നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ
-
ഫ്രീഡം ഫെസ്റ്റ്_ഐടി കോർണർ
-
സ്കൂൾ വിക്കി അപ്ഡേഷൻ
-
പേരാമ്പ്ര സബ് ജില്ലാ കലോത്സവം വീഡിയോ കവറേജ്(2023)
-
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ വിക്കി അവാർഡ് ഏറ്റുവാങ്ങുന്നു
-
സ്ൿകൂൾവിക്കി അവാർഡ് - കോഴിക്കോട് ജില്ലയുടെ ആദരവ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങിയപ്പോൾ
-
സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം
-
ഡിജിറ്റൽ പൂക്കള മത്സരം
-
പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ വീഡിയോ കവറേജ്(2022)
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022.
-
അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം
-
ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം
-
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണെം
-
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കള്ള ഐടി പരിശീലനം
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്‍ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി, ഹൈടെക് പദ്ധതിയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐടി കൂട്ടായ്‍മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്‍കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്‍സ് പേഴ്‍സണും, ഐ.ടി. കോ-ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്‍കൂൾ എസ്.ഐ.ടി.സി. റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്‍തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനങ്ങളെ, പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും, ക്യാമറ പരിശീലനം എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ഈ പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സൃഷ്ടികൾ സ്വീകരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നു. ഓരോ വർഷവും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. സ്‍കൂളിൽ നടക്കുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളാകുന്നു. സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്.ഡിജിറ്റൽ മാഗസിൻ 2019