സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം/എന്റെ വിദ്യാലയം
ദൃശ്യരൂപം
2024 -25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുജ രഘുനാഥ് സ്വാഗതമർപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീ ജയകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു . കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാനും എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ ബി ഗോപകുമാർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ എ എം രാധാകൃഷ്ണൻ നായർ പ്രവേശനോത്സവ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി കൃതജ്ഞത അർപ്പിച്ചു.
ലോക പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതിയും കലയും കോർത്തിണക്കി നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. കേരള ഫോക്ലോർ അവാർഡ് ജേതാവും കോമഡി ഉത്സവം ഫെയിമും ആയ സുരേഷ് പൊൻകുന്നം ശില്പശാലക്കു നേതൃത്വം നൽകി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു.