ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Midhunnileshwar

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 25 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Midhunnileshwar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Midhunnileshwar
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽMaster Trainer (KITE)
വിദ്യാലയംSt. Ann's A U P School Nileshwar
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽmidhunnileshwar@gmail.com
മൊബൈൽ8893488414

മിഥുൻ ടി വി (ജനനം: 06 ഒക്ടോബര് 1995) കാസർകോട് ജില്ലയിലെ നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കൂളിലെ അധ്യാപകനും KITE മാസ്റ്റർ ട്രെയിനറുമാണ്. കഴിഞ്ഞ ഒൻപത് വർഷമായി അധ്യാപക പരിശീലകനായി പ്രവർത്തിക്കുന്ന അദ്ദേഹം, സംസ്ഥാനതല അധ്യാപക പരിശീലന മോഡ്യൂൾ നിർമ്മാണങ്ങളിലും, സബ്‌ജില്ലാ-ജില്ലാ ഐസിടി മത്സരങ്ങളിലും, വ്യത്യസ്ത ശില്പശാലകളിലും സജീവവാമായി പങ്കെടുത്തുവരുന്നു.

എസ് സി ആർ ടി , എസ് എസ് കെ , DCE , DIET , KITE എന്നിവയുടെ സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പിലെ അംഗമായും, അധ്യാപക പരിശീലകനായും, വിവിധ സംസ്ഥാന-ദേശീയ തല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നവീന അധ്യാപന രീതികളിലും ഐസിടി അധിഷ്ഠിത പഠനത്തിൽ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുള്ള അധ്യാപകനാണ്.

പ്രധാന ചുമതലകളും പ്രവർത്തനങ്ങളും

  • അധ്യാപക പരിശീലകൻ: എസ് സി ആർ ടി , എസ് എസ് കെ, DCE , DITE , KITE എന്നിവയുടെ സംസ്ഥാന പരിശീലകനും, സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായി പ്രവർത്തിച്ചുവരുന്നു. അധ്യാപകർക്കായി വിവിധ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
  • അധ്യാപക പരിശീലന മോഡ്യൂളുകളുടെ നിർമാണം: സംസ്ഥാനതലത്തിൽ അധ്യാപക പരിശീലന മോഡ്യൂളുകൾ നിർമിക്കുന്നതിനുള്ള വർക്ക്‌ഷോപ്പുകളിൽ പങ്കാളിയായി.
  • കലോത്സവ വേദികളിൽ: സബ്ജില്ലാ കലോത്സവങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • കൈറ്റ് വിക്ടേഴ്‌സ് ഫസ്റ്റ് ബെൽ ക്ലാസുകൾ: കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്തു.
  • വിദ്യാർത്ഥി പരിശീലനം: കുട്ടികൾക്കും, ടി.ടി.സി. വിദ്യാർത്ഥികൾക്കുമായി ശില്പശാലകൾ സംഘടിപ്പിച്ച് വരുന്നു.
  • സാങ്കേതിക മികവ്: ഐ.ടി. മേഖലയിലെ ഐ.സി.ടി. റിസോഴ്സ് മെറ്റീരിയൽ മത്സരങ്ങളിൽ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ

1 Aided 11053 C. H. S. S. Chattanchal
2 Govt 11072 Ghs Kolathur
3 Govt 11054 GOVT. H.S.S KUNDAMKUZHY
4 Govt 11073 Ghs Munnad
5 Govt 11055 G. H. S. S. Bethurpara
6 Govt 11025 G. V. H. S. S. Iriyanni
7 Govt 11074 G.H.S Kuttikkol
8 Govt 11027 G. H. S. Bandadka
9 Aided 12025 Rajahs H.S.S Nileshwar
10 Govt 12071 Ghs Chamundikunnu
11 Govt 12023 G. H. S. S. Balanthode
12 Aided 12022 Holy Family H. S. S. Rajapuram
13 Govt 12021 G. H. S. Kottodi
14 Govt 12037 G. V. H. S. S. Kottappuram
15 Govt 12026 G. H. S. Uppilikai
16 Govt 12067 G H S Panathur

ശ്രദ്ധേയമായ സംഭാവനകൾ

  • മിട്ടു എന്ന അനിമേഷൻ കഥാപാത്രം: കോവിഡ് കാലത്ത് ക്ലാസ്റൂം പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത 'മിട്ടു' എന്ന അനിമേഷൻ കഥാപാത്രം മാധ്യമശ്രദ്ധ നേടുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. സമഗ്ര ശിക്ഷാ കേരളയുടെ 'ഹലോ വേൾഡ്' എന്ന പാക്കേജിൽ ഈ കഥാപാത്രം ഉൾപ്പെടുത്തി.
  • ഭാഷാ സാങ്കേതിക വിദ്യ: കൈറ്റ് (KITE) നടപ്പിലാക്കിയ ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിന്റെ സംസ്ഥാന പരിശീലകനാണ്.
  • എ ഐ ടീച്ചർ : വിദ്യാലയത്തിൽ തയാറാക്കിയ എ ഐ ടീച്ചർ "ഐറ" ഏറെ ശ്രദ്ധേയമാവുകയും മുഖ്യധാര മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
  • കകോമണിസ്റ്റ് ഓരോ തവണയും ഗാലറിയിൽ ഒരു എൻട്രി സൃഷ്ടിക്കുന്നു. അതുകൊണ്ട് എളുപ്പത്തിൽ ലഭ്യമാകുന്നതിനായി ഞാൻ എന്റെ ചില ഗാലറികൾ ആർക്കൈവ് ചെയ്തു.

ഗാലറി - User:Midhunnileshwar/Gallery Archive 0 User:Midhunnileshwar/Gallery Archive 1

പ്രൊഫഷണൽ പരിശീലനങ്ങളും നേട്ടങ്ങളും

  • ദേശീയ വർക്ക്‌ഷോപ്പിലെ സാന്നിധ്യം : എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഭോപ്പാലിൽ നടന്ന ദേശീയ വർക്ക്‌ഷോപ്പിൽ, കേരളത്തിലെ പ്രൈമറി ഇംഗ്ലീഷ് അധ്യാപകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
  • CELT പരിശീലനം: ബെംഗളൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യയിൽ നിന്ന് (RIESI Bangaluru) CELT (Certificate in English Language Teaching) പരിശീലനം പൂർത്തിയാക്കി.
  • EVO2024: അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് അധ്യാപകർക്കായി നടത്തിവരുന്ന EVO2024 എന്ന ഓൺലൈൻ പരിശീലനത്തിൽ ഇപ്പോൾ പങ്കെടുത്തു.
  • OPEN (ഓൺലൈൻ പ്രൊഫഷണൽ ഇംഗ്ലീഷ് നെറ്റ്‌വർക്ക്) കോഴ്സ്: യു.എസ്. സർക്കാരിന്റെ ധനസഹായത്തോടെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രായോജകതയിൽ FHI 360 സാന്നിധ്യത്തിൽ നടത്തിയ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ഇത് ഒരു അന്താരാഷ്ട്ര പ്രൊഫഷണൽ നെറ്റ്‌വർക്കിന്റെ ഭാഗമാകാനുള്ള അവസരം നൽകി.
  • TROP ICSU ശിൽപശാല: തിരുവനന്തപുരത്ത് നടന്ന TROP ICSU: Integrating Climate Change Education Across the Curriculum എന്ന ശിൽപശാലയിൽ പങ്കെടുത്തു. ആഗോള വെബ്സൈറ്റ് (https://tropic su.org) പരിചയപ്പെടാനും കാലാവസ്ഥാ വ്യതിയാനം പാഠ്യപദ്ധതിയിൽ എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് സ്വന്തം പാഠ്യപദ്ധതി തയ്യാറാക്കാനും സാധിച്ചു.

ബന്ധപ്പെടുക

"https://schoolwiki.in/index.php?title=ഉപയോക്താവ്:Midhunnileshwar&oldid=2953461" എന്ന താളിൽനിന്ന് ശേഖരിച്ചത്