിൽ ഒന്നാണ് മലപ്പുറത്തിലെ അസ്സീസി ബധിരവിദ്യാലയം . ഇത് ഒരു റസിഡൻഷ്യൽ സ്കൂളാണ്.. മുൻ സാരഥികൾസ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
Sr.ക്ലെറ്റിഫ്റാൻസിസ്, (സിസ്റ്ററിന് നല്ല അധ്യാപികക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.)
School's Bloghttps://assisimpm.blogspot.in/ വഴികാട്ടി{{#multimaps: 10.9822126,76.1446966 | width=800px | zoom=16 }} സ്കൂൾ ഫോട്ടൊസ്നഴ്സറിക്ക് കിട്ടിയ പുതിയ കളിപാട്ടങൾ, onam- അനുബന്ധിച്ചു നടത്തിയ മൽസരങൾ. റിസൾട്ട് അവലോകനംS.S.L.C - യിൽ ആദ്യം മുതൽക്കു തന്നെ 100% വിജയം അസ്സീസിയിലെ കുട്ടികൾ നേടുന്നുണ്ട്. പ്രവർത്തികൾസ്കൂളിന്റെ ഒരു ചെറുവിവരണം മുൻപ് ശാലോം റ്റിവിയിൽ വന്നത് (കടപ്പട് ശാലോം റ്റിവി) താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക വയനാവാരം,പരിസ്ഥിതി ദിനം,ഓണം, സ്വതന്ത്ര്യദിനം തുടങിയ എല്ലാ ദിനാചരണങളും സംഘടിപ്പിക്കാറുണ്ട്; കുട്ടികളുടെ ശ്രവണവൈകല്യം തിരിച്ചറിയാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ സ്പീച്ച് തെറാപ്പി ഇവിടെ ലഭ്യമാണ്. 2 വയസ്സ് മുതലുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി കൊടുക്കുന്നു.ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ചിത്രരചന, പെയിന്റിങ്ങ്, തയ്യൽ ,കൊത്തുപണി, എംബ്രോയിഡറി ,തയ്യൽ, അലങ്കാരവസ്തുക്കളുടെ നിർമ്മാണം ഇവയിൽ പരിശീലനം കൊടുക്കുന്നു. വികലാംഗദിനം സംസ്ഥാന ബധിര കലോൽസവം ജില്ലാ,സംസ്ഥാന ബധിര സ്പോർട്സ്,സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലൊൽസവം, സ്പെഷ്യൽ സ്കൂൾ ശാസ്ത്രോത്സവം എന്നിവയിൽ പങ്കെടുക്കുകയും,സ്തുത്യർഹമായ പ്രകടനം കഴ്ചവെക്കറുമുണ്ട്.
|