സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 26007-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26007 |
| യൂണിറ്റ് നമ്പർ | LK/2018/26007 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ലീഡർ | അശ്വിനി സുഹാസ് |
| ഡെപ്യൂട്ടി ലീഡർ | ആൻവിയ ലിജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയദർശിനി എ |
| അവസാനം തിരുത്തിയത് | |
| 16-05-2026 | 26007 |
അംഗങ്ങൾ
| Sl No | Ad No. | Name Of Student | class |
|---|---|---|---|
| 1 | 15987 | Alanna Rose Vinoth | 8 |
| 2 | 14597 | Alicia Maria Bejoy | 8 |
| 3 | 14573 | Alria Mary Xavier | 8 |
| 4 | 14601 | Alveeta Riju | 8 |
| 5 | 15988 | Alvina Shirly P B | 8 |
| 6 | 14708 | Alzahra K N | 8 |
| 7 | 14720 | Anamika Annet T A | 8 |
| 8 | 14547 | Angel Agnes K L | 8 |
| 9 | 14670 | Angel Grace | 8 |
| 10 | 14546 | Ann Maria Joseph | 8 |
| 11 | 14733 | Anna B S | 8 |
| 12 | 14644 | Anna Maria Antony | 8 |
| 13 | 14602 | Anvia Liju | 8 |
| 14 | 14673 | Ashliya P John | 8 |
| 15 | 14630 | Ashwini Suhas | 8 |
| 16 | 14657 | Ayn Zara P Noufal | 8 |
| 17 | 14752 | Ayra Rahmath | 8 |
| 18 | 14694 | Dinitta Grace Varghese | 8 |
| 19 | 14734 | Diya Mariya | 8 |
| 20 | 15740 | Diya Mary George | 8 |
| 21 | 14652 | Evlyn Eliza | 8 |
| 22 | 14615 | Fathima A A | 8 |
| 23 | 14742 | Fathimath Zehara | 8 |
| 24 | 14536 | Fella Grace | 8 |
| 25 | 14685 | Gayathri Krishna Shejil | 8 |
| 26 | 14520 | Gouri Parvathi P S | 8 |
| 27 | 14665 | Hanna Josphin P G | 8 |
| 28 | 14587 | Isabel Shaiju | 8 |
| 29 | 15758 | Kezia Curtis | 8 |
| 30 | 15739 | Laurinda Ajith | 8 |
| 31 | 14693 | Reeha Suhana A A | 8 |
| 32 | 14616 | Rihana Parvin P E | 8 |
| 33 | 14666 | Rose Maria Roy | 8 |
| 34 | 14535 | Saiha V K | 8 |
| 35 | 14588 | Seneeta K N | 8 |
| 36 | 14680 | Shikha Babu | 8 |
| 37 | 14695 | Shreya Joseph | 8 |
| 38 | 14561 | Swathi Krishna S | 8 |
| 39 | 14684 | Thamanna P A | 8 |
| 40 | 14610 | Ukthi U S | 8 |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
.ജൂൺ ഇരുപത്തിയഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സുജ പി , പ്രിയദർശിനി എ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ ടി സി ജെയ്ഷി ജേക്കബിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തി. 104 കുട്ടികളാണ് ഇത്തവണ പ്രവേശന പരീക്ഷയിൽ പങ്കെടുത്തത് . ഒരേ സമയത്ത് 20 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . ജൂൺ പതിനേഴാം തിയതി പരീക്ഷയെക്കുറിച്ചു മനസിലാക്കുന്നതിനും സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നതിനുമായി കുട്ടികൾക്ക് ഒരു മോഡൽ പരീക്ഷ നടത്തുകയും ചെയ്തു .പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. ജൂൺ ഇരുപത്തിയഞ്ചാം തിയതി രാവിലെ 9.45 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചു.ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പായി റിസൾട്ട് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ് -2025-28 ബാച്ച് .
2025 സെപ്റ്റംബർ 24 തീയതി ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടത്തി .തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.കൈറ്റ് എറണാകുളത്തിന്റെ മാസ്റ്റർ ട്രെയിനർ ശ്രീമതി ദീപ കെ ക്യാമ്പ് നയിച്ചു .ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി കൂട്ടായ്മയെകുറിച്ചും അംഗങ്ങളായവരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ഒരു അവബോധം സൃഷ്ടിക്കാൻ സാധിച്ചു.ക്വിസ്,സ്ക്രാച്ച് ,അനിമേഷൻ ,റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകി .ക്യാമ്പിൽ എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അന്നേ ദിവസം വൈകിട്ട് മൂന്നു മണിക്ക് ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു .ആ മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു .
