എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം
അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്.1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായർസമാജം വക ഒര്ു സാധാരണ മലയാളംമീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ൽമഹാത്മജിയുടെ പാദസ്പർശം കൊണ്ട് ധന്യമായ മണ്ണ്.1964ൽസമുദായാചാര്യൻമന്നത്തു പത്മനാഭൻനേരിട്ട് എത്തി സ്ക്കൂൾഏറ്റെടുത്ത്എൻ.എസ്.എസ് നെ ഏല്പിച്ചു.1600ൽപരം കുട്ടികളം 60ഓളം അധ്യാപകരും അന്നുണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം വിഭാഗവും ആരംഭിച്ചു.പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളെ വാർത്തെടുത്ത വിദ്യാലയമാണിത്.സാമൂഹ്യ-സാംസ്ക്കാരികരികരംഗങ്ങളിൽതിളങ്ങി നിന്ന വിദ്യാലയം.ഇൻഡ്യയിലാദ്യമായി സഞ്ചയിക പദ്ധതി വിജയകരമായി പ്രവർത്തിച്ചു.ഇൻഡ്യൻസ്കൂളുകൾക്ക് ഇതൊരു മാതൃകയായിരുന്നു.ഇവിടുത്തെ പ്രവർത്തനശൈലി കേന്ദ്രഗവൺമെൻറിന്റെ ഫിലിം ഡിവിഷൻപതിന്നാല് ഭാഷകളിലായി ഇൻഡ്യയിലൊട്ടാകെ പ്രദർശിപ്പിച്ചു.കേന്ദ്രവിദ്യാഭ്യാസവകുപ്പുമന്ത്രിസ്കൂൾസന്ദർശിച്ച് ഹൃദയംഗമമായ അഭിനന്ദനനങ്ങൾരേഖപ്പെടുത്തി. ഹെഡ്മാസ്ററർക്ക് ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.
എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം | |
---|---|
വിലാസം | |
കോട്ടയം എൻ.എസ്.എസ്.എച്. എസ്.എസ്.കോട്ടയം , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 25 - 05 - 1930 |
വിവരങ്ങൾ | |
ഫോൺ | 04812582626 |
ഇമെയിൽ | nsshss007@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എസ്സ്.സരസ്വതി |
പ്രധാന അദ്ധ്യാപകൻ | ഗീത.ജി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ഉണ്ട്.എൻസൈക്ളോപീഡിയ,ബ്രിട്ടാനിക്ക തുടങ്ങിയ മഹത്ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയും ഒരു സയൻസ് ലാബും സ്ക്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡിങ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ്ക്റോസ്
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
'
ഹെഡ്മാസ്ററർ
1 കൃഷ്ണപണിക്കർ.എ 1930-31, 2 രാമകൃഷ്ണപിള്ള.എൻ 1931-33, 3 'ഗോവിന്ദപിള്ള.എം.ജി 1933-34, 4 'ഗോപാലക്കുറുപ്പ്.കെ' 1934-37, 5 കൃഷ്ണപണിക്കർ.എ 1937-39 6 കണ്ണൻമേനോൻ.കെ 1939-44, 7 കൃഷ്ണപണിക്കർ.എ 1944-47, 8 ഗോപാലപിളള. പി.കെ 1947-66, 9 ഗോപാലക്കുറുപ്പ്.എൻ 1966-67, 10 രാമക്കുറുപ്പ്.കെ.കെ 1967-68 11 ശ്രീധരൻ നായർ. റ്റി.എസ്സ് 1968-83, 12 ത്രിവിക്രമൻനായർ.എ.കെ 1983-86, 13 ബാലചന്ദ്രക്കറുപ്പ്.എൻ 1986-87, 14 കൃഷ്ണനുണ്ണി.പി.എൻ 1987-88, 15 രാധാഭായികുഞ്ഞമ്മ 1988-89, 16 പ്രേമകുമാരിതങ്കച്ചി.എൻ 1989-93, 17 ശാരദാമണിയമ്മ. എം.പി 1993-94, 18 രാമചന്ദ്രപണിക്കർ 4/94-5/94, 19 രഘുനാഥൻ നായർ. ഇ 1994-96, 20 നാരായണപിള്ള. എൻ 1996-97, 21 ലക്ഷ്മീദേവി. കെ.പി 1997-99, 22 ലളിതമ്മ. എം 1999-2000, 23 ശ്രീകുമാരി.ബി 2006-10, 24 രത്നമ്മ. 2010_
ഹെഡ്മാസ്ററർ& പ്രിൻസിപ്പൽ
വത്സലാദേവി.കെ 2000-01 2 സുശീലാമ്മ. ജി 2001-02 3 വിജയമ്മ. പി.പി 2002-03 4 ശ്രീകുമാരി.ബി 2003-06 5 രത്നമ്മ
രമാദെവി.എം.പി
പ്രിൻസിപ്പൽ
1.സരസ്വതി. എസ്സ് 2006_
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.589466 ,76.514701| width=500px | zoom=16 }}