മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 47061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47061 |
| യൂണിറ്റ് നമ്പർ | LK/2018/47061 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്നമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് സാലിം എൻ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സഫർ അമീന |
| അവസാനം തിരുത്തിയത് | |
| 20-05-2026 | 47061 |
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2025 സെപ്തംബര് 18 വ്യാഴായ്ച്ച സംഘടിപ്പിച്ചു. പ്രിലിമിനറി ക്യാമ്പ് എന്നത് ഈ പദ്ധതിയിലെ ആദ്യ ഘട്ടം ആയിരുന്നു. വിദ്യാർത്ഥികളെ ഡിജിറ്റൽ ലോകത്തിലേക്ക് നയിക്കുന്ന അടിസ്ഥാന പരിശീലന ക്യാമ്പ് ആണു. ഇത് വിദ്യാർത്ഥികളെ ഡിജിറ്റൽ ലോകത്തിലേക്ക് നയിക്കുന്ന അടിസ്ഥാന പരിശീലന ക്യാമ്പ് ആണുപ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിന് കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രൈനർ അഷ്റഫ് നേതൃത്വം നൽകി. ഹൈ സ്കൂൾ എസ് ആർ ജി കൺവീനർ ഹാഷിദ് കെ ആശംസ അറിയിച്ചു സംസാരിച്ചു.
യൂണിറ്റ് ക്യാമ്പ്
ഇന്ന് വിവരവിനിമയ സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഗണ്യമായ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ്. സോഷ്യൽ മീഡിയയുടെ വ്യാപക വളർച്ചയും ഇന്റർനെറ്റിന്റെ സാന്നിധ്യവും മനുഷ്യരുടെ സാമൂഹിക ഇടപെടലുകൾക്ക് പുതിയൊരു ഡിജിറ്റൽ ലോകം തുറന്നുകൊടുത്തിരിക്കുന്നു. ഈ മാറിയ സാമൂഹിക സാഹചര്യത്തിൽ സജീവമായും ഫലപ്രദമായും ഇടപെടാൻ ഓരോ വിദ്യാർത്ഥിയും കഴിവ് നേടിയിരിക്കണം. അത്തരത്തിലുള്ള നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിനായാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയുടെ വ്യാപനത്തോടെ വീഡിയോ ഉള്ളടക്കങ്ങൾ ശക്തമായ ആശയവിനിമയ മാർഗമായി ഏറെ പ്രാധാന്യം നേടിയിരിക്കുകയാണ്. പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന ഉള്ളടക്ക നിർമാണ വൈദഗ്ധ്യം ഇന്ന് വലിയ വിലമതിക്കപ്പെടുന്ന കഴിവായി മാറിയിട്ടുണ്ട്. ജേണലിസം, പരസ്യരംഗം, ചലച്ചിത്ര നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉയർന്ന തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന ഈ രംഗം കുട്ടികളിലും വലിയ ആകർഷണം ഉണ്ടാക്കുന്നു.