സർവം AI മയം - രക്ഷകർത്തൃ പരിശീലന പരിപാടി.
സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ രക്ഷകർത്തൃ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പരിശീലന ക്ലാസ്സ് 26/2/2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.ആദ്യ ഘട്ടത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്. എന്താണ് നിർമിത ബുദ്ധി,അതിന്റെ നേട്ടങ്ങളും പോരായ്മകളും എന്തൊക്കെയാണ്,എങ്ങനെ സുരക്ഷിതമായി നിർമിത ബുദ്ധി ഉപയോഗിക്കാം തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിലെ അംഗങ്ങളായ അപർണ അൽഫോൻസാ, അയ്മൻ ആഷ്ലീന, നിയ മരിയ ബെനഡിക്ട്, നൂറ സജീർ, ക്രിസ്റ്റിയ മരിയ ജോസഫ് തുടങ്ങിയവരാണ് പരിശീലന ക്ലാസ്സ് നയിച്ചത്. നൂറിലധികം രക്ഷകർത്താക്കൾ ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുത്തു. തീർത്തും ഉപകാരപ്രദവും, വിഞ്ജാന പ്രദവുമായിരുന്ന ക്ലാസ്സിൽ രക്ഷിതാക്കൾ സജീവ പങ്കാളികളായി.
സർവം AI മയം - രക്ഷകർത്തൃ പരിശീലന പരിപാടി- രണ്ടാം ഘട്ടം .
സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ രക്ഷകർത്തൃ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പരിശീലന ക്ലാസ്സ് 20/4/2026 തിങ്കളാഴ്ച വൈകിട്ട് 5.30നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.150 രക്ഷിതാക്കൾ പരിശീലനത്തിൽ പങ്കെടുത്തു.
സർവം AI മയം - രക്ഷകർത്തൃ പരിശീലന പരിപാടി- മൂന്നാം ഘട്ടം
സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ രക്ഷകർത്തൃ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പരിശീലന ക്ലാസ്സ് 2026 മെയ് 7,8 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു.445 രക്ഷിതാക്കൾ ഈ പരിശീലനത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഘട്ടം 1 - ബാച്ച് 2025-28.
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ ആദ്യഘട്ട സ്കൂൾ ക്യാമ്പ് 15/05/2026 വെള്ളിയാഴ്ച രാവിലെ 9.30മണിക്ക് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ ഷൈനി തോമസ് ഉദ്ഘാടനം നിർവഹിച്ചു.ഫോർട്ടുകൊച്ചി സൗദി ലൊറേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലെ കൈറ്റ് മെന്റർ ശ്രീമതി സമീജ ടി എ ക്യാമ്പ് നയിച്ചു.2025-28 ബാച്ചിലെ 37കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂളിലെ കൈറ്റ് മെന്റർമാരായ ശ്രീമതി സുജ പി, ശ്രീമതി പ്രിയദർശിനി എ എന്നിവരും സന്നിഹിതരായിരുന്നു.പ്രധാനമായും വീഡിയോ എഡിറ്റിങ് എന്ന മേഖലയിലാണ് പരിശീലനം നൽകിയത്.സാങ്കേതിക വിദ്യയിലുള്ള കുട്ടികളുടെ പരിജ്ഞാനവും അഭിരുചിയും വൈദഗ്ദ്ധ്യവും വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നു.യുവതലമുറ ഏറെ പ്രാധാന്യം നൽകുന്നതും അവരിൽ താല്പര്യം ജനിപ്പിക്കുന്നതുമായ റീൽസ് നിർമാണം, പ്രോമോ വീഡിയോ തയ്യാറാക്കൽ, അവയുടെ സമ്മിശ്രണം തുടങ്ങിയവയെല്ലാം വളരെ താല്പര്യത്തോടെയും വ്യത്യസ്തതയോടെയും ചെയ്യാൻ ഓരോ അംഗങ്ങൾക്കും സാധിച്ചു എന്നത് ക്യാമ്പിന്റെ വിജയമാണ്.കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിച്ചു. ചെറിയ സമയം കൊണ്ട് കുട്ടികൾ തയ്യാറാക്കിയ റീലുകൾ വളരെ മനോഹരങ്ങളായിരുന്നു.അവ ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് റിഫ്രഷ്മെന്റും നൽകി